ഇസ്ലാമബാദ്: വാഗ അതിര്‍ത്തി ചാവേര്‍ ആക്രമണ ത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വാഗ സ്‌ഫോടനത്തിന്റെ മുഖ്യ പ്രതിയെന്നു കരുതപ്പെടുന്ന റൂഹ്നുള്ളയും രണ്ട് സഹായികളും കൊല്ലപ്പെട്ടത്.
പാക് മാധ്യമമായ ഡൗണ്‍ ഓണ്‍ലൈനാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം റൂഹ്നുള്ള തെഹ്‌രീക് ഇ താലിബാന്റെ ലാഹോര്‍ വിഭാഗം നേതാവാണെന്നാണ് സൂചന.
അടുത്തിടെ ഭീകരര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിക്കൊണ്ട് പാക് പ്രധാനമന്ത്രി ഉത്തരവിറക്കിയിരുന്നു. തുടര്‍ന്ന് ഭീകരര്‍ക്കായി അതിര്‍ത്തി കേന്ദ്രീകരിച്ച് പാക് സേനയുടേയും പോലീസിന്റേയും സംയുക്ത സംഘം നടത്തിയ തെരച്ചിലിലാണ് പ്രതികളെ കണ്ടെത്തിയത്. അര മണിക്കൂറോളം നീണ്ട വെടിവെപ്പിലാണ് മൂവര്‍ സംഘം കൊല്ലപ്പെട്ടത്.
















