കൊച്ചി: ഐബോളിന്റെ 2-ഇന്‍-1 ടാബ്ലറ്റായ ഐബോള്‍ സ്ലൈഡ് ണഝ149 കേരള വിപണിയില്‍. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പിസിയുടെയും ലാപ്ടോപ്പിന്റെയും ഉപയോഗമുള്ള ടാബ്ലറ്റാണിത്.
10.1 ഇഞ്ച് സ്ക്രീനും 639 ഗ്രാം മാത്രം ഭാരവുമുള്ള ടാബ്ലറ്റില് വേര്‍പെടുത്താവുന്ന മാഗ്നറ്റിക് കീബോര്‍ഡും ടച്ച് സ്ക്രീനുമുണ്ട്. 1.83 ജിഗാ ഹെര്‍ട്സ് വരെയുള്ള ഇന്റല്‍ ആറ്റം പ്രോസസര്‍, വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റവും 2 ജിബി ഡിഡിആര്‍3 റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഇവയ്ക്കുണ്ട്.
5 എംപി റിയര്‍ കാമറയും വീഡിയോ ചാറ്റിംഗിനായി 2 എംപി ഫ്രന്റ് കാമറയുമുണ്ട്. ഒരു ടെറാബൈറ്റ് ക്ലൗഡ് സ്റ്റോറേജ് ഉള്ളതിനാല്‍ വിവിധ വിന്‍ഡോസ് അടിസ്ഥാനമാക്കിയ ഡിവൈസുകളിലെ ഡാറ്റ സിങ്ക് ചെയ്യാന്‍ സാധിക്കും. വില 21,999 രൂപ.
















