Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹിന്ദു വിചാരസത്രത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 10:16 pm IST
in Kottayam

കോട്ടയം: ഹിന്ദു ധര്‍മ്മ പരിഷത്ത് സംഘിപ്പിക്കുന്ന പത്താമത് ഹിന്ദു വിചാരസത്രത്തിന് ഇന്ന് തുടക്കം. ഈ വര്‍ഷം വിവിധ നാരായണീയ സമിതികളുടെ ആഭിമുഖ്യത്തില്‍ ഏകദിന നാരായണീയ പാരായണവും കുട്ടികളുടെ സമ്പൂര്‍ണ ജ്ഞാനപ്പാന അവതരണവും ചിന്മയവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ഗീതാപാരയണവും നടക്കും.

തിരുനക്കര ക്ഷേത്രമൈതാനിയിലെ ശിവശക്തി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ഭജനയോടെ സത്രം സമാരംഭിക്കും. 5ന് നടക്കുന്ന ഉദ്ഘാടന സഭയില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ സത്രം ഉദ്ഘാടനം ചെയ്യും. ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്‍, തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷ്, കെആര്‍ജി വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 6ന് സന്യാസി ശ്രേഷ്ഠന്മാരെ ആദരിക്കും. ചടങ്ങില്‍ വേദം- ഈശ്വരീയജ്ഞാനം എന്ന വിഷയത്തില്‍ ഭരണങ്ങാനം വിജയാനന്ദ വേദാശ്രമം മഠാധിപതി സ്വാമി ദര്‍ശനാനന്ദ സരസ്വതി പ്രഭാഷണം നടത്തും.

21ന് രാവിലെ 9 മുതല്‍ നാരായണീയ പാരായണവും വൈകിട്ട് 6ന് സനാതനധര്‍മ്മം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ ഇന്ദിരകൃഷ്ണകുമാര്‍ പ്രഭാഷണം നടത്തും. എം. രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.

22ന് വൈകിട്ട് 4ന് അക്ഷരശ്ലോക സദസ്സ്, 6ന് ഉപനിഷത്തുകളിലെ വിദ്യാഭ്യാസ ദര്‍സനം എന്ന വിഷയത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഡോ ലഭ്മിശങ്കര്‍ പ്രഭാഷണം നടത്തും. ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.

23ന് വൈകിട്ട് 5ന് ഭാരതസംസ്‌കൃതി ദൃശ്യാവിഷ്‌കരണം, 6മുതല്‍ കൈവര്‍ത്തക കേശവ വിഷയത്തില്‍ ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ പ്രഭാഷണം നടത്തും. എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും.

24ന് ദൈവബോധത്തലൂടെ മനഃസമാധാനം എന്ന വിഷയത്തില്‍ പത്തനംതിട്ട ജ്ഞാനാനന്ദ സാധനാലയത്തിലെ സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും. പ്രൊഫ. വി.എം. നാരായണ പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും.

25ന് വൈകിട്ട് 5ന് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ജ്ഞാനപ്പാന അവതരണം, 6ന് ഉപനിഷദ് സന്ദേശം എന്ന വിഷയത്തില്‍ വളവനാട് വിമല്‍വിജയ് പ്രഭാഷണം നടത്തും. കാണക്കാരി രവി അദ്ധ്യക്ഷത വഹിക്കും.

26ന് വൈകിട്ട് 5ന് ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഗീതാപാരായണം നടത്തും. കേരള ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി എസ്. ശങ്കറിന്റെ അദ്ധ്യതയില്‍ അയ്യപ്പധര്‍മ്മവും ഹിന്ദു സമൂഹവും എന്ന വിഷയത്തില്‍ മണ്ണടി ഹരി നടത്തുന്ന പ്രഭാഷണത്തോടെ സത്രത്തിന് സമാപനമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.