Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നാഗസ്വരകുലപതിക്ക് നാഗരാജ പുരസ്‌കാരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 06:10 pm IST
inVaradyam

നാഗസ്വരവാദ്യരംഗത്ത് ആറരപ്പതിറ്റാണ്ടിന്റെ സപര്യയുമായി നാഗസ്വരകുലപതി തിരുവിഴ ജയശങ്കര്‍ ഇന്നും സജീവം. പന്ത്രണ്ടാം വയസില്‍ തന്റെ അച്ഛന്‍ നാഗസ്വര വിദ്വാന്‍ തിരുവിഴ രാഘവപ്പണിക്കരുടെ ശിക്ഷണത്തില്‍ ആരംഭിച്ച മംഗളവാദ്യമായ നാഗസ്വരപഠനം എഴുപ്പത്തിയാറാം വയസിലും തുടരുകയാണ് ഇദ്ദേഹം.

എല്ലാ ദിവസവും സന്ധ്യാവന്ദനത്തിനു ശേഷം ഒരു മണിക്കൂര്‍ സമയം നാഗസ്വരം പരിശീലിക്കുക എന്നത് ജീവിതചര്യയുടെ ഭാഗമായി ഇന്നും കൊണ്ട് നടക്കുകയാണ് ജയശങ്കര്‍.  നാഗദൈവങ്ങളുടെ അനുഗ്രഹമെന്നപോല്‍ ഈ വര്‍ഷത്തെ മണ്ണാറശാല ശ്രീ നാഗരാജ പുരസ്‌കാരത്തിന് അര്‍ഹനായതും ഇദ്ദേഹമാണ്. നാളെ മണ്ണാറശാലയില്‍ നടക്കുന്ന ചടങ്ങില്‍ ഇല്ലത്തെ കാരണവര്‍ പുരസ്‌കാരം സമര്‍പ്പിക്കും.

1937 ജനുവരി 31 ന് ആലപ്പുഴ ജില്ലയിലെ തിരുവിഴയില്‍ ജനിച്ച ജയശങ്കര്‍ തന്റെ അഞ്ചാമത്തെ വയസില്‍ കോട്ടയത്തേക്ക് താമസം മാറി. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിലെ നിത്യപൂജാ സമയത്ത് നാഗസ്വരം വായിക്കുവാന്‍ അച്ഛന്‍ നാഗസ്വര വിദ്വാന്‍ തിരുവിഴ രാഘവപ്പണിക്കരെ നിയമിച്ചുകൊണ്ട് കൊട്ടാരത്തില്‍ നിന്നുമുള്ള കല്‍പ്പനയെ തുടര്‍ന്നാണ് ജയശങ്കറിന്റെ കുടുംബം കോട്ടയത്തേക്ക് താമസം മാറിയത്.

സംഗീത വാദ്യോപകരണ കലാരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ നാഗസ്വര പഠനത്തിന് പുതിയതലമുറയ്‌ക്ക് താല്പര്യമില്ല എന്നത് ഈ കലാശാഖ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് വൈക്കം ക്ഷേത്രകലാപീഠം ഉപദേശകസമിതിയംഗം കൂടിയായ ജയശങ്കര്‍ അഭിപ്രായപ്പെട്ടു. സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കുക എന്നതിലുപരിയായി ഒരു ലക്ഷ്യവും ഈ തലമുറക്കില്ല. കലാവാസനയുള്ള ശിഷ്യന്മാരിലൂടെ മാത്രമേ കലകള്‍ക്ക് സ്ഥായിയായ നിലനില്‍പ് ഉണ്ടാകൂ എന്ന പക്ഷക്കാരനാണ് തിരുവിഴ ജയശങ്കര്‍ .

