Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആറന്മുളയ്‌ക്കായി അണിചേരുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2015, 09:04 pm IST
in Vicharam

പൈതൃക ഗ്രാമമായ ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ കെജിഎസ് ഗ്രൂപ്പ് മുന്നേറുന്നത് തടയാന്‍ ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ദൃഢനിശ്ചയം എടുത്തിരിക്കുകയാണ്. വിമാനത്താവളം നിര്‍മിക്കാന്‍ അനധികൃതമായി നികത്തിയ തോടുകള്‍ പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവുപോലും നിരാകരിച്ചിരിക്കുകയാണ്.

ആറന്മുള, മല്ലപ്പുഴശ്ശേരി, കരിമാരം തോട്, കോഴിത്തോട് എന്നിവ മണ്ണിട്ട് നികത്തിയത് പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണറുടെ 2012 ലെ ഉത്തരവ് നടപ്പാക്കാതിരുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തോട് പുനഃസ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചത്.

സര്‍വേ വകുപ്പ് നികത്തിയ സ്ഥലങ്ങള്‍ അളന്നുതിട്ടപ്പെടുത്തുകയും മണ്ണെടുത്തു മാറ്റുന്നതിന് റെയില്‍വേ വകുപ്പുമായി കളക്ടര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടും വിമാനത്താവളത്തിനെതിരെയുണ്ടായ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് കെജിഎസ് ഗ്രൂപ്പ് റിവ്യൂ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയും ഹൈക്കോടതി തള്ളുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 10 ശതമാനം നിക്ഷേപം നടത്തിയ ആറന്മുള വിമാനത്താവള പദ്ധതി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ റദ്ദാക്കുമെന്നും ആറന്മുള പൈതൃകഗ്രാമമായി തന്നെ തുടരാന്‍ അനുവദിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

നാലുവിമാനത്താവളങ്ങള്‍ ഇപ്പോള്‍ തന്നെ കേരളത്തിലുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നും നൂറുകിലോമീറ്റര്‍ ദൂരംപോലും ആറന്മുളയിലേക്കില്ല. ഇവിടെ ഒരു വിമാനത്താവളത്തിന് യാതൊരു ആവശ്യവുമില്ലെന്നിരിക്കെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ലക്ഷ്യം നേടാന്‍  കേരള സര്‍ക്കാര്‍ പുതിയ വിമാനത്താവള നിര്‍മാണത്തിന് കൂട്ടുനില്‍ക്കുകയാണ്.

ഇപ്പോള്‍ ആറന്മുളയില്‍ വീണ്ടും തെളിവെടുപ്പ് നടത്താനുള്ള കളക്ടറുടെ നീക്കവും മണ്ണുനീക്കം ചെയ്യുന്നതിന് നാലുമാസത്തെ സമയം കളക്ടര്‍ ആവശ്യപ്പെട്ടതും കെജിഎസ് ഗ്രൂപ്പിനെ സഹായിക്കാനുള്ള ശ്രമമായിട്ടാണെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ പരമോന്നത കോടതി നിയമവിരുദ്ധമെന്നു കണ്ടെത്തിയ പദ്ധതിക്കുവേണ്ടി കളക്ടറുടെ ഇപ്പോഴത്തെ നീക്കം ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള ഗൂഢ ഉദ്ദേശത്തോടെയാണ്.

കുമ്മനം രാജശേഖരനും സുഗതകുമാരിയും അടങ്ങുന്ന ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് നാടിന്റെ പൈതൃക സമ്പത്ത് സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തിലാണ്. ആറന്മുള ക്ഷേത്രം ശബരിമല അയ്യപ്പന്റെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന കേരള പൈതൃകത്തിന്റെ ഭാഗമായിട്ടും അത് അവഗണിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര ഷെയര്‍ എടുത്തിട്ടുള്ള കെജിഎസ് ഗ്രൂപ്പിനെ സഹായിക്കാനുള്ള കേരള മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യവും പ്രതിഷേധാര്‍ഹവുമാണ്.

നാടിന്റെ പൈതൃകം നശിപ്പിച്ച് പരിസ്ഥിതി പഠനംപോലും നടത്താതെ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കമാണ് ജനകീയ സമരം തകര്‍ത്തത്.   ആറന്മുളയില്‍ വിമാനത്താവളം വരുന്നത് ആറന്മുളക്കാരുടെ മാത്രം പ്രശ്‌നമായി പരിഗണിക്കാതെ കേരളം ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുക്കാന്‍ സന്നദ്ധമാകണം. കൃഷി വീണ്ടെടുക്കുക, നഷ്ടസൗഭാഗ്യങ്ങള്‍ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് കേരളത്തിന് നല്‍കിയ സമ്പത്ത് വികസനത്തിന്റെ പേരില്‍ നശിപ്പിക്കപ്പെടുകയാണ്. കുന്നുകളും പാടങ്ങളും വനങ്ങളും അപ്രത്യക്ഷമായി, മഴ സമൃദ്ധമായ കേരളത്തില്‍ പല ഭാഗങ്ങളിലും വരള്‍ച്ചയും കുടിവെള്ളക്ഷാമവും അനുഭവിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. 44 നദികളും കാലവര്‍ഷവും തുലാവര്‍ഷവുമുള്ള കേരളത്തില്‍ ജലക്ഷാമം അനുഭവിക്കേണ്ടിവരുന്നത് പ്രകൃതി നശീകരണം മൂലമാണ്.

വികസനത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ നശിപ്പിക്കുന്നത് ഈ വരദാനത്തെയാണ്. ലോകപ്രസിദ്ധമായ ആറന്മുള കണ്ണാടി നിര്‍മിക്കപ്പെടുന്ന, പവിത്ര ഗ്രാമമാണ് ആറന്മുള. ഈ സാംസ്‌കാരിക പ്രതീകം നശിപ്പിക്കുകയെന്ന ദുരുദ്ദേശ്യത്തോടുകൂടിയുമാണ് യാതൊരു ആവശ്യവുമില്ലാത്ത ഒരു വിമാനത്താവളം കൊണ്ടുവരുന്നത്. ഇതിനെതിരെ സമരം ചെയ്യുന്ന ഹെറിറ്റേജ് ട്രസ്റ്റിനേയും അതിന്റെ നേതക്കളായ കുമ്മനം രാജശേഖരനേയും സുഗതകുമാരിയെയും പിന്തുണക്കാന്‍ ആറന്മുളക്കാര്‍ മാത്രമല്ല, കേരളം ഒറ്റക്കെട്ടായി മുന്‍പോട്ട് വരേണ്ടതാണ്. ലോകപ്രശസ്തി നേടിയ ഒരു ഗ്രാമം ചരിത്രത്തില്‍ നിന്നും അപ്രത്യക്ഷമാകാന്‍ അനുവദിക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

Kerala

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

Football

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ
Football

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

പുതിയ വാര്‍ത്തകള്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.