പൊന്‍കുന്നം : പൊന്‍കുന്നം സബ്ജയിലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വിചാരണ തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് പി.യു.സി.എല്‍. യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജയില്‍ പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ പൊന്‍കുന്നം സബ്ജയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പൊന്‍കുന്നം സബ്ജയില്‍ സ്‌പെഷ്യല്‍ സബ്ജയിലായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പൊന്‍കുന്നത്തു നടന്ന സമ്മേളനത്തില്‍ പി.യു.സി.എല്‍. കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. എം.എ. ഷാജി അദ്ധ്യക്ഷത വഹിച്ചു. പൊന്‍കുന്നം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. മോഹന്‍ദാസ് യോഗം ഉത്ഘാടനം ചെയ്തു. സംഘടനാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുള്‍ അസീസ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിജു, അഡ്വ. അര്‍ച്ചന ആര്‍. പിള്ള, മെര്‍ലിന്‍ ബേബി, പത്മാവതി സോമന്‍, പി. പ്രസാദ്, സന്ധ്യാ വിനോദ്, നിര്‍മ്മലാ ജോണ്‍, ഗീത രാജു, ജോളി ഡോമിനിക് എന്നിവര്‍ പ്രസംഗിച്ചു.
















