Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കള്ളപ്പണം: നടുക്കുന്ന വെളിപ്പെടുത്തലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 10:20 pm IST
in Vicharam

ഭാരതത്തിനെതിരെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശബാങ്കുകളില്‍ 10595 കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. വിവിധ സംഘടനകള്‍, മാഫിയകള്‍, മയക്കുമരുന്നു സംഘങ്ങള്‍ എന്നിവരാണ് ഇത്ര ഭീമമായ തുക രഹസ്യമായി നിക്ഷേപിച്ചിട്ടുള്ളതെന്നാണ് കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് ഫിനാന്‍ഷ്യന്‍ ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഓരോ ഭാരതീയ പൗരനെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ വിവരം വെളിപ്പെട്ടത്.

ദാവൂദ് ഇബ്രാഹിമടക്കമുള്ള അധോലോകനേതാക്കള്‍ക്ക് പുറമെ മയക്കുമരുന്ന് വില്‍പന, ആയുധക്കള്ളക്കടത്ത്, വ്യാജകറന്‍സി വിതരണം  എന്നിങ്ങനെ നിരവധി മാര്‍ഗങ്ങളിലൂടെയാണ് ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനത്തിന് പണം സ്വരുക്കൂട്ടിയിട്ടുള്ളത്. ഈ പണം സൂക്ഷിക്കുന്ന ബാങ്കുകളില്‍ സ്വിറ്റ്‌സര്‍ലന്റിലെ എച്ച്എസ്ബിസിയും ഉള്‍പ്പെടുന്നു. നേരത്തെ സൂചിപ്പിച്ച എല്ലാ സ്രോതസ്സുകളില്‍നിന്നുള്ള പണവും ഈ ബാങ്കിലെ രഹസ്യനിക്ഷേപങ്ങളിലുണ്ട്. ഇക്കാര്യം ബാങ്ക് അധികൃതര്‍തന്നെ സമ്മതിച്ചിരിക്കുന്നു.

സ്രോതസ്സ് ഏതെന്ന് അന്വേഷിക്കാതെ പണം നിക്ഷേപിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. വിവരങ്ങള്‍ ഒരിക്കലും പുറത്താകില്ലെന്ന വിശ്വാസത്തിലാണ് പല ബാങ്കുകള്‍ക്കും തടിച്ചുകൊഴുക്കാന്‍ അവസരം നല്‍കിക്കൊണ്ട് ഇത്തരം രഹസ്യനിക്ഷേപങ്ങള്‍ നടന്നിട്ടുള്ളത്. ഇടനിലക്കാര്‍ വഴി വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ പണം നിക്ഷേപിക്കുന്നത്. രേഖകള്‍ വ്യാജമാണെന്നും പണം നിയമവിരുദ്ധമായ സ്രോതസ്സുകളിലൂടെ വന്നിട്ടുള്ളതാണെന്നും അറിഞ്ഞുകൊണ്ടുതന്നെ ബാങ്ക് അധികൃതര്‍ അത് നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു.

സ്വിറ്റ്‌സര്‍ലന്റിലെ എച്ച്എസ്ബിസി ബാങ്കില്‍ രഹസ്യനിക്ഷേപമുള്ള ഒരുലക്ഷത്തോളം പേരുടെ വിവരങ്ങള്‍ രാജ്യാന്തര പത്രപ്രവര്‍ത്തകസംഘം പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് വിദേശബാങ്കുകളില്‍ ഭീകരരും പണം കുന്നുകൂട്ടിയിട്ടുള്ള വിവരം പുറംലോകമറിയുന്നത്. 2006-2007 കാലയളവില്‍ ബാങ്ക് അക്കൗണ്ടുള്ള 200 രാജ്യങ്ങളിലുള്ളവരുടെ പേരുവിവരങ്ങളാണ് എച്ച്എസ്ബിസി പുറത്തുവിട്ടത്.

ഈ പട്ടികയില്‍ ചില കോണ്‍ഗ്രസ് നേതാക്കളടക്കം 1195 പേര്‍ ഭാരതീയരാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരിലേറെയും വിദേശങ്ങളില്‍ സ്ഥിരതാമസമാക്കിയവരുമാണ്. ഇവരുടെ പേരിലുള്ള അക്കൗണ്ടുകളില്‍ 25,420 കോടി രൂപയാണുള്ളതെന്ന് കണക്കാക്കപ്പെടുന്നു. പുതുതായി പുറത്തുവന്ന പട്ടികയിലുള്ള ചിലരുടെ പേരുകള്‍ നേരത്തെ വെളിപ്പെട്ടതുമാണ്.

