Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കേരളം ബ്ലാസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 10:53 pm IST
inFootball

ഡെല്‍പിയറോയെ തടയാനുള്ള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ശ്രമം

ന്യൂദല്‍ഹി: സമനിലക്കെട്ട് പൊട്ടിച്ചെറിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ദല്‍ഹി ഡൈനാമോസിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. 61-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.

കൊച്ചിയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കുശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം സ്വന്തമാക്കുന്നത്. അതേസമയം സ്വന്തം മൈതാനത്ത് ദല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 9 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗോള്‍ ആവറേജില്‍ പൂനെ സിറ്റി എഫ്‌സിയെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളി.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിക്ക് പകരം ഇയാന്‍ ഹ്യൂമും കോളിന്‍ ഫാല്‍വെക്ക് പകരമായി ഗുര്‍വിന്ദര്‍ സിംഗും കളത്തിലിറങ്ങി. അതേസമയം ദല്‍ഹി ഡൈനാമോസ് ഗോവ എഫ്‌സിക്കെതിരെ ഇറങ്ങിയ ടീമില്‍ നിന്ന് ആറ് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. സൂപ്പര്‍താരം ഡെല്‍പിയറോ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ് 4-3-3 ശൈലിയിലും ദല്‍ഹി 4-4-1-1 ശൈലിയിലുമാണ് കളത്തിലിറങ്ങിയത്.

എന്നാല്‍ കളിയുടെ തുടക്കം മുതല്‍ ദല്‍ഹിയുടെ മുന്നേറ്റമായിരുന്നു. കളം നിറഞ്ഞ ഡെല്‍പിയറോയെ പിടിച്ചുകെട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വിഷമിച്ചു. എന്നാല്‍ സഹതാരങ്ങള്‍ക്ക് അവസരത്തിനൊത്തുയരാന്‍ കഴിയാതിരുന്നതോടെ ഗോള്‍ മാത്രം പിറന്നില്ല.

കളിയുടെ 25-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് എതിര്‍ ഗോള്‍മുഖത്തേക്ക് ആദ്യ ആക്രമണം നടത്തിയത്. സ്റ്റീഫന്‍ പിയേഴ്‌സണൊപ്പം ഇയാന്‍ ഹ്യൂമും കളംനിറഞ്ഞതോടെ ബ്ലാസ്‌റ്റേഴ്‌സും മികച്ച ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചു. ഇരു ടീമുകളും തുടര്‍ച്ചയായി എതിര്‍ഗോള്‍മുഖം ലക്ഷ്യംവെച്ച് കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യപകുതി 0-0ന് സമനിലയില്‍ കലാശിച്ചു.

രണ്ടാം പകുതിയിലും മികച്ച ഫുട്‌ബോളാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 56-ാം മിനിറ്റില്‍ റാഫേല്‍ റോമിക്ക് പകരം പെന്‍ ഓര്‍ജി കളത്തിലെത്തി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് ഒന്നുകൂടി മൂര്‍ച്ചകൂടി. തുടര്‍ച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 61-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ഇയാന്‍ ഹ്യൂം പന്തുമായി വലതുവിംഗിലൂടെ മുന്നേറി ബോക്‌സില്‍ നില്‍ക്കുകയായിരുന്ന പെന്‍ ഓര്‍ജിക്ക് പാസ് നല്‍കി. പാസ് സ്വീകരിച്ച് ഓര്‍ജി പായിച്ച വലംകാലന്‍ ഷോട്ട് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഗോളിയായ വാന്‍ ഹൗട്ടിനെ കീഴടക്കി വലയില്‍ കയറി.

നാല് മിനിറ്റിന്‌ശേഷം ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് ഉയര്‍ത്താന്‍ ഒരു സുവര്‍ണ്ണാവസരം കൂടി ലഭിച്ചു. എന്നാല്‍ ഹ്യൂമിന്റെ ഷോട്ട് ദല്‍ഹി ഗോളിയുടെ നേരെയായിരുന്നു. തൊട്ടുപിന്നാലെ ദല്‍ഹി മാഡ്‌സ് ജുന്‍കറിന് പകരം സാന്റോസിനെയും ബ്ലാസ്‌റ്റേഴ്‌സ് മിലാഗ്രസിന് പകരം ബാരിസിക്കിനെയും കളത്തിലിറക്കി. 74-ാം മിനിറ്റില്‍ ഡെല്‍പിയറോ എടുത്ത ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി ഡേവിഡ് ജെയിംസ് വീണുകിടന്ന് കയ്യിലൊതുക്കി. പിന്നീട് അവസാന മിനിറ്റുകളില്‍ ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സും സമനിലക്കായി ഡൈനാമോസും നിരവധി തവണ എതിര്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും വല കുലുക്കാന്‍ കഴിഞ്ഞില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.