Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തട്ടകം കാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 11:56 pm IST
in Football

ബ്ലാസ്‌റ്റേഴ്‌സ് മാര്‍ക്വീ താരം ഡേവിഡ് ജെയിംസ് (മധ്യത്തില്‍ ) മൈക്കല്‍ ചോപ്ര, റെനഡി സിംഗ് എന്നിവര്‍ പരിശീലനത്തിനിടെ (ചിത്രം ജന്മഭൂമി)

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ആദ്യ ഹോം മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. ഗോവ എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിക്കാന്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ വിരുന്നെത്തുന്നത്. രാത്രി 7നാണ് കളിയുടെ കിക്കോഫ്. ആരാധകരുടെ പിന്തുണ ഊര്‍ജമാക്കിയാല്‍ ടൂര്‍ണമെന്റിലെ രണ്ടാം വിജയം ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാം.

പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രണ്ട് ടീമുകളാണ് ബ്ലാസ്‌റ്റേഴ്‌സും ഗോവയും. അഞ്ച് മത്സരങ്ങള്‍ കളിച്ച ഇരുസംഘങ്ങള്‍ക്കും ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റുകള്‍ മാത്രം സ്വന്തം. ഇരുവരും മൂന്ന് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞു. ടേബിളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തും ഗോവ എഫ്‌സി എട്ടാമതുമാണിപ്പോള്‍.

സ്വന്തം മണ്ണിലെ ആദ്യ കാല്‍പ്പന്ത് യുദ്ധത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ മൈതാനത്തും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലുമായി കഠിന പരിശീലനം നടത്തി. ഗോവന്‍ ടീമും ഇന്നലെ വൈകിട്ട് പരിശീലിച്ചു.

കഴിഞ്ഞ മത്സരങ്ങളില്‍ പൂനെക്കെതിരെ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം കണ്ടത്. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ സമനിലയ്‌ക്കും പിടിച്ചു. മറ്റ് കളികളിലെല്ലാം തന്നെ മികച്ച പ്രകടനം നടത്തിയെങ്കിലും പരാജയപ്പെടാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. ഇതുവരെ ആറ് ഗോളുകള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് നാലെണ്ണം മടക്കുകയും ചെയ്തു. എങ്കിലും മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ വലയ്‌ക്കുന്നുണ്ട്. കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം കളംനിറഞ്ഞു കളിക്കുകയും ആരാധകരുടെ മനംകവരുകയും ചെയ്‌തെങ്കിലും കൂട്ടുകാര്‍ അവസരത്തിനൊത്ത് ഉയരാത്തത് മാര്‍ക്വീതാരവും മാനേജരും ഗോളിയുമായ ഡേവിഡ് ജെയിംസിനെ കുഴയ്‌ക്കുന്നു. സ്‌ട്രൈക്കറുടെ റോളിനു പുറമെ പ്രതിരോധത്തിലേക്ക് ഇറങ്ങിച്ചെന്ന് എതിര്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കുന്നതിലും ഹ്യൂം നിര്‍ണ്ണായക പങ്കുവഹിക്കുന്നു.

മധ്യനിരയില്‍ കളി മെനയുന്നതിനൊപ്പം ഗോളടിക്കാനും ഹ്യൂമിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഹ്യൂമിനൊപ്പം മുന്നേറ്റനിരയില്‍ പന്തുതട്ടുന്ന മലയാളി താരം സബീത്ത് ആകെ ഒരു ഗോള്‍ മാത്രമേ ഇതുവരെ സ്‌കോര്‍ ചെയ്തിട്ടുള്ളു. ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളാല്‍ തുലച്ചുകളഞ്ഞ അവസരങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. എങ്കിലും മലയാളിയെന്ന നിലയില്‍ സബീത്ത് ഇക്കുറിയും ആദ്യ ഇലവനില്‍ ഇടംപിടിക്കും. പകരക്കാരന്റെ വേഷം കെട്ടുന്ന ക്യാപ്ടന്‍ പെന്‍ ഓര്‍ജിയും യഥാര്‍ത്ഥ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഇന്ന് ഓര്‍ജി ആദ്യ ഇലവനിലുണ്ടാകുമെന്നാണ് സൂചന.

സ്‌കോട്ട്‌ലന്റ് താരം സ്റ്റീഫന്‍ പിയേഴ്‌സണും മെഹ്താബ് ഹുസൈനും പനാമ താരം വിക്ടര്‍ ഹെരേരയും മധ്യനിരയില്‍ മികവ് പുലര്‍ത്തുന്നുണ്ട്. നിര്‍മ്മല്‍ ഛേത്രിയും സെഡ്രിക് ഹെംഗ്ബാര്‍ട്ടും ജാമി മക്അലിസ്റ്ററും ഗുര്‍വിന്ദര്‍ സിംഗും അടങ്ങുന്ന പ്രതിരോധവും നിലവാരം കാക്കുന്നു.

മറുവശത്ത് ബ്രസീലിയന്‍ ഇതിഹാസം സീക്കോയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങുന്ന ഗോവ എഫ്‌സി മുന്‍ മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനുമേല്‍ നേടിയ തകര്‍പ്പന്‍ ജയം പകര്‍ന്ന ആത്മവിശ്വാസത്തിലാണ്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് മാര്‍ക്വീ താരം റോബര്‍ട്ട് പിറസ് തിരിച്ചുവരുന്നതും അവരുടെ ശക്തിയേറ്റും.

ചെന്നൈയിന്‍ എഫ്‌സിയോടും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടും പൂനെ സിറ്റിയോടും പരാജയം രുചിച്ച ഗോവ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡുമായി സമനില പാലിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്ക് താരം മിറോസ്ലാവ് സ്ലെപിക്കയും പോര്‍ച്ചുഗല്‍ താരം മിഗ്വേല്‍ ഹെര്‍ലിനുമായിരിക്കും ഗോവയുടെ സ്‌ട്രൈക്കര്‍മാര്‍. പ്രതിരോധത്തില്‍ ബ്രൂണോ പിനേരിയോ, ഗ്രിഗോറി അര്‍നോലിന്‍, ആന്ദ്രെ സാന്റോസ് എന്നിവര്‍ക്കൊപ്പംദേബബ്രത റോയിയും നാരായണ്‍ദാസും വീണ്ടും ഇറങ്ങാനാണ് സാധ്യത. പിറസിനൊപ്പം ജുവല്‍ രാജയും ഗബ്രിയേല്‍ ഫെര്‍ണാണ്ടസും പീറ്റര്‍ കാര്‍വാലോയും മിഡ്ഫീല്‍ഡില്‍ അണിനിരന്നേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.