Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതത്തെ പുരോഗതിയിലേക്ക് നയിക്കുക തന്റെ ധര്‍മ്മം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 10:32 pm IST
inWorld

സിഡ്‌നി:  ഭാരതത്തെ പുരോഗതിയിലേക്കു നയിക്കുകയാണ് തന്റെ ധര്‍മ്മമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിക്കുശേഷം സിഡ്‌നിയിലെത്തിയ മോദി ഭാരതവംശജരെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു. സിഡ്‌നിയിലെ ഒളിംപിക് പാര്‍ക്കില്‍ ഏകദേശം 16,000 ത്തോളം പേരാണ് മോദിയുടെ പരിപാടിക്ക് സാക്ഷ്യം വഹിച്ചത്. ഇന്നലെ രാവിലെ സിഡ്‌നിയിലെത്തിയ അദ്ദേഹത്തെ വരവേറ്റത് ആസ്‌ട്രേലിയയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പരമ്പരാഗത ആദിവാസി നൃത്തത്തിലൂടെയാണ്. സമ്മാനമായി ബൂമെറാങ്ങും കലാകാരന്മാര്‍ മോദിക്കു നല്‍കി.

യുഎസ് പര്യടനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടികളെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു സിഡ്‌നിയിലെ ഇന്നലത്തെ പ്രകടനം. മോദിയുടെ പ്രസംഗം വീക്ഷിക്കാന്‍ പരിപാടി നടന്ന വേദിക്കുപുറത്തും അകത്തുമായി കൂറ്റന്‍ സ്‌ക്രീനുകള്‍ ഒരുക്കിയിരുന്നു.  മോദിയെ നേരില്‍ കാണാന്‍ സ്ത്രീകളും യുവാക്കളും തിങ്ങിക്കൂടിയതോടെ ഒളിംപിക് പാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമയമായി. അമേരിക്ക, സിംഗപ്പൂര്‍, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ നിന്നുപോലും നൂറുകണക്കിനാളുകള്‍ മോദിയെ കാണാന്‍ സിഡ്‌നിയിലെത്തിയിരുന്നു.

ഭാരതപൗരന്മാരെ സ്വാഗതം ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. സ്വതന്ത്ര ഭാരതത്തില്‍ ജനിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണ്. രാജ്യത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ സ്വാതന്ത്ര്യ സമരസേനാനികളെ ഈ അവസരത്തില്‍ സ്മരിക്കുന്നതിനൊപ്പം തന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും അവരുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും മോദി പറഞ്ഞു. ഓരോ വര്‍ഷവും രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ സാധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് തന്റെ ധര്‍മ്മം,അദ്ദേഹം പറഞ്ഞു. ഭാരതപൗരനെന്ന നിലയില്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ ടീം ഇന്ത്യയുടെ ഭാഗഭാക്കാകാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബന്ധരാണെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.

ആസ്‌ട്രേലിയയും ഭാരതവും കാലങ്ങളായി സൗഹൃദപരമായാണ് മുന്നോട്ടുപോകുന്നത്. ക്രിക്കറ്റ് പോലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നു. വളരെ മനോഹരമായ രാജ്യമാണ് ആസ്‌ട്രേലിയ. ഒരു രാത്രിയില്‍ പോന്നാല്‍ നിങ്ങള്‍ക്ക് രാവിലെ ആസ്‌ട്രേലിയയില്‍ എത്താന്‍ സാധിക്കും. പക്ഷെ 28 വര്‍ഷങ്ങള്‍ക്കുശേഷം ഭാരത്തില്‍ നിന്നും ഒരു പ്രധാനമന്ത്രി വരുന്നതുപോലെയായിരിക്കില്ല അത്, മോദി കൂട്ടിച്ചേര്‍ത്തു. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഏതുവെല്ലുവിളികളും നേരിടാന്‍ തയ്യാറുള്ള ആത്മധൈര്യമുള്ള യുവാക്കളുടെ രാഷ്‌ട്രമാണ് ഭാരതം, അദ്ദേഹം പറഞ്ഞു.

സ്വച്ഛ്ഭാരത് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറയാനും മോദി മടിച്ചില്ല. 2019 ല്‍ രാജ്യം മുഴുവന്‍ ശുചിയാക്കുക എന്ന ലക്ഷ്യം കടുപ്പമേറിയ ഉത്തരവാദിത്വമാണെന്ന് എനിക്കറിയാം, എന്നാല്‍ ശുചിത്വഭാരതം വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയെ സഹായിക്കും.ശുചിത്വഭാരതമെന്ന ലക്ഷ്യത്തിലേക്കെത്താന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമവും ആവശ്യമാണ്.

മെയ്‌ക്ക് ഇന്‍ ഇന്ത്യ പ്രചാരണ പരിപാടി ഭാരതത്തിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് ആരംഭിച്ചതാണ്. അധികംവൈകാതെ ലോകത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈ ആഗോളവളര്‍ച്ചയെന്ന ചരിത്രത്തിന്റെ അവിഭാജ്യഭാഗമായി ഭാരതത്തിന് മാറാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.