കുമരകം: കുമരകം, ആര്‍പ്പൂക്കര, പഞ്ചായത്തുകളില്‍ നെല്‍വയലുകള്‍ ഭൂമാഫിയയുടെ കൈപ്പിടിയിലാകുന്നു. നെല്‍വയലുകള്‍ സ്വന്തമാക്കുന്നവര്‍ ആദ്യം തെങ്ങിന്‍തൈകള്‍ നടുകയും, തുടര്‍ന്ന് പൂഴിയടിച്ച് നികത്തി കരഭൂമിയാക്കി മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച കുമരകത്തിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന ഭൂമാഫിയ സംഘത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന നിലപാടുകളാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
















