Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തീര്‍ത്ഥാടകര്‍ക്ക് ദുരിതപര്‍വ്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 10:12 pm IST
inKottayam

പ്രസാദടിക്കറ്റിനായി

തീര്‍ത്ഥാടകര്‍ നെട്ടോട്ടമോടുന്നു

എരുമേലി: ശബരിമലയില്‍ നിന്നും പ്രസാദം വാങ്ങാനുള്ള ടിക്കറ്റിനായി തീര്‍ത്ഥാടകര്‍ എരുമേലിയില്‍ നെട്ടോട്ടമോടുമ്പോള്‍ ധനലക്ഷ്മി ബാങ്ക് ജീവനക്കാര്‍ സംഘംചേര്‍ന്ന് കാഴ്ചകള്‍ കാണആന്‍ ചുറ്റുകയാണെന്ന് പരാതി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ താത്കാലികമായി തുടങ്ങി ധനലക്ഷ്മി ബാങ്കിന്റെ ശാഖയ്‌ക്കെതിരെയാണ് തീര്‍ത്ഥാടകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ശബരിമലയിലെ തിക്കും തിരക്കും കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് പ്രധാന വഴിപാടുകളായ അപ്പം, അരവണ എന്നിവയുടെ ടിക്കറ്റുകള്‍ ധനലക്ഷ്മി ബാങ്ക് വഴി എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്ക് വില്‍ക്കുന്നത്. എന്നാല്‍ ബാങ്കുകളുടെ സാധാരണ പ്രവര്‍ത്തനസമയം മാത്രം കണക്കാക്കി ബാങ്ക് തുറക്കുകയും അടയ്‌ക്കുകയുമാണ് ഇപ്പോഴത്തെ ജീവനക്കാര്‍ ചെയ്യുന്നതെന്നും നാട്ടുകാരും ദേവസ്വം അധികൃതരും പറയുന്നു.

മൂന്നുപേരുള്ള ബാങ്കില്‍ ഒരാളെയെങ്കിലും ഇരുത്തി ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രസാദത്തിനുള്ള ടിക്കറ്റ് നല്‍കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അന്യസംസ്ഥാനത്തുനിന്നുമാത്രം നൂരുകണക്കിനു തീര്‍ത്ഥാടകര്‍ ടിക്കറ്റിനായി എത്തുമ്പോള്‍ സന്ധ്യകഴിഞ്ഞാല്‍ ബാങ്ക് അടഞ്ഞുകിടക്കുന്ന കാഴ്ചയാണുള്ളതെന്നും പറയുന്നു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തുടങ്ങിയ ബാങ്കിന്റെ പ്രവര്‍ത്തനം തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കാനുള്ള ശ്രമം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കണ്ണിമല മഠംപടിയില്‍

മുളകൊണ്ട് സുരക്ഷാവേലി

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ സ്ഥിരമായി അപകടപ്പെടുന്ന കണ്ണിമല മഠംപടിയില്‍ മുളകൊണ്ട് നാട്ടുകാര്‍ സ്ഥാപിച്ച സുരക്ഷാവേലിയാണ് തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമായിരിക്കുന്നത്. കഴിഞ്ഞമാസം മഠം പടിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് തീര്‍ത്ഥാടക ബസ് അപകടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ മുന്‍കയ്യെടുത്ത് അപകടമുന്നറിപ്പ് നല്‍കിയുള്ള സുരക്ഷാ വേലി സ്ഥാപിച്ചത്. അപകടത്തെത്തുടര്‍ന്ന് ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തീര്‍ത്ഥാടന സമയത്തും അല്ലാതെയും വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന മഠം പടിയില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന് കുറേക്കാലമായി നാട്ടുകാരും ആവശ്യപ്പെടുന്നു.

കൊരട്ടിയിലെ സ്വാഗതകമാനം:

ദേവസ്വംബോര്‍ഡ് നടപടി തുടങ്ങി

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായഎരുമേലി കൊരട്ടി വലിയ പാലത്തില്‍ തീര്‍ത്ഥാടക സ്വാഗതകമാനം നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയ്യപ്പന്മാരെത്തുന്ന എരുമേലി പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ ഒരു കമാനം ഇല്ലാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടന അവലോകനയോഗത്തില്‍ കമാനം നിര്‍മ്മിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യാതൊരു വിധ തുടര്‍നടപടികളുമായില്ല. ഇതേത്തുടര്‍ന്ന് ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ ഇടപെട്ട് കമാനം ദേവസ്വം ബോര്‍ഡ് നിര്‍മ്മിക്കാന്‍ തീരുമാനമായത്.

എരുമേലി പഞ്ചായത്തതിര്‍ത്തിയില്‍ ദേവസ്വം ബോര്‍ഡ് പമ്പുഹൗസിനോടു ചേര്‍ന്ന ഭാഗമായി കമാനം സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതായും ദേവസ്വം അസി. എക്‌സി. എഞ്ചിനീയര്‍ എ. അജിത്കുമാര്‍ പറഞ്ഞു. ആറുമീറ്റര്‍ ഉയരത്തില്‍ 7.15 മീറ്റര്‍ വീതിയിലായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സ്വാഗതം എന്നെഴുതിയ കമാനം നിര്‍മ്മിക്കാന്‍ മൂന്നരലക്ഷം രൂപ നീക്കിവച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദേവസ്വം എരുമേലി എഇ ഷാജി, ഓവര്‍സീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ അസി. എക്‌സി. എഞ്ചിനീയര്‍ എ. അജിത്കുമാര്‍ ഉള്‍പ്പെടെ ഇന്നലെ കൊരട്ടിയിലെത്തി കമാനം സ്ഥാപിക്കുന്നതു സംബന്ധിച്ച് കരാറുകാര്‍ക്ക് മതിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

അഴുതയില്‍ തീര്‍ത്ഥാടകനെ

കുരങ്ങു കടിച്ചുപരിക്കേല്പിച്ചു

കാളകെട്ടി: ശബരിമല തീര്‍ത്ഥാടനത്തിനായി എത്തിയ അയ്യപ്പഭക്തനെ പരമ്പരാഗത കാനനപാതയായ അഴുതയില്‍ കുരങ്ങ് കടിച്ചുപരിക്കേല്‍പ്പിച്ചു. വടക്കാഞ്ചേരി സ്വദേശി കരിമറ്റത്തില്‍ വേണുഗോപാലി (36)നാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് റവന്യൂ ഓഫീസിലെ ചാര്‍ജ് ഓഫീസര്‍ ജേക്കബ് ടി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

പരിക്ക് ഉള്ളതിനാല്‍ കൂടുതല്‍ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് കുത്തിവയ്‌പ് എടുത്തശേഷം വേണുഗോപാലിനെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നതിന് വിട്ടയച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം തീര്‍ത്ഥാടകനെ കുരങ്ങ് കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.