ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യാ വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചതായി സൂചന. വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്.
തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്‍ഡൊനീഷ്യന്‍ സംഘത്തലവനാണ് ഇക്കാര്യം അറിയിച്ചത്. സന്ദേശം ലഭിച്ചതോടെ മുങ്ങല്‍ വിദഗ്ധര്‍ ബ്ലാക്ക് ബോക്‌സിനായുള്ള തിരച്ചില്‍ തുടരുകയാണ്.
ബ്ലാക് ബോക്‌സ് ലഭിച്ചാല്‍ വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നു വ്യക്തമാകും. മുങ്ങല്‍ വിദഗ്ധരടക്കമുള്ള സംഘം കടലില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പിങെര്‍ ലോക്കേറ്ററില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തെരച്ചില്‍.
വിമാനത്തിന്റെ വാല്‍ ഭാഗം ബുധനാഴ്ച കണ്ടെത്തിയിരുന്നു. കടലിന്റെ ഉപരിതലത്തില്‍നിന്നു 30 കിലോമീറ്റര്‍ ആഴത്തില്‍ ചെളിയില്‍പുതഞ്ഞ നിലയിലാണിത്. ഇതില്‍ എയര്‍ഏഷ്യ കമ്പനിയുടെ ലോഗോയും ഉണ്ട്.
12 ദിവസം മുന്‍പാണ് ജാവ കടലിടുക്കിനു മുകളില്‍ വച്ച് 162 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം തകര്‍ന്നു കടലില്‍ വീണത്.
















