Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ദിസ് നമ്പര്‍ ഈസ് ബിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 06:27 pm IST
inVaradyam

രാമന്‍ നായര്‍ മൊബൈല്‍ ഫോണിലേക്ക് നോക്കി, മനോഹരമായ ഫോണ്‍. മരുമകള്‍ ഗള്‍ഫില്‍ നിന്നും അവധിക്കു വന്നപ്പോള്‍ തന്നതാണ്. തന്റെ ഫോണിലേക്കു വിളിയൊന്നും വരാത്തത് രാമന്‍ നായരെ ഒട്ടൊന്നുമല്ല വിഷണ്ണനാക്കുന്നത്. സുഹൃത്തുക്കള്‍ കുറവായതുകൊണ്ടല്ല, അവര്‍ക്കൊക്കെ അവരുടേതായ ബദ്ധപ്പാടുകള്‍, അതുകൊണ്ടായിരിക്കും വിളിക്കാത്തത്.

തിരിച്ചങ്ങോട്ട് ആരെയെങ്കിലും വിളിക്കാമെന്നു വിചാരിച്ചാല്‍ ആരുടേയും മുഖം അങ്ങനെ തെളിഞ്ഞുവരുന്നില്ല. ഒന്നു രണ്ടു പേരുണ്ട്, വിളിക്കാന്‍ പറ്റിയവരായി. ആദ്യത്തെ ആള്‍ ഒരു റിട്ടയേഡ് കോളേജ് പ്രൊഫസ്സറാണ്. വിഷയം മലയാളമായതുകൊണ്ട് ഏത് സമയവും തകഴിയുടെ ചെമ്മീനെക്കുറിച്ചാണു സംസാരിക്കുക, എന്തു പറഞ്ഞാലും ഒടുക്കം തകഴിയുടെ ചെമ്മീനില്‍ എത്തും. ഒരിക്കല്‍ തനിക്ക് തന്നെ ഇങ്ങനെ പറയേണ്ടി വന്നു:

‘താന്‍ ഒരുദിവസം എന്റെ വീട്ടിലേക്ക് വാ, നല്ല നാടന്‍ ചെമ്മീന്‍ ഉലത്തിയത് എങ്ങനെയുണ്ടെന്ന് കാണിച്ചുതരാം’. വീണ്ടും തന്നെ ‘ചെമ്മീന്‍’ പഠിപ്പിക്കാന്‍ അരമണിക്കൂര്‍ കുറഞ്ഞത് എടുക്കുമെന്നുള്ളതു കൊണ്ടു അദ്ദേഹത്തെ ഇപ്പോ വിളിക്കേണ്ടെന്ന് തീരുമാനിച്ചു.

രണ്ടാമത് വിളിക്കാന്‍ കൊള്ളാമെന്ന് തോന്നിയതു സുഹൃത്തായ സാമൂഹ്യ പ്രവര്‍ത്തകനെയാണ്. നാട്ടില്‍ നടക്കുന്ന ഏത് സംഗതിയിലും അനീതി ഉണ്ടെന്നാണ് വിചാരം.

അതുകൊണ്ട് അദ്ദേഹം ഇടപെടും, അഭിപ്രായരൂപീകരണം നടത്തുകയും ചെയ്യും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ആദ്ദേഹത്തിന്റെ ഇടപെടല്‍ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കണം. എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. വേണ്ടിവന്നാല്‍ പോയെസ് ഗാര്‍ഡനില്‍ പോയി സത്യഗ്രഹമിരിക്കുമെന്ന് വരെ പറഞ്ഞുകളഞ്ഞു.

പോയെസ് ഗാര്‍ഡനാണു തമിഴ്‌നാടു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഇതു വീണ്ടും കേള്‍ക്കാനുള്ള ക്ഷമ തല്‍കാലം ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ പിന്നെ വിളിക്കാമെന്ന് കരുതി.

പിന്നെയുള്ളത് ഒരു കവയത്രിയാണ്. തന്നെ കവയത്രി എന്നു വിളിക്കേണ്ട കവിയെന്ന് വിളിച്ചാല്‍ മതി എന്നവര്‍ പലപ്രാവശ്യം ഓര്‍മപ്പെടുത്തിയിട്ടുള്ളതാണ്. അവര്‍ എഴുതുന്ന പ്രണയ കവിതകള്‍ ആദ്യം ചൊല്ലിക്കേള്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍ താനും അറിയാതെ പെട്ടുപോയതു രാമന്‍ നായര്‍ അഭിമാനത്തോടെ ഓര്‍ത്തു.

ഫോണ്‍ വിളിച്ചാല്‍ ഏറ്റവും പുതിയ പ്രണയകവിത ചൊല്ലിക്കേള്‍പ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഇപ്പോ വിളിക്കേണ്ടെന്ന് തീരുമാനിച്ചു.

‘കുണുകുണു കവിത’യെന്നും പറഞ്ഞു എന്തോചില സാധനങ്ങള്‍ ഫേസ്ബുക്കില്‍ നിറക്കുന്ന മറ്റൊരു സുഹൃത്തുണ്ട്. ഫേസ്ബുക്ക് മൂലമുള്ള ദുരന്തങ്ങളില്‍ ഇതും ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല എന്നാണ് ‘കുണുകുണു’വിന്റെ മറ്റൊരു സുഹൃത്ത് രഹസ്യമായി തന്നോടു പറഞ്ഞത്. എഴുതിപ്പിടിപ്പിക്കുന്നതെല്ലാം വൃത്തികേടാണെങ്കിലും ആള്‍ ഉള്ളൂ കൊണ്ട് ശുദ്ധനായതിനാല്‍ ഫോണ്‍ വിളിക്കാവുന്നതേയുള്ളൂ. എങ്കിലും ഇപ്പോള്‍ വേണ്ട.

ഇനിയുമൊരാള്‍ ഓര്‍മയില്‍ വരുന്നത് സ്‌റ്റേറ്റ് ബാങ്കില്‍ നിന്നും റിട്ടയര്‍ ആയി സ്വകാര്യ പണമിടപാടു കേന്ദ്രത്തില്‍ മാനേജര്‍ ആയ സുഹൃത്താണ്. വിവരമുള്ളവന്‍, അതുകൊണ്ടുതന്നെ കോളമിസ്റ്റുമാണ്. പത്ര പംക്തികളില്‍ അദ്ദേഹം എഴുതുന്ന കാലിക പ്രാധാന്യമുള്ള കാര്യങ്ങള്‍ മറ്റാരും വായിക്കുന്നില്ല എന്നതാണു അദ്ദേഹത്തിന്റെ വിഷമം. .ഇതദ്ദേഹം നേരിട്ടു പറഞ്ഞിട്ടുള്ളതാണ്. നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കമ്പ്യുട്ടറുകളും ലോക്കറും തുറക്കുന