Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി രാഷ്‌ട്രീയ പ്രചാരണജാഥയ്‌ക്ക് വൈക്കത്ത് ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2015, 09:54 pm IST
in Kottayam

കോട്ടയം: ബിജെപി രാഷ്‌ട്രീയ പ്രചാരണ ജാഥയ്‌ക്ക് വൈക്കത്ത് ഉജ്ജ്വല തുടക്കം. അഴിമതിക്കും ഒത്തുതീര്‍പ്പുരാഷ്‌ട്രീയത്തിനും വികസന മുരടിപ്പിച്ചിനുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമാണ് ജാഥ. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ജാഥ ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഇടതും വലതും മുന്നണികള്‍ നടത്തുന്ന ഒത്തുകളി രാഷ്‌ട്രീയമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് കാരണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. ആത്മാര്‍ത്ഥയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കില്‍ സമസ്ത പ്രശ്‌നങ്ങളും പരിഹരിച്ച് കേരളത്തെ വികസനത്തിലേക്ക് നയിക്കാനുള്ള അവസരം രണ്ടുമുന്നണികള്‍ക്കും കേരളജനത പലവട്ടം നല്‍കിയിട്ടുണ്ട്. എന്നിട്ടും വികസനരംഗത്ത് കേരളം ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇരുമുന്നണികളുടെയും ദുര്‍ഭരണത്തിന്റെ ഫലമായാണ്. വിദ്യാഭ്യാസ വകുപ്പ് മുസ്ലീംലീഗിന് അടിയറ വച്ചതിന്റെ ഫലമായി എസ്എസ്എല്‍സി പരീക്ഷാഫലം തികച്ചും അലങ്കോലമായി. നാലുലക്ഷത്തില്‍പ്പരം കുട്ടികളുടെ ഭാവി അപകടത്തിലാക്കിയ വിദ്യഭ്യാസ മന്ത്രിയുടെ പേരില്‍ ക്രിമിനല്‍കുറ്റത്തിന് കേസെടുക്കണം.

16-ാം ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം ഭാരതത്തിലുണ്ടായ രാഷ്‌ട്രീയ പരിവര്‍ത്തനത്തിന്റെ പ്രാധാന്യവും ശക്തിയും കേരളവും വേണ്ടത്ര തിരിച്ചറിഞ്ഞില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം മുന്നോട്ടുകുതിക്കുമ്പോള്‍ അന്ധമായ ബിജെപി വിരോധത്തിന്റെ പേരില്‍ യുഡിഎഫും എല്‍ഡിഎഫും കേരളത്തെ പിന്നോട്ട് ചവിട്ടുകയാണ്. ഈ അവസരത്തില്‍ ബിജെപി ജില്ലാ അദ്ധ്യക്ഷന്മാര്‍ നയിക്കുന്ന രാഷ്‌ട്രീയ പ്രചാരണ ജാഥകള്‍ കേരളത്തില്‍ ഒരു മാറ്റത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി. മിത്രലാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി, സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എം. സന്തോഷ്‌കുമാര്‍, എന്‍.ഹരി, നേതാക്കളായ പ്രൊഫ. ബി. വിജയകുമാര്‍, പി.കെ. രവീന്ദ്രന്‍, എം.ആര്‍. ഷാജി, എന്‍.കെ. ശശികുമാര്‍, ടി.ആര്‍. നരേന്ദ്രന്‍, രാജന്‍ മേടക്കല്‍, ബി. കൃഷ്ണകുമാര്‍, ലിജിന്‍ലാല്‍, രമേശ് കാവിമറ്റം, കോര സി. ജോര്‍ജ്, എസ്. രതീഷ്, ജയപ്രകാശ്, ജിജോ ജോസഫ്, ടി.എന്‍. ഹരി, നോബിള്‍ മാത്യു, കെ.വി. നാരായണന്‍, സി.എന്‍. സുബാഷ്, എന്‍.വി. ബൈജു, ടി.പി. ജയപ്രകാശ്, വി.സി. അജികുമാര്‍, മോഹനന്‍ പനയ്‌ക്കല്‍, വി. ഷൈലേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജാഥ ഇന്നുമുതല്‍ പ്രയാണം ആരംഭിക്കും. ജില്ലയിലെ പ്രധാനപ്പെട്ട 70 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. എല്ലാ സ്വീകരണസ്ഥലങ്ങളിലും ബിജെപി പഞ്ചായത്തു കമ്മറ്റികളുടെ നേതൃത്വത്തില്‍ വന്‍ സമ്മേളനങ്ങളാണ് നടക്കുന്നത്.

ഇന്ന് വൈക്കം, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലെ നാനാടം, ടോള്‍ ജങ്ഷന്‍, ബ്രഹ്മമംഗലം, വടകര, പെരുവ, കടുത്തുരുത്തി, കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, വയല, വട്ടുകുളം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കിടങ്ങൂരില്‍ സമാപിക്കും. സമാപന സമ്മേളനം ബിജെപി സംസ്ഥാ ന വക്താവ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണസമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി, കെ.ജി. രാജ്‌മോഹന്‍, ഷാജമോന്‍ വട്ടേക്കാട്, പി.കെ. രവീന്ദ്രന്‍, പ്രൊഫ. ബി. വിജയകുമാര്‍, ടി.എന്‍. ഹരികുമാര്‍, എം.ആര്‍. ഷാജി, എന്‍. ഹരി, കെ.എം. സന്തോഷ്‌കുമാര്‍, അഡ്വ. നോബിള്‍ മാത്യു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും.

പ്രചാരണജാഥ നാളെ പാലാ, പൂഞ്ഞാര്‍

മണ്ഡലങ്ങളില്‍

കോട്ടയം: ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നയിക്കുന്ന രാഷ്‌ട്രീയ പ്രചാരണജാഥ നാളെ പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. പാലാ നിയോജകമണ്ഡലത്തിലെ മാനത്തൂര്‍ സ്‌കൂള്‍ ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന ജാഥയ്‌ക്ക് രാമപുരം, കരൂര്‍, പാലാ ടൗണ്‍, മുത്തോലി, മേവിട, പൈക, ഭരണങ്ങാനം, പനയ്‌ക്കപ്പാലം, എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഈരാറ്റുപേട്ട, തിടനാട്, പാറത്തോട്, മുണ്ടക്കയം, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കൂട്ടിക്കലില്‍ സമാപിക്കും. കൂട്ടിക്കലില്‍ നടക്കുന്ന സമാപന സമ്മേളനം സംസ്ഥാനവൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് കുര്യന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ടി.ആര്‍. നരേന്ദ്രന്‍, എന്‍.കെ. ശശിധരന്‍, രാജന്‍ മേടക്കല്‍, രമേശ് കാവിമറ്റം, ടി.എ. ഹരികൃഷ്ണന്‍, ലിജിന്‍ ലാല്‍, കോര സി. ജോര്‍ജ്, ജിജോ ജോസഫ് തുടങ്ങിയവര്‍ വിവിധ സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.