Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ആലങ്ങാട്ട് യോഗം പേട്ട ഇന്ന് മഞ്ഞപ്രയില്‍ നിന്നു പുറപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 10:51 pm IST
inTravel

കൊച്ചി: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ചരിത്രപ്രസിദ്ധമായ ആലങ്ങാട്ട് പേട്ടയ്‌ക്കുള്ളസംഘം ഇന്ന് മഞ്ഞപ്രയില്‍നിന്നും എരുമേലിക്ക് പുറപ്പെടും.

എരുമേലിയിലെ പേട്ടയമ്പലത്തില്‍നിന്ന് അയ്യപ്പസ്വാമിയെ ശബരിമലയിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുപോകുന്ന ഗോളക കീഴാചാരപ്രകാരമുള്ള പൂജകള്‍ക്കുശേഷം യോഗം ആസ്ഥാനത്തുനിന്നും കാര്‍പ്പിള്ളിക്കാവ് മഹാദേവക്ഷേത്രത്തില്‍ ആരാധനനടത്തി ഗോളക, കൊടി, ഭസ്മസഞ്ചി, ചുരികകള്‍, മുദ്രവടികള്‍, മറ്റ് പേട്ട തിരുവാഭരണങ്ങള്‍ എന്നിവ താലത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ യാത്രപുറപ്പെടും.

ആലങ്ങാട്ടുയോഗപെരിയോന്‍ അമ്പാടത്ത് വിജയകുമാര്‍, യോഗപ്രതിനിധികളായ എം.എന്‍. രാജപ്പന്‍നായര്‍, പുറയാറ്റി കളരിയില്‍ രാജേഷ് പാറക്കടവ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം പൂജാരി ശ്രീശൈലം നന്ദകുമാര്‍, രാമവാര്യര്‍, കോമരങ്ങളായ ടി.കെ. ദേവദാസ്, അജയന്‍ ആഴകം തുടങ്ങിയവരും ആയിരത്തോളം വരുന്ന ഭക്തജനങ്ങളും സംഘത്തില്‍ ഉണ്ടാകും.

പേട്ടപുറപ്പാടിന്റെ ആചാരങ്ങള്‍ക്കുശേഷം ഗോളകയും തിരുവാഭരണങ്ങളും മഞ്ഞപ്ര യോഗം ആസ്ഥാനത്ത് തയ്യാറാക്കിയിട്ടുള്ള പന്തലിലെ മണ്ഡപത്തില്‍ ഇറക്കിവച്ച് അയ്യപ്പന്‍ വിളക്ക് നടത്തും. തുടര്‍ന്ന് വെളുപ്പിന് മൂന്നിന് ആഴിപൂജ, വാവരങ്കം, വിളക്ക് എന്നിവയ്‌ക്കുശേഷം ആലങ്ങാട് യോഗാംഗങ്ങള്‍ പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് യാത്രതിരിക്കും.

തുടര്‍ന്ന് വൈകിട്ട് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ആലങ്ങാട്ടുയോഗം വിളക്ക് നടത്തും. പെരുമ്പാവൂര്‍ വിളക്കിനുശേഷം ആലങ്ങാട്ടുസംഘം ഇടത്താവളമായ കീഴില്ലം പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകിട്ട് ക്ഷേത്രത്തില്‍ വിളക്കും അന്നദാനവും നടത്തും. അഞ്ചിന് പേട്ടസംഘം മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. ആറിന് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേരുന്ന പേട്ടസംഘത്തെ മേല്‍ശാന്തിയും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. വൈകിട്ട് പാനകപൂജയും നടക്കും.

ഏഴിന് ചൊവ്വാഴ്ച രാമപുരം ശ്രീരാമക്ഷേത്രത്തില്‍ വിശ്രമിക്കുന്ന സംഘം പിറ്റേദിവസം പൊന്‍കുന്നം ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരും. ഒമ്പതിന് ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ കീഴാചാരപ്രകാരമുള്ള പൂജയും നടത്തി പേട്ടസംഘം രാത്രിതന്നെ എരുമേലിയില്‍ എത്തിച്ചേരും. 10ന് രാവിലെ പീഠം വച്ച് പൂജകള്‍ നടത്തും. തുടര്‍ന്ന് വൈകിട്ട് പാനകപൂജയും ഉണ്ടാകും. 11ന് രാവിലെ കാണിക്കസമര്‍പ്പണം, പേട്ട സാമാനം ഒരുക്കല്‍, പേട്ടസദ്യക്കുശേഷം മൂന്നു മണിക്ക് പേട്ടയമ്പലദര്‍ശനവും കഴിഞ്ഞ് ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി യോഗപെരിയോന്‍ അമ്പാടത്ത് വിജയകുമാറിന്റെയും യോഗപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഗജവീരന്മാരുടെയും, കൊടി, ഗോളക, കോമരങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ വാദ്യഘോഷങ്ങളോടെ ഭക്തിലഹരിയില്‍ പേട്ടകെട്ടും.

ഇന്ന് വൈകിട്ട് 5.30ന് മഞ്ഞപ്രയില്‍ നടക്കുന്ന പേട്ടപുറപ്പെടല്‍ ചടങ്ങിന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് നടക്കുന്ന ആദ്ധ്യാത്മിക യോഗത്തില്‍ ജോസ് തെറ്റയില്‍ എംഎല്‍എ, എരുമേലി വാവരുപള്ളി സെക്രട്ടറി ഇര്‍ഷാദ് പി.എ, പി.പി. ശശീന്ദ്രന്‍നായര്‍, അനിയന്‍ എരുമേലി എന്നിവര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.