Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വേണുഗോപാല്‍ വധം; നാലു സ്ത്രീകള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 09:36 pm IST
inAlappuzha

മണ്ണഞ്ചേരി: മണ്ണഞ്ചേരി ഐടിസി കോളനിയില്‍ പുതുവല്‍വെളി വേണുഗോപാലി (46)നെ വെട്ടിക്കൊന്ന കേസില്‍ ക്വട്ടേഷന്‍ സംഘത്തലവനായിരുന്ന കൊല്ലപ്പെട്ട എമ്മാച്ചന്റെ ഭാര്യയടക്കം നാല് സ്ത്രീകള്‍ പിടിയിലായി. എമ്മാച്ചന്റെ ഭാര്യ മണ്ണഞ്ചേരി 11-ാം വാര്‍ഡ് പന്നിശേരിയില്‍ സ്മിത (28), ബന്ധുക്കളായ മണ്ണഞ്ചേരി ഐടിസി കോളനിയില്‍ പുതുവല്‍വെളിയില്‍ ഗിരിജ (42), മകള്‍ ഗ്രേഷ്മ (18), പുതുവല്‍വെളിയില്‍ രജനി (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കെഎസ്ഇബി തിരുവല്ല സെക്ഷന്‍ ഓഫീസിലെ മസ്ദൂറായിരുന്ന മണ്ണഞ്ചേരി പന്നിശേരി കോളനിയില്‍ ചന്ദ്രലാലി (എമ്മാച്ചന്‍-36)നെ വെട്ടിക്കൊന്ന കേസില്‍ വേണുഗോപാല്‍ പ്രതിയായിരുന്നു. എമ്മാച്ചനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് വേണുഗോപാലിനെ വധിക്കാന്‍ എമ്മാച്ചന്റെ ഭാര്യ സ്മിത ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതക ദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ അക്രമിസംഘം രജനിയുടെ വീട്ട് പരിസരത്ത് എത്തുകയും രജനിയും ഗിരിജയും ഗ്രീഷ്മയും ചേര്‍ന്ന് വേണുഗോപാലിന്റെ അടുത്തുള്ള പുരയിടത്തിലൂടെ നടന്ന് ഇയാളുടെ നീക്കങ്ങള്‍ അക്രമി സംഘത്തിന് കൈമാറുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

എമ്മാച്ചന്‍ വധക്കേസിലെ പ്രതിയായിരുന്ന പന്നിശേരിയില്‍ പ്രേമലത എന്ന സ്ത്രീയുടെ വിലാസത്തില്‍ ഈ നാല്‍വര്‍ സംഘം മൊബൈല്‍ സിം എടുക്കുകയും പരസ്പരം വിളിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ സ്മിത ഒഴികെയുള്ള മൂന്നുപേരെ റിമാന്റ് ചെയ്തു. സ്മിതയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴോളം പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും ഇതില്‍ മൂന്നുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ബാക്കിയുള്ളവര്‍ ഗൂഢാലോചന നടത്തിയവരാണെന്നും അന്വേഷണ ഉദ്യോഗസ്ഥരായ മാരാരിക്കുളം സിഐ: കെ.ജി. അനീഷ്, മണ്ണഞ്ചേരി എസ്‌ഐ: കെ.കെ.ഉത്തമന്‍ എന്നിവര്‍ പറഞ്ഞു.

ജില്ലയിലെ ക്വട്ടേഷന്‍ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലാകാനുള്ളതെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. ജനുവരി 28ന് പുലര്‍ച്ചെയാണ് വേണുഗോപാല്‍ കൊല്ലപ്പെട്ടത്. മൂന്നു മാസത്തെ ഗൂഢാലോചനയ്‌ക്കു ശേഷമാണ് സംഘം കൃത്യനിര്‍വ്വഹണം നടത്തിയത്.

സംഭവത്തില്‍ പത്തനംതിട്ട ഈസ്റ്റ് കോഴഞ്ചേരി മരിയനന്ദനത്തില്‍ ഷാരോണ്‍ (26), മണ്ണഞ്ചേരി കുന്നിനകം കോളനിയില്‍ കണ്ണന്‍ (മാട്ടക്കണ്ണന്‍-24), മണ്ണഞ്ചേരി തറമൂട് കണിയാംവെയില്‍ അസറുദ്ദീന്‍ (അസര്‍-19), മണ്ണഞ്ചേരി നേതാജി വട്ടച്ചിറയില്‍ ജയരാജ് (42), മാരാരിക്കുളം തെക്ക് തണല്‍വീട്ടില്‍ ഗിരീഷ് (39) എന്നിവര്‍ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്‍പതുപേര്‍ പോലീസ് പിടിയിലായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

പുതിയ വാര്‍ത്തകള്‍

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.