Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശബരി റെയില്‍ സമരം ശക്തമാക്കുന്നു 17 മുതല്‍ ബഹുജനമാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 10:27 pm IST
inErnakulam

കൊച്ചി: നാലു ജില്ലകളുടെ പൊതുവികസനത്തിന് ഊന്നല്‍ നല്കുന്ന ശബരി റെയില്‍പാതയുടെ അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച് പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് രൂപം നല്കാന്‍ ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി ക്യാപ്റ്റനായുള്ള ബഹുജന മാര്‍ച്ച് കരിങ്കുന്നം മുതല്‍ കാലടി വരെ കാല്‍നട ജാഥ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ച്ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ അറിയിച്ചു. ഈമാസം 17 ന് ആരംഭിക്കുന്ന പദയാത്ര 21 ന് കാലടിയില്‍ സമാപിക്കും. ചാലക്കുടി എംപി ഇന്നസെന്റും ജാഥയോടൊപ്പമുണ്ടാകും.

ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറ മുതല്‍ ശബരി റെയില്‍ കടന്നു പോകുന്ന തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ വഴി കാലടിയില്‍ ജാഥ സമാപിക്കും. 1998 ലാണ് അങ്കമാലി ശബരി റെയില്‍പ്പാതയുടെ പ്രഖ്യാപനമുണ്ടായത്. അങ്കമാലിയില്‍ നിന്ന് നിര്‍മ്മാണം ആരംഭിക്കുകയും ഇതിനായി 130 കോടിയോളം രൂപ ചിലവഴിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി പദ്ധതി കടുത്ത അവഗണനയില്‍ നില്ക്കുകയാണ്. ലക്ഷക്കണക്കായ തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ലോകശ്രദ്ധയിലേക്ക് മാറാന്‍ കഴിയുന്ന ശബരി റെയില്‍പാതയെ അധികാരികള്‍ സമ്പൂര്‍ണ്ണമായും തഴയുകയാണ്. 1650 കോടി രൂപ മാത്രമാണ് ശബരി പാതയുടെ നിര്‍മ്മാണച്ചെലവ്. ഇതില്‍ പകുതി തുക സംസ്ഥാന ഗവണ്‍മെന്റ് വഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സംസ്ഥാന ഗവണ്‍മെന്റ് ഇതിന് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളോടും ലോകതീര്‍ത്ഥാടന കേന്ദ്രമായ ശബരി മലയോടും സംസ്ഥാന ഗവണ്‍മെന്റ് നിര്‍ബാധം തുടര്‍ന്നു വരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. 26.59 കി.മീ. മാത്രം വരുന്ന കൊച്ചി മെട്രോയ്‌ക്ക് ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ ചിലവഴിക്കുന്നു. തിരുവനന്തപുരത്തിനും കോഴിക്കോടിനുമായി ലൈറ്റ് മെട്രോകള്‍ക്കും സര്‍ക്കാര്‍ വന്‍തുക നീക്കി വക്കുന്നു.

എന്നാല്‍ 4 ജില്ലകളിലൂടെ കടന്നു പോകുന്ന ശബരി റെയില്‍വേ ഒഴിവാക്കുന്നത് നീതികരിക്കാനാവില്ലെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ 15 വര്‍ഷമായി ശബരി പാതയ്‌ക്ക് സ്ഥലം വിട്ടുകൊടുത്ത ആയിരക്കണക്കിന് ആളുകള്‍ പ്രതിസന്ധിയിലാണ്. ഏറ്റെടുത്ത സ്ഥലത്തിനാകട്ടെ ഇതുവരെയും നഷ്ട പരിഹാരത്തുക നല്കിയിട്ടില്ല. 15 വര്‍ഷമായി ഭൂമിക്കുമേല്‍ ഉടമസ്ഥന് ഒരവകാശവുമില്ല. സ്ഥലം വില്‍ക്കാനോ വാങ്ങാനോ വീടു വയ്‌ക്കാനോ കഴിയുന്നില്ല. മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കോ വിദ്യാഭ്യാസ ആവശ്യത്തിനോ ഭൂമി പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ കഴിയുന്നില്ല. സ്വന്തം ഭൂമിക്കുമേല്‍ നിയമപരമായ അവകാശമില്ലാത്ത അരക്ഷിതാവസ്ഥയിലാണ് ജനങ്ങള്‍. അനിശ്ചിതാവസ്ഥ ഒഴിവാക്കി നിര്‍മ്മാണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് ബഹുജന പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്.

പദ്ധതി പ്രദേശത്തെ എംഎല്‍എമാര്‍ രക്ഷാധികാരികളും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, ഉപരക്ഷാധികാരിയുമായ സമരസമിതിയാണ് ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്നത്. മൂവാറ്റുപുഴ മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.എം. ഇസ്മയില്‍ ജനറല്‍ കണ്‍വീനറും, മൂവാറ്റുപുഴ മുന്‍ എംഎല്‍എ ബാബു പോള്‍ കണ്‍വീനറും എസ്എന്‍ഡിപി യോഗം മുന്‍പ്രസിഡന്റ് അഡ്വ.സി.കെ. വിദ്യാസാഗര്‍, സമര സമിതിയുടെ ട്രഷററുമാണ് ഗോപി കോട്ടമുറിക്കലാണ് ബഹുജന മാര്‍ച്ചിന്റെ മാനേജര്‍. വിവിധ രാഷ്‌ട്രീയ സാമൂഹിക സാമുദായിക സംഘടനകള്‍ ബഹുജന മാര്‍ച്ചില്‍ അണി നിരക്കുമെന്നും സമര സമിതി ചെയര്‍മാന്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.