Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്‌റ്റേഴ്‌സ്-അത്‌ലറ്റികോ ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 10:59 pm IST
inFootball

അത്‌ലറ്റികോയുടെ ഗോള്‍ശ്രമം കുത്തിയകറ്റുന്ന ഗോവ എഫ്‌സി ഗോളി യാന്‍ സെദ

മഡ്ഗാവ്: ഗോവ എഫ്‌സിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്ലിന്റെ ഫൈനലില്‍. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 20ന് മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സാണ് അത്‌ലറ്റികോയുടെ എതിരാളികള്‍.

രണ്ടാം പാദ സെമിയില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് വാശിയേറിയ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യപാദവും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ ഗോവക്ക് വേണ്ടി ആദ്യ കിക്കെടുത്ത ആന്ദ്രെ സാന്റോസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളില്‍ക്കൂടി പുറത്തേക്ക് പറന്നപ്പോള്‍ കൊല്‍ക്കത്തക്ക് വേണ്ടി ആദ്യ കിക്കെടുത്ത ജോസ്മി ഗോവന്‍ വല കുലുക്കി. രണ്ടാം കിക്കെടുത്ത ഒസ്‌ബെ ഗോവക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മൂന്നാം കിക്കെടുത്ത ഷാറൂണ്‍ ഫക്രുദ്ദീന്റെ ഷോട്ട് ക്രോസ്ബാറില്‍ത്തട്ടിത്തെറിച്ചു. നാലാം കിക്കെടുത്ത ക്ലിഫോര്‍ഡ് മിറാന്‍ഡയും ഗോവക്കായി ലക്ഷ്യം കണ്ടു. അത്‌ലറ്റികോക്ക് വേണ്ടി ജോസ്മിക്ക് പുറമെ മുഹമ്മദ് റാഫി, ജോഫ്രെ, ബോര്‍ജ എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു.

കഴിഞ്ഞ കളിയില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നലെ നിര്‍ണായക പോരാട്ടത്തിനിറങ്ങിയത്. ഗോവ എഫ്‌സി മിറോസ്ലാവ് സ്ലെപിക്കയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയിലും അത്‌ലറ്റികോ ഗോവ 3-5-2 ശൈലിയിലുമാണ് കളിക്കാരെ വിന്യസിച്ചത്.

തുടക്കം മുതല്‍ ഇരുടീമുകളും വിജയം ലക്ഷ്യം വച്ച് മികച്ച മുന്നേറ്റങ്ങള്‍ മെനയാന്‍ തുടങ്ങിയതോടെ കളി ആവേശകരമായിത്തീര്‍ന്നു. കളിയുടെ ഏഴാം മിനിറ്റില്‍ ഗോവ എഫ്‌സിക്ക് ഒരു അവസരം ലഭിച്ചെങ്കിലും റോമിയോ ഫെര്‍ണാണ്ടസിന് ലക്ഷ്യം പിഴച്ചു. തൊട്ടുപിന്നാലെ സാന്റോസ് ബോക്‌സിന് പുറത്തുനിന്ന് പറത്തിയ വെടിയുണ്ടകണക്കെയുള്ള ഷോട്ട് ക്രോസ് ബാറിന് പുറത്തേക്ക് പറന്നു. പിന്നീട് 20-ാം മിനിറ്റിലും ഗോവന്‍ താരങ്ങള്‍ അവസരം നഷ്ടമാക്കി. പത്ത് മിനിറ്റിനുശേഷം ആന്ദ്രെ സാന്റോസ് ലീഡ് നേടാനുള്ള മറ്റൊരു അവസരം കൂടി നഷ്ടമാക്കി. 31-ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ സഞ്ജു പ്രധാനും മുഹമ്മദ് റാഫിയും ചേര്‍ന്ന് നടത്തിയ സുന്ദരമായ നീക്കത്തിനൊടുവില്‍ പന്ത് ഗോവന്‍ ബോക്‌സില്‍ എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തുടര്‍ന്നും ഇരു ടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പീറ്റര്‍ കാര്‍വാലോയെ തിരിച്ചുവിളിച്ച് ഗോവ എഫ്‌സി ജുവല്‍ രാജയെ കളത്തിലിറക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലിസ്റ്റര്‍ ഫെര്‍ണാണ്ടസിനെ തിരിച്ചുവിളിച്ച് കൊല്‍ക്കത്ത ദേബ്‌നാഥിനെ രംഗത്തിറക്കി. 47-ാം മിനിറ്റില്‍ ഗോവയുടെ റോമിയോ ഫെര്‍ണാണ്ടസ് മറ്റൊരു സുന്ദരമായ അവസരം കൂടി നഷ്ടപ്പെടുത്തി. 60-ാം മിനിറ്റില്‍ കൊല്‍ക്കത്ത ലൂയിസ് ഗാര്‍ഷ്യയെ മടക്കിവിളിച്ച് ജോഫ്രെയെ രംഗത്തിറക്കി. 68-ാം മിനിറ്റില്‍ മാന്‍ഡറിന്റെ ഷോട്ട് ഗോവ ഗോളി സെദ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. ഇഞ്ചുറി സമയത്ത് അത്‌ലറ്റികോക്ക് മറ്റൊരു സുവര്‍ണാവസരം കൂടി ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിയാതിരുന്നതോടെ കളി അധികസമയത്തേക്ക് നീണ്ടു.

അധികമസമയത്തും ഇരുടീമുകളും വിജയഗോളിനായി വാശിയേറിയ മുന്നേറ്റം നടത്തിയെങ്കിലും ഇരുടീമുകള്‍ക്കും എതിര്‍ ഗോളിമാരെ കീഴടക്കാന്‍കഴിഞ്ഞില്ല. അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത സഞ്ജു പ്രധാനു പകരം ലോബൊയെയും ഗോവ എഫ്‌സി ഗ്രിഗോറി അര്‍നോലിന് പകരം ക്ലിഫോര്‍ഡ് മിറാന്‍ഡയെയും കളത്തിലിറക്കിയെങ്കിലും കാര്യമായ ഗുണമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.