മണപ്പുറം ഫിനാന്‍സ് ഇടപാടുകാര്‍ക്കായി നടത്തിയ ലക്കി ഡ്രോയില്‍ വിജയികളായവര്‍ക്ക് കൊച്ചി നഗരസഭാ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. കെ.എസ്. ഹരികുമാര്‍ സമീപം.
കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് നടത്തിയ ലക്കി ഡ്രോയില്‍ വിജയികളായ 30 പേര്‍ക്ക് മൊത്തം രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കൊച്ചി നഗരസഭാ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര മുഖ്യാതിഥിയായിരുന്നു. മൈക്രോ ഫിനാന്‍സ്, ഭവന, വാണിജ്യ വാഹന, വസ്തു പണയ വായ്‌പാ മേഖലകളിലേക്കും കമ്പനി ഈയിടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍ കെ.എസ്. ഹരികുമാര്‍ പറഞ്ഞു.
സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് , വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലും മണപ്പുറം സാമ്പത്തിക സഹായം ചെയ്തുവരുന്നു. അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) ജി. ഗോപിനാഥപിള്ള സ്വാഗതവും അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ (മോര്‍ട്‌ഗേജ്) ജഗത് കുമാര്‍ നന്ദിയും പറഞ്ഞു.
















