Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മണങ്ങല്ലൂര്‍ കുടിവെള്ള പദ്ധതിയില്‍ ക്രമക്കേടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:35 pm IST
inKottayam

കാഞ്ഞിരപ്പള്ളി: കുടിവെള്ളത്തിനായി ഒരു കുഴല്‍ കിണര്‍ കുഴിച്ചതിന് പഞ്ചായത്തില്‍ പദ്ധതികള്‍ രണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ ഫണ്ടില്‍ നിന്നും രണ്ട് പദ്ധതികള്‍ക്കായി അനുവദിച്ചത് നാല് ലക്ഷത്തോളം രൂപ, എന്നിട്ടും കുടിവെളളം കിട്ടാക്കനിയെന്ന് ഗുണഭോക്താക്കള്‍. വീട്ടിലേക്ക് പൈപ്പ് ലൈന്‍ വലിക്കുന്നതിന് പണം നല്‍കിയതായി നാട്ടുകാര്‍, പദ്ധതിയുടെ പേരില്‍ പണം വാങ്ങാന്‍ പറഞ്ഞിട്ടില്ലെന്ന് പഞ്ചായത്ത്.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലാണ് ഒരു കുഴല്‍ കിണറിനായി രണ്ട് പദ്ധതികള്‍ക്ക് പഞ്ചായത്ത് പണം നല്‍കിയിരിക്കുന്നത്. 2011ല്‍ ആരംഭിച്ച് 2014ല്‍ പണി പൂര്‍ത്തീകരിച്ച കൂവപ്പള്ളി വേട്ടോന്‍കുന്ന് കുടിവെള്ള പദ്ധതിക്കായി ചിലവഴിച്ചത് 1,40,000 രൂപ. ഇതേ കുഴല്‍ കിണറിന്റെ പേരില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചത് 2,50,000 രൂപ, പദ്ധതിയുടെ പേര് മാറി മണങ്ങല്ലൂര്‍ വേട്ടോന്‍കുന്ന് കുടിവെള്ള പദ്ധതി എന്നായി. പട്ടിക ജാതി വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ചിലവഴിച്ച തുക ഉപയോഗിച്ച് കുഴല്‍ കിണര്‍ കുത്തിയെങ്കിലും പ്രദേശത്തെ ജലക്ഷാമം പരിഗണിച്ച് ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജലവിതരണം നടത്തുന്നതില്‍ നിന്നും ഒരു പ്രദേശത്തെ ആളുകളെ ഒഴിവാക്കിയതായും ആരോപണമുണ്ട്.

പുതിയ കുഴല്‍ കിണറില്‍ നിന്നും ആവശ്യത്തിന് ജലം ലഭ്യമാകാഞ്ഞതോടെ 15 വര്‍ഷം മുന്‍പ് കുഴിച്ച മറ്റൊരു കുഴല്‍ കിണറ്റില്‍ നിന്നുമാണ് വെള്ളം പമ്പ് ചെയ്യുന്നത്. വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാത്തതോടെ ഇടക്കാലത്ത് സ്വകാര്യ വ്യക്തിയുടെ വൈദ്യുതി ഉപയോഗിച്ചാണ് പമ്പ് ചെയ്തിരുന്നത്. എന്നാല്‍ വിഷയം വൈദ്യുതി മോഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ വ്യക്തി പിന്‍മാറിയതോടെ കുടിവെള്ള വിതരണം വീണ്ടും അവതാളത്തിലായി. പദ്ധതി പൂര്‍ത്തീകരിച്ച് ഏറെ നാളായിട്ടും വൈദ്യുതി കണക്ഷന്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് ജീവനക്കാര്‍ എത്തി ലൈന്‍ വലിച്ചിട്ടെങ്കിലും കണക്ഷന്‍ ലഭ്യമാക്കിയിട്ടില്ല. പദ്ധതിക്കായി സ്ഥാപിച്ച ടാങ്കില്‍ നിന്നും കുന്നിന്‍ചരിവിലേക്ക് വലിച്ച പൈപ്പിലൂടെയാണ് താഴ്‌വാരത്തുള്ളവര്‍ക്ക് വെള്ളം ലഭിക്കുന്നത്. ജലവിതരണം പാളിയതോടെ പൈപ്പില്‍ വെള്ളം എത്തുന്നതും കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.

പദ്ധതിയുടെ ഗുണഭോക്താക്കളായവരില്‍ നിന്നും ഗാര്‍ഹിക കണക്ഷനുകള്‍ക്കായി പണം നല്‍കിയെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ ഇത്തരത്തില്‍ പഞ്ചായത്തില്‍ നിന്നും പണം പിരിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ജലവിതരണത്തിനും 15 ശതമാനം പണം ഗുണഭോക്തൃ വിഹിതമായി പിരിക്കാമെന്നും പദ്ധതിക്കായി ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്നും വാര്‍ഡംഗം പറഞ്ഞു. ഗുണഭോക്തൃ വിഹിതം ഇല്ലെന്ന പഞ്ചായത്തിന്റെ മറുപടി സംബന്ധിച്ച് പഞ്ചായത്തില്‍ ആക്ഷേപം ഉന്നയിക്കുമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരി 17ന് വാര്‍ഡില്‍ നടത്തിയ ഗ്രാമസഭ സംബന്ധിച്ചും വിവരാവകാശ രേഖകള്‍ വിവാദമുയര്‍ത്തുന്നു. ആകെ 54 പേര്‍ മാത്രം പങ്കെടുത്ത ഗ്രാമസഭ സാധുവാകുന്നതിന് മതിയായ കോറം തികഞ്ഞിട്ടില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കുമ്പോള്‍ വീണ്ടും ഗ്രാമസഭ വിളിക്കാതിരുന്നതും വിവാദമായി. നിയമപരമായി നിലനില്‍പില്ലാത്ത ഗ്രാമസഭയിലെ തീരുമാനങ്ങള്‍ പദ്ധതിരേഖകളില്‍ ഇടംപിടിക്കുന്നത് പഞ്ചായത്തിന്റെ മുഴുവന്‍ പദ്ധതികളെയും അനിശ്ചിതത്വത്തിലാക്കുന്നതിനൊപ്പം വാര്‍ഡംഗത്തിനും, ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിക്കും സാധ്യത ഏറും. കുടിവെള്ള പദ്ധതിയിലും ഗ്രാമസഭകളിലെ അപാകതകളിലും അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മണങ്ങല്ലൂര്‍ ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ഷെജി പാറക്കല്‍ ആണ് പഞ്ചായത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

Entertainment

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

India

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

India

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.