വിദേശബാങ്കുകളിലെ കള്ളപ്പണം സംബന്ധിച്ച് ഇതിനുമുമ്പ് ഉയര്‍ന്ന ആശങ്കകള്‍ ശരിവെക്കുന്നതാണ് ഈ രണ്ട് വെളിപ്പെടുത്തലുകളും. വിദേശബാങ്കുകളിലെ രഹസ്യനിക്ഷേപങ്ങളിലായി കുന്നുകൂട്ടിയിട്ടുള്ള കള്ളപ്പണം വെറും നികുതിവെട്ടിപ്പിലൂടെ സ്വരൂപിച്ചിട്ടുള്ളതല്ലെന്നും നിയമവിരുദ്ധ ആയുധ ഇടപാട്, മനുഷ്യ-മയക്കുമരുന്ന് കള്ളക്കടത്ത്, ഭീകരപ്രവര്‍ത്തനം എന്നിവയിലൂടെയാണ് പല അക്കൗണ്ടുകളിലും പണമെത്തിയിട്ടുള്ളത് എന്ന് ഇതേക്കുറിച്ച് അന്വേഷിച്ച പല ഏജന്‍സികളും വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിനെതിരായ നടപടി നികുതിവെട്ടിപ്പിന്റെ പേരില്‍ മാത്രമായിരിക്കരുതെന്ന ആവശ്യം ശക്തമാണ്. ദൗര്‍ഭാഗ്യമെന്നുപറയട്ടെ ഭാരതീയരായവരുടെ കള്ളപ്പണത്തെക്കുറിച്ച് കാര്യമായ യാതൊരു അന്വേഷണവും 2004-2014 കാലയളവില്‍ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

2004 ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ബിജെപി നേതാവ് എല്‍.കെ. അദ്വാനിയാണ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കള്ളപ്പണം വീണ്ടെടുക്കുമെന്ന് വാഗ്ദാനം ചെയ്തത്. ഇതിനെ മറികടക്കാന്‍ തങ്ങള്‍ അധികാരത്തിലെത്തിയാലും കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 10 വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും കള്ളപ്പണക്കാരെ രക്ഷിക്കാനുള്ള നടപടികളാണ് യുപിഎ സര്‍ക്കാരിലെ ഒന്നിലധികം ധനമന്ത്രിമാരില്‍നിന്ന് ഉണ്ടായത്.

2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലും കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.  ഇതനുസരിച്ച് അധികാരം ലഭിച്ച് ദിവസങ്ങള്‍ക്കകം കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസമിതിക്ക് രൂപംനല്‍കി. ഇത്തരമൊരു നിര്‍ദ്ദേശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടും ഒരുവര്‍ഷത്തോളം യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ല.

ഈ സ്ഥാനത്താണ് അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം എസ്‌ഐടി രൂപീകരിച്ചുകൊണ്ട് ബിജെപി വാക്കുപാലിച്ചത്. കള്ളപ്പണ നിക്ഷേപമുള്ളതായി കണ്ടെത്തിയ 60 പേര്‍ക്കെതിരെ നിയമനടപടികളെടുക്കുകയും കുറ്റാരോപിതരായി കണ്ടെത്തിയവരുടെ പേരുവിവരങ്ങള്‍ ബിജെപി സര്‍ക്കാര്‍ വെളിപ്പെടുത്തുകയും ചെയ്തു. യുപിഎ സര്‍ക്കാര്‍ ആലോചിക്കുകപോലും ചെയ്യാതിരുന്ന കാര്യങ്ങളാണ്.

ഇപ്പോള്‍ എച്ച്എസ്ബിസി ബാങ്കിലെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുകയും ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനത്തിന് സഹസ്രകോടികള്‍ രഹസ്യമായി നിക്ഷേപിച്ചിരിക്കുന്ന എന്ന വിവരം വെളിപ്പെടുകയും ചെയ്തിരിക്കെ ബിജെപി സര്‍ക്കാരിന്റെ ഉത്തരവാദിത്തം ഏറിയിരിക്കുകയാണ്.

കള്ളപ്പണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ഈ സര്‍ക്കാരില്‍അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്ന വലിയ പ്രതീക്ഷയാണ്  ജനങ്ങള്‍ക്കുള്ളത്.വിദേശബാങ്കുകളില്‍ ഭാരതീയരായവരുടെ കള്ളപ്പണം ചില്ലിക്കാശുപോലുമില്ലാതെ വീണ്ടെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് പുതിയ സംഭവവികാസങ്ങളോടെ കൂടുതല്‍ പ്രസക്തി കൈവന്നിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Thiruvananthapuram

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

പുതിയ വാര്‍ത്തകള്‍

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.