ന്യൂദല്‍ഹി: സബ്സിഡിയില്ലാത്ത എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 43.50 രൂപ കുറച്ചു. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണിത്.
വിലകുറയുന്നതോടെ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 752 രൂപയില്‍ നിന്ന് 708.50 രൂപയാകും. നിലവില്‍ സബ്സിഡിയുള്ള സിലിണ്ടറിന്റെ വില 417 രൂപയാണ്. സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഡിസംബര്‍ ഒന്നിന് 113 രൂപ കുറച്ചിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 214 രൂപയാണ് കുറച്ചത്.
















