Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

തിരുനക്കരയില്‍ പൂരം പെയ്തിറങ്ങി. നഗരം ആവേശക്കൊടുമുടിയേറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 10:14 pm IST
inKottayam

കോട്ടയം: ജനസാഗരമായ തിരുനക്കരയില്‍ പൂരം പെയ്തിറങ്ങി. നഗരം ആവേശക്കൊടുമുടിയേറി. തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകല്‍പ്പൂരത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തി. 22ഗജവീരന്മാരും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പ്രമാണത്തില്‍ നൂറില്‍പ്പരം കലാകാരന്മാര്‍ അണിനിരന്ന അല്‍ത്തറമേളവും പാറമേക്കാവ് ദേവസ്വത്തിന്റെ ചുമതലയില്‍ നടന്ന കുടമാറ്റവും സംഗമിച്ചപ്പോള്‍ ക്ഷേത്രമൈതാനിയില്‍ ആവേശത്തിന്റെ തിരയിളക്കംതന്നെ സൃഷ്ടിച്ചു.

മൂന്നു മണിയോടെ ക്ഷേത്രതിരുമുറ്റത്തുനിന്നും കിഴക്കേ ഗോപുരവാതിലിലൂടെ പുറത്തേക്ക് എത്തിയപ്പോള്‍ ജനങ്ങള്‍ ആര്‍പ്പുവിളികളും പുഷ്പവൃഷ്ടിയുമായി സ്വീകരിച്ചു. ദേവന്റെ തിടമ്പുമായി ശിവന്‍ പടിഞ്ഞാറന്‍ ചേരുവാരത്തിന് നേതൃത്വമേകി. കിഴക്കുംചേരിയിലെ ഉഷശ്രീ ദുര്‍ഗ്ഗാപ്രസാദാണ് ആദ്യം പൂരപ്പറമ്പിലേക്കിറങ്ങിയത്. തുടര്‍ന്ന് വലിയവീട്ടില്‍ ഗണപതി, ചോയിസണ്‍ അമ്പാടിക്കണ്ണന്‍, കുളമാക്കല്‍ പാര്‍ത്ഥസാരഥി, നന്ദിലത്ത് പത്മനാഭന്‍, ബാസ്റ്റിന്‍ വിനയസുന്ദര്‍, ചൈത്രം അച്ചു, ചെര്‍പ്പുളശേരി ശ്രീഅയ്യപ്പന്‍, നന്ദിലത്ത് ഗോപാലകൃഷ്ണന്‍, പാമ്പാടി സുന്ദരന്‍ എന്നീ ഗജവീരന്മാരാണ് കിഴക്കേ ചേരുവാരത്തില്‍ അണിനിരന്നത്. കിഴക്കന്‍ ചേരുവാരത്തെ നയിച്ചത് കുട്ടന്‍കുളങ്ങര അര്‍ജ്ജുനാണ്.

ഉണ്ണിപ്പിള്ളി ഗണേശന്‍, വേമ്പനാട് അര്‍ജ്ജുനന്‍, കീഴൂട്ട് വിശ്വനാഥന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, ഗുരുവായൂര്‍ നന്ദന്‍, തിരുമല ഗജേന്ദ്രന്‍, മുണ്ടക്കല്‍ ശ്രീനന്ദന്‍, തടത്താവിള രാജശേഖരന്‍, ജയശ്രീ വാസുദേവന്‍, കിരണ്‍ ഗണപതി എന്നിവര്‍ തിരുനക്കര ശിവനോടൊത്ത് പടിഞ്ഞാറന്‍ ചേരുവാരത്തില്‍ അണിനിരന്നു.

ആനപ്രേമികളുടെ സ്വപ്നം സാക്ഷാത്കരിച്ച് മഹാദേവന്റെ തിടമ്പുമായി തിരുനക്കര ശിവന്‍ ഗോപുരവാതിക്കലെത്തിയപ്പോള്‍ ആഹ്ലാദത്തിമിര്‍പ്പില്‍ ജനസാഗരം ഇളകിമറിഞ്ഞു. അന്തരീക്ഷം പഞ്ചാക്ഷരീമന്ത്രമുഖരിതമായി. പൂരത്തിന് സമാരംഭം കുറിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, ബിജെപി നേതാവ് അഡ്വ. ജോര്‍ജ്ജ് കുര്യന്‍, സിപിഎം നേതാവ് വി.എന്‍. വാസവന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെആര്‍ജി വാര്യര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കുമാരന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.