കൊച്ചി: മോതിരം വളയായി മാറും; ലോക്കറ്റിനെ കര്‍ണാഭരണവും വളയുമായും മാറ്റാം – വിവിധോദ്ദേശ സ്വര്‍ണാഭരണങ്ങളുമായി കീര്‍ത്തിലാല്‍സിന്റെ ‘വെഴ്‌സറ്റൈല്‍ കളക്ഷന്‍’ വിപണിയിലെത്തി.
കീര്‍ത്തിലാല്‍സിന്റെ ‘ഗ്ലോ ആന്റ് ഗോലൈന്‍’ ശേഖരത്തിന്റെ ഭാഗമാണ് ഈ സ്വര്‍ണാഭരണങ്ങള്‍. പകല്‍ ജോലി സമയത്ത് ലോക്കറ്റായി ഉപയോഗിക്കുന്ന ആഭരണം സായാഹ്ന പാര്‍ട്ടിയില്‍ വളയാക്കി മാറ്റാം. വില 15,000 രൂപ മുതല്‍.
ഒന്ന് തന്നെ പലതരം ആഭരണങ്ങളായി ഉപയോഗിക്കാമെന്നതിനാല്‍ ഉപയോക്താവിന് ഗുണകരമാണ് പുതിയ ശ്രേണിയെന്ന് കീര്‍ത്തിലാല്‍സ് കൊച്ചി സ്റ്റോര്‍ മാനേജര്‍ മുരുകാനന്ദം അവകാശപ്പെട്ടു.















