ഷാല്‍ ഇ. ആര്‍
കോട്ടയം: കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം കേരളത്തില്‍ വാഹനാപകടങ്ങളെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത് 360 പേര്‍ക്ക്. 3090 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.3301 വാഹനാപകടങ്ങളാണ് മാര്‍ച്ച് മാസത്തില്‍ മാത്രം നടന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 42പേരുടെ ജിവനാണ് ഈ ജില്ലയില്‍ മാത്രം പൊലിഞ്ഞത്, മലപ്പുറത്തും തിരുവനന്തപുരത്തും 38 വീതം, തൃശൂരില്‍ 37, ആലപ്പുഴ 36, കൊല്ലം 31, പാലക്കാട് 29, കോഴിക്കോട് 25, കോട്ടയം 22, കണ്ണൂര്‍, പത്തനംതിട്ട 16 വീതം, വയനാട് 13, കാസര്‍കോഡ് 9, ഇടുക്കിയില്‍ 8 ഇത്രയും പേരാണ് ഓരോ ജില്ലകളിലായി മരിച്ചതെന്നാണ് കേരളാ ട്രാഫിക്ക് പോലീസ് പറയുന്നത്.
റോഡ് നിയമങ്ങള്‍ ലംഘിച്ചതിന് 4,07,374 പേരെയാണ് ട്രാഫിക്ക് പോലീസ് പിടികൂടിയത്. മദ്യപിച്ച് വാഹനമോടിച്ചത് 16,693 പേരും, അമിത വേഗത്തിന് 23,307 പേരും പിടിയിലായി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 30,092 പേരെയും ഹെല്‍മെറ്റ് ധരിക്കാത്തതിന് 1,45,351 പേരും പിടിയിലായി. തെറ്റായി ഓവര്‍ടേക്ക് ചെയ്തതിന് 4,778 പേരെയും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5,792 പേരെയും പോലീസ് പിടികൂടി. ഇതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1,651 പേരും, യൂണിഫോം ഇല്ലാത്തതിന് 42,277ഡ്രൈവര്‍മാരും പോലീസ് പിടിയിലായി. സണ്‍ ഫിലിം മാറ്റാത്തതിന് 1,932 വാഹനങ്ങളും, അനധികൃത പാര്‍ക്കിംഗിന് 25,032 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ഓവര്‍ ലോഡ് കയറ്റിയതിന് 11,980 വാഹനങ്ങളും സിഗ്നല്‍ തെറ്റിച്ചതിനും മറ്റുമായി 1,00,054 വാഹനങ്ങളുമാണ് പോലീസ് പിടിച്ചത്. ഇവരില്‍ നിന്നെല്ലാം കൂടി പിഴയായി ലഭിച്ച തുക 5,71,69,700 രൂപ യാണെന്നും എന്നാണ് ട്രാഫിക്ക് പോലീസ് പറയുന്നു.
















