Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പൂനെ സിറ്റിക്ക് രണ്ട് ഗോള്‍ ജയം; സെമി പ്രതീക്ഷ നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 10:10 pm IST
in Football

മുംബൈ സിറ്റിക്കെതിരെ പൂനെയുടെ ഡുഡു ഗോള്‍ നേടുന്നു

പൂനെ: മുംബൈ സിറ്റി എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പൂനെ സിറ്റി എഫ്‌സി സെമി പ്രതീക്ഷകള്‍ സജീവമാക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 66, 80 മിനിറ്റുകളില്‍ അവരുടെ നൈജീരിയന്‍ താരം ഡുഡു ഒമാജ്‌ബെമിയാണ് രണ്ട് ഗോളുകളും നേടിയത്. വിജയത്തോടെ പൂനെ സിറ്റി 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നേരത്തെ നാലാം സ്ഥാനത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12 കളികളില്‍ നിന്ന് 12 പോയിന്റുമായി മുംബൈ സിറ്റി അവസാന സ്ഥാനത്ത് തുടരുകയാണ്.

തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച പൂനെ സിറ്റി എഫ്‌സിക്കുതന്നെയായിരുന്നു മത്സരത്തില്‍ വ്യക്തമായ മേധാവിത്വം. അഞ്ചാം മിനിറ്റില്‍ ഡുഡുവും ക്വാംഗ് പാര്‍ക്കും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഡുഡുവിന്റെ ഷോട്ട് മുംബൈ ഗോളി സുബ്രതാപാലിന്റെ നേരെയായിരുന്നു. നാല് മിനിറ്റിനുശേഷം പന്തുമായി കുതിച്ചുകയറിയ പാര്‍ക്ക് മുബൈയുടെ ദീപക് മൊണ്ടാലിനെ ഡ്രിബിള്‍ ചെയ്ത് പെന്നറ്റിന് കൈമാറി. പന്ത് കിട്ടിയ പെന്നറ്റ് ഷോട്ട് ഉതിര്‍ത്തെങ്കിലും പുറത്തേക്ക് പറന്നു. 12-ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി പൂനെക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.

16-ാം മിനിറ്റില്‍ പൂനെ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ബാറിന് കീഴില്‍ അത്ഭുത പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ സുബ്രതാപാല്‍ മുംബൈയുടെ രക്ഷകനായി. ബോക്‌സിന് പുറത്തുനിന്ന് ഡുഡു പായിച്ച തകര്‍പ്പന്‍ ഷോട്ട് ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ മുഴുനീളെ പറന്ന സുബ്രതാപാല്‍ കുത്തിയകറ്റുകയായിരുന്നു. തുടര്‍ന്ന് 17, 20 മിനിറ്റുകളിലും പൂനെക്ക് ലഭിച്ച അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. 26-ാം മിനിറ്റില്‍ പൂനെയുടെ ഗ്രീക്ക് താരം കോസ്റ്റാസ് ബോക്‌സിലേക്ക് വന്ന പന്ത് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോഴും വിലങ്ങുതടിയായി മുംബൈ ഗോളി മുന്നില്‍ നിന്നു. അതേസമയം ആദ്യപകുതിയില്‍ മുംബൈക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും എതിര്‍ ബോക്‌സിലേക്ക് നടത്താന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയിലും പൂനെയുടെ ആധിപത്യമായിരുന്നു. എന്നാല്‍ അവരുടെ ഷോട്ടുകളെല്ലാം മുംബൈ ഗോളി സുബ്രതാപാലിന്റെ ഉജ്ജ്വല ഫോമിന് മുന്നില്‍ വിഫലമാവുകയായിരുന്നു. പൂനെയുടെ ആക്രമണപെരുമഴയ്‌ക്കിടെ മുംബൈക്ക് അനുകൂലമായി 50-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനുള്ളില്‍ നിന്ന് പൂനെയുടെ പ്രീതം കോതാല്‍ പന്ത് കൈകൊണ്ട് തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത തിയാഗോ റിബേറോക്ക് പിഴച്ചു. തിയാഗോയുടെ ഷോട്ട് ഇടത്തോട്ട് ഡൈവ് ചെയ്ത് അരിന്ദം ഭട്ടാചാര്യ രക്ഷപ്പെടുത്തി. എന്നാല്‍ 66-ാം മിനിറ്റില്‍ സുബ്രതപാലിനെയും കീഴ്‌പ്പെടുത്തി പൂനെ ലീഡ് നേടി. ഗ്രീക്ക് താരം കോസ്റ്റാസ് ഇടതുപാര്‍ശ്വത്തില്‍ നിന്ന് ഉയര്‍ത്തിയടിച്ച പന്ത് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഡുഡു നെഞ്ചില്‍ സ്വീകരിച്ചശേഷം നിലംതൊടും മുന്നേ ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് മുംബൈ വലയില്‍ കയറി. തുടര്‍ന്നും ആക്രമണ പെരുമഴ നടത്തിയ പൂനെ 80-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. പൂനെയുടെ ഒരു മുന്നേറ്റം മുംബൈ താരം ക്ലിയര്‍ ചെയ്‌തെങ്കിലും പന്ത് കിട്ടിയത് കോസ്റ്റാസിന്. കോസ്റ്റാസ് നല്‍കിയ പാസ് ഡുഡു അതിസുന്ദരമായി ബാക്ക് ഹീലിലൂടെ മുംബൈ വല കുലുക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.