Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫിജിക്ക് ഒരുകൈ സഹായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 06:10 am IST
inWorld

ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
ഫിജി പ്രസിഡന്റ് ഫ്രാങ്ക് ബെയ്‌നിമാരമ സ്വീകരിക്കുന്നു

സുവ: ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് ഭാരതം ഫിജിക്ക് 50 ലക്ഷം ഡോളര്‍ (ഏകദേശം 30,91,62,500 രൂപ) ധനസഹായം നല്‍കും. കൂടാതെ പഞ്ചസാര വ്യവസായം നവീകരിക്കാനും ഊര്‍ജ്ജോല്‍പ്പാദനം വര്‍ധിപ്പിക്കാനും 750 ലക്ഷം ഡോളര്‍ (463 കോടി രൂപ) വായ്‌പ നല്‍കുമെന്നും ഫിജി പ്രസിഡന്റ് ഫ്രാങ്ക് ബെയ്‌നിമാരമയുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഫിജിയില്‍ എത്തിയതാണ് മോദി.

പ്രതിരോധ, സുരക്ഷാ രംഗങ്ങളില്‍ സഹകരണം ശക്തമാക്കും. ഫിജിക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ (ഭാരതത്തില്‍ എത്തുമ്പോള്‍ വിസ നല്‍കുന്ന സംവിധാനം) അനുവദിക്കും. ഫിജി പാര്‍ലമെന്റിന് ലൈബ്രറി നിര്‍മ്മിച്ചു നല്‍കും, മോദി വ്യക്തമാക്കി. കൂടാതെ ഫിജിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും പരിശീലന സമയവും ഇരട്ടിയാക്കി. ഫിജിയിലെ കാര്‍ഷികോല്‍പ്പാദനവും പാലുല്‍പ്പാദനവും മെച്ചപ്പെടുത്താന്‍ ഭാരതം സഹായിക്കും. മത്സ്യ, വസ്ത്ര, ആഭരണ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യം ശക്തമാക്കും. ഫിജിയില്‍ വിവര സങ്കേതികവിദ്യാ രംഗത്ത് ഭാരതം മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ മൂന്നു കരാറുകള്‍ ഒപ്പിട്ടു.

ഇന്നലെ പുലര്‍ച്ചെയായിരുന്നു ആസ്‌ട്രേലിയയില്‍ നിന്ന് മോദി ഫിജിയില്‍ എത്തിയത്. 1981-ല്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി ഫിജി സന്ദര്‍ശിക്കുന്നത്.

സുവ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ മോദിയെ മുന്‍ സൈനിക മേധാവി കൂടിയായ പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്‌നിമാരമ സ്വീകരിച്ചു. തുടര്‍ന്ന് മോദി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. അതിനുശേഷം പരമ്പരാഗത രീതിയില്‍ മോദിയെ അവര്‍ വരവേറ്റു. ഫിജി പാര്‍ലമെന്റിനെ മോദിഅഭിസംബോധന ചെയ്തപ്പോള്‍ മറ്റൊരു ചരിത്ര നിമിഷം പിറന്നു.

ജനാധിപത്യമാണ് ഫിജിയെയും ഭാരതത്തെയും യോജിപ്പിക്കുന്ന കണ്ണിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പാര്‍ലമെന്റിലും സ്ത്രീകളാണ് സ്പീക്കര്‍മാര്‍. ഇക്കാര്യത്തില്‍ ഞങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങള്‍ ചെയ്തു. ഫിജിയിലെ ഏഴ് പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാള്‍ വനിതയാണ്. ഭാരതത്തില്‍ അത് ഒമ്പതില്‍ ഒന്നു മാത്രം, മോദി വിലയിരുത്തി.

ഫിജിക്ക് പല ചരിത്രമാണുള്ളത്, പല മതങ്ങളാണ്, പല ഭാഷകളാണ്, പല വംശങ്ങളാണ്. ഫിജിയുടെ ഭരണഘടന അതിമനോഹരം. സ്വാതന്ത്ര്യവും പൗരാവകാശവും സംരക്ഷിക്കുക മാത്രമല്ല അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഉറപ്പാക്കുന്ന, പൗരന്മാര്‍ക്ക് അധികാരം പകര്‍ന്നു നല്‍കുന്ന ഒന്നാണത്. ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, അന്തസ്, തുല്യത, മതസ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനും ജോലിക്കും ആരോഗ്യത്തിനും ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള അവകാശം തുടങ്ങിയവയെല്ലാം അത് ഉറപ്പാക്കുന്നു, മോദി ചൂണ്ടിക്കാട്ടി.

ജനസംഖ്യയല്ല മൂല്യങ്ങളും കാഴ്‌ച്ചപ്പാടുകളുമാണ് രാഷ്‌ട്രം നിര്‍മ്മിക്കുന്നത്. സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കുന്ന രാജ്യമാണ് ഫിജി. ജി 77നെ വ്യക്തമായ കാഴ്ചപ്പാടോടെ ഫിജി നയിക്കുന്നു.

ഫിജിയില്‍ ഭാരതത്തിന് പ്രത്യേക സ്ഥാനമുണ്ട്. അനവധി ഭാരതീയരാണ് ഫിജിയിലുള്ളത്. ഭാരതത്തിന്റെ ചൊവ്വ പര്യവേഷണ ദൗത്യമായ മംഗള്‍യാനിനെ പിന്തുടരാനുള്ള സംവിധാനം ഇവിടെ സ്ഥാപിക്കാനും ഫിജി ഭാരതത്തെ അനുവദിച്ചു. ശാസ്ത്ര, വിദ്യാഭ്യാസ രംഗങ്ങളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടണം. ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ സഹകരിച്ചതുപോലെ ഔഷധ രംഗത്തും ഒന്നായി പ്രവര്‍ത്തിക്കണമെന്നും ഭാരത പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.