യുണൈറ്റഡ് നേഷന്‍സ് : ഭാരതീയനായ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി അതുല്‍ ഖരെ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി നിയമിതനായി. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ സമാധാന ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫീല്‍ഡ് സപ്പോര്‍ട്ട് സെക്രട്ടറി ജനറലായാണ് നിയമനം.
ഐക്യരാഷ്‌ട്രസഭയില്‍ ഉന്നത പദവിലെത്തുന്ന ആദ്യ ഭാരതീയനാണ് ഇദ്ദേഹം. ബംഗ്ലാദേശില്‍ നിന്നുള്ള അമീരാ ഹഖ് വിരമിക്കുന്ന ഒഴിവിലേക്കാണ് 55കാരനായ ഖരേ നിയമിതനാകുന്നത്.
ന്യൂയോര്‍ക്കിലെ സമാധാന പ്രവര്‍ത്തനങ്ങളുടെ ഉപ മേധാവിയായയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്്്.
സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായി 2006 മുതല്‍ 2009 വരേയും പ്രവര്‍ത്തിച്ചിട്ടുണ്ട്്. യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേശകനായി സേവനം അനുഷ്ഠിച്ചു വരുന്ന വിജയ് നമ്പ്യാരാണ് ഐക്യരാഷ്‌ട്രസഭയില്‍ ഉന്നത പദവി വഹിക്കുന്ന മറ്റൊരു ഭാരതീയന്‍. 2010 മുതല്‍ വിജയ് നമ്പ്യാര്‍ ഈ പദവി വഹിച്ചുവരികയാണ്.
















