കോട്ടയം: എന്‍എസ്എസ് പ്രതിനിധിസഭയിലേക്കുള്ള ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 15ന് അതത് താലൂക്ക് യൂണിയന്‍ ആഫീസില്‍ നടത്തുമെന്ന് എന്‍എസ്എസ് ഇലക്ഷന്‍ കമ്മീഷന്‍ അഡ്വ. പി.ജി. പരമേശ്വരപ്പണിക്കര്‍ അറിയിച്ചു. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ അടങ്ങിയ അറിയിപ്പ് എല്ലാ വോട്ടര്‍മാര്‍ക്കും അയച്ചിട്ടുണ്ട്. പ്രഥമ വോട്ടര്‍പട്ടിക 2ന് എന്‍എസ്എസ് യൂണിയന്‍ ആഫീസില്‍ പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയിന്മേലുള്ള പരാതികള്‍ 9 വരെ സ്വീകരിക്കുന്നതും ഫൈനല്‍ വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കുന്നതുമാണ്. നാമനിര്‍ദ്ദേശപത്രികകള്‍ മാര്‍ച്ച് 1ന് 10 മുതല്‍ 1 വരെ അതത് താലൂക്കിലെ എന്‍എസ്എസ് ഇലക്ഷന്‍ ആഫീസര്‍ക്ക് സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പിന് മത്സരം ഉള്ള പക്ഷം വോട്ടെടുപ്പ് മാര്‍ച്ച് 15ന് 10 മുതല്‍ 1 വരെ അതത് താലൂക്ക് എന്‍എസ്എസ് യൂണിയനാഫീസില്‍ നടത്തും.
















