തിരുവനന്തപുരം : അക്കൗണ്ടുകള്‍ കെവൈസി അനുശാസ്യാനുസരമാക്കുന്നതിനും ഇടപാടുകാരില്‍ അവബോധവത്ക്കരണത്തിനുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കെവൈസി നവീകരിക്കുന്നു. എല്ലാ അക്കൗണ്ടുകളും കെവൈസി അനുസൃതമായിരിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് നിയമം മൂലം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
അറിയിപ്പ് നല്‍കിയ ശേഷവും തിരിച്ചറിയല്‍ പ്രമാണരേഖകള്‍ സമര്‍പ്പിച്ച് കെവൈസി. അനുശാസ്യാനുസൃതമാക്കിയിട്ടില്ലാത്ത അക്കൗണ്ടുകളില്‍ ഇടപാടുകള്‍ അനുവദിക്കാന്‍ പാടില്ലെന്നും റിസര്‍വ്വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു. അക്കൗണ്ട് തുടങ്ങുന്നതിനുള്ള കെവൈസി നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്.
അസൗകര്യങ്ങളില്ലാതെ സേവനം ലഭിക്കുന്നതിനായി ഇടപാടുകാര്‍ അവരവരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ശാഖകളില്‍ തിരിച്ചറിയില്‍ പ്രമാണ രേഖകള്‍ ഹാജരാക്കണമെന്ന് ബാങ്ക് അഭ്യര്‍ത്ഥിച്ചു.















