ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ കരയോഗങ്ങളുടെയും വനിതാ സമാജങ്ങളുടെയും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി താലൂക്ക്തല നേതൃയോഗം നടത്തി. കെ.കെ. പത്മനാഭപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്റെ സംഘടനാ പ്രവര്‍ത്തനവും കരയോഗ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വയംസഹായ സംഘങ്ങള്‍, എച്ച്ആര്‍ സെല്ലുകള്‍, ആദ്ധ്യാത്മിക പഠനകേന്ദ്രം, വനിതാ സമാജങ്ങള്‍, ബാലസമാജങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. വൈസ് പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍, സെക്രട്ടറി വി.കെ. ചന്ദ്രശേഖര കുറുപ്പ്, യൂണിയന്‍ കമ്മറ്റി അംഗങ്ങളായ കെ.ജി. സാനന്ദന്‍, ഡോ. ഡി. ഗംഗാദത്തന്‍ നായര്‍, എം.ആര്‍. ചന്ദ്രശേഖരന്‍പിള്ള, വനിതാ യൂണിയന്‍ സെക്രട്ടറി ശോഭനകുമാരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
















