ആലപ്പുഴ: ബിജെപി സമ്പൂര്‍ണ അംഗത്വ സമ്പര്‍ക്കത്തിന്റെ ഭാഗമായി ബൂത്ത് പ്രസിഡന്റ്, ബൂത്ത് ഇന്‍ചാര്‍ജുമാരെ പങ്കെടുപ്പിച്ച് നിയോജക മണ്ഡലതല ശില്‍പശാലകള്‍ ഏഴ് മുതല്‍ പത്ത് വരെ നടക്കും.
ഏഴിന് അരൂരിലെ ശില്‍പശാലയില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ഗീതാകുമാരി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി.എ. പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുക്കും.ചേര്‍ത്തലയില്‍ ഏഴിന് ശില്‍പശാലയില്‍ ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. എട്ടിന് ആലപ്പുഴയില്‍ ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേന്‍ എന്നിവര്‍ പങ്കെടുക്കും.
ഏഴിന് അമ്പലപ്പുഴയില്‍ ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, കുട്ടനാട്ടില്‍ ഒമ്പതിന് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്‍, ഹരിപ്പാട് അഡ്വ. ഗീതാകുമാരി, കെ. സോമന്‍, ജില്ലാ സെക്രട്ടറി ജി. ജയദേവ് എന്നിവര്‍ പങ്കെടുക്കും.
പത്തിന് കായംകുളത്ത് കെ.എസ്. രാജന്‍, കെ. സോമന്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, മാവേലിക്കരയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, ചെങ്ങന്നൂരില്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, കൊട്ടാരം ഉണ്ണികൃഷണന്‍, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍ അറിയിച്ചു.
