ഏറെ നിഷ്ഠയോടുകൂടിയ പഠനം ഈ വാദ്യോപകരണത്തിന്റെ പ്രയോഗത്തിന് അനിവാര്യമാണ്. കാലഭേദമനുസരിച്ചുള്ള രാഗവിസ്ഥാരവും, സാഹിത്യമറിഞ്ഞുള്ള പ്രയോഗരീതിയും ഉണ്ടാവണം. വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങളില്‍ ഉപയോഗിക്കാനുള്ള വെറുമൊരു വാദ്യോപകരണമല്ല നാഗസ്വരം. ഭാരതത്തില്‍ പുരാതനകാലം മുതല്‍ ആചരിച്ചുവരുന്ന സര്‍പ്പാരാധനയുടെ ചുവടു പിടിച്ചാണ് നാഗസ്വരത്തിന്റെ രംഗപ്രവേശം.

സര്‍പ്പാരാധകര്‍ മകുടിയാണ് ആദ്യം  ഉപയോഗിച്ചിരുന്നത്. കാലക്രമേണ മകുടി കുറും കുഴലും പിന്നീട് നാഗസ്വരവും ആയിമാറിയെന്നാണ് തിരുവിഴയുടെ അനുമാനം. പിന്നീട് ഈ വാദ്യോപകരണം സംഗീത ലോകത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.

തിരുവിഴ എന്ന ജന്മസ്ഥലവുമായുള്ള ബന്ധം നിലനിര്‍ത്തുന്ന കാര്യത്തില്‍ ജയശങ്കറിന് നിര്‍ബന്ധ ബുദ്ധിയാണുള്ളത്. ഇപ്പോള്‍ താമസിക്കുന്ന കുമാരനെല്ലൂരിലെ വീടിനും തിരുവിഴ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

നാഗസ്വരം എന്ന വാദ്യകലയ്‌ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു തിരുവിഴ ജയശങ്കറിന്റേത്. 1960 ല്‍ തൃപ്പൂണിത്തറ ആര്‍എല്‍വി മ്യൂസിക്ക് കോളേജില്‍ നിന്നും ഗാനഭൂഷണവും , 1962 ല്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ബിരുദവും നേടിയ ജയശങ്കര്‍ ഇന്ന് നാഗസ്വര വാദ്യകലാരംഗത്തെ കുലപതിയാണെന്ന് നിസംശയം പറയാം. തന്റെ പത്തൊമ്പതാം വയസില്‍ ഓള്‍ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച സംഗീത മത്സരത്തില്‍ വിജയിച്ചപ്പോള്‍ അന്നത്തെ രാഷ്‌ട്രപതി ഡോ.രാജേന്ദ്രപ്രസാദില്‍ നിന്നും സ്വര്‍ണമെഡല്‍ നേടിയതു മുതല്‍ 2013 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുവരെയുള്ള നിരവധി അംഗീകാരങ്ങള്‍ ജയശങ്കറിനെ തേടിയെത്തിയിട്ടുണ്ട്.

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പള്ളിയുണര്‍ത്തലിന് ഭൂപാള രാഗം വിസ്തരിക്കുമ്പോള്‍ തന്റെ മനസ്സില്‍ തെളിഞ്ഞ രൂപത്തിന് ചിത്രാവിഷ്‌ക്കാരം നടത്തിയപ്പോള്‍ പ്രകൃതിയും സംഗീതവും തമ്മിലുള്ള അഗാതമായ ബന്ധത്തിന്റെ കൂടി ആവിഷ്‌കാരമായി മാറി അത്.

തിരുവിഴ ജയശങ്കറിന്റെ രാഗങ്ങളുടെ ചിത്രാവിഷ്‌കാരത്തിന് ഇന്ന് ഏറെ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹമെഴുത്തിയ നാഗസ്വരപഠനം എന്ന പുസ്തകം 2000ല്‍ കേരള സംസ്ഥാന ലൈബ്രറി മിഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ഒരു ദിവസം ജയശങ്കറിന്റെ കച്ചേരി നിര്‍ബന്ധമാണ്.

ഭാര്യ സീതാലക്ഷ്മിയും ഇളയമകന്‍ ആനന്ദ്ശങ്കറും ഭാര്യയുമാണ് കുമരകത്തെ വീട്ടില്‍ ജയശങ്കറിനോടൊപ്പമുള്ളത്്. മൂത്ത മകന്‍ അജിത്ത് ശങ്കറും ഭാര്യയും ബംഗളൂരുവിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.