Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫ്രഞ്ച് പത്രത്തിന്റെ ഓഫീസില്‍ മുസ്ലിം ഭീകരാക്രമണം; 12 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 10:48 pm IST
in World

പരിക്കേറ്റവരെ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുന്നു

പാരീസ്: പ്രമുഖ ഫ്രഞ്ച് ആഴ്ചപ്പത്രമായ ചാര്‍ലെ ഹെബ്‌ദോയുടെ ആസ്ഥാനത്ത് ഇസ്ലാമിക ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ചീഫ് എഡിറ്റര്‍ സ്റ്റെഫാനെ ചര്‍ബോണിയര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. മരണസംഖ്യ ഉയര്‍ന്നേക്കാം.

പത്രപ്രവര്‍ത്തകര്‍ക്ക് പുറമെ ഓഫീസ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. സംഭവം ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്റെ പറഞ്ഞു. നാലുവര്‍ഷം മുമ്പ്, 2011 ല്‍, പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ആക്ഷേപഹാസ്യത്തിന് ഊന്നല്‍ നല്‍കുന്ന ചാര്‍ലെ ഹെബ്‌ദോ വാരികയുടെ ഓഫീസില്‍ ഇന്നലെ നടന്ന ആക്രമണം. കാര്‍ട്ടൂണിസ്റ്റ് കാബുവും കൊല്ലപ്പെട്ടു.

സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച ലോക നേതാക്കള്‍ ഫ്രാന്‍സിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ അപലപിച്ചു. ആക്രമണത്തെ നിന്ദ്യമെന്ന് മോദി വിശേഷിപ്പിച്ചു. ഫ്രഞ്ച് പൗരന്മാര്‍ക്കെതിരേ മാത്രമല്ല, മാധ്യമ സ്വാതന്ത്ര്യത്തിനെതിരേയുള്ള ആക്രമണം കൂടിയാണിതെന്ന് ഫ്രഞ്ച് ചാന്‍സിലര്‍ ആഞ്ജല മാര്‍ക്കല്‍ പറഞ്ഞു.

ചാര്‍ലെ ഹെബ്‌ദോയുടെ മധ്യപാരീസിലെ ഹെഡ്ഓഫീസിലാണ് ഇന്നലെ ഉച്ചയോടെ കറുത്ത മുഖംമൂടി ധരിച്ച രണ്ട് ഭീകരര്‍ ചേര്‍ന്ന് മനുഷ്യക്കുരുതി നടത്തിയത്. എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകളുമായെത്തിയ ഭീകരര്‍ ഓഫീസിനുള്ളില്‍ കയറി തുരുതുരെ നിറയൊഴിക്കുകയായിരുന്നു. ഭീകരര്‍ എത്തിയ സമയം ഓഫീസില്‍ എഡിറ്റോറിയല്‍ മീറ്റിംഗ് നടക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും പേര് ചോദിച്ച് ‘പ്രവാചകന്‍ പകരംവീട്ടുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. അവര്‍ അല്ലാഹു അക്ബര്‍ തഖ്ബീര്‍ വിളിമുഴക്കി.

ഗ്രനേഡുകള്‍ ഘടിപ്പിച്ച റോക്കറ്റുകള്‍ ഭീകരരുടെ പക്കലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനുശേഷം പുറത്തിറങ്ങിയ ഭീകരര്‍ തട്ടിയെടുത്ത കാറില്‍ കടന്നുകളഞ്ഞു. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും തെരുവിനെ വിറപ്പിച്ച് തുടര്‍ച്ചയായി വെടിവെച്ച ഭീകരര്‍ കിഴക്കന്‍ പാരീസിലേക്ക് കാറോടിച്ചുപോയി. ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി. രാജ്യമെമ്പാടും കനത്ത ജാഗ്രതയിലാണ്. ക്രിസ്മസിനു തൊട്ടുമുന്‍പ് ഫ്രാന്‍സിനെ ഭീതിയിലാഴ്‌ത്തി ചില ആക്രമണങ്ങള്‍ നടന്നിരുന്നു. ഡിജോന്‍, നാന്റെസ് നഗരങ്ങളില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറുകള്‍ ഓടിച്ചുകയറ്റിയതും പൊലീസുകാരന്‍ ആക്രമിക്കപ്പെട്ടതുമൊക്കെ അവയിലുള്‍പ്പെട്ടു. എന്നാല്‍ വാരിക ഓഫീസിന് നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിക്കപ്പെട്ടത് ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി വര്‍ധിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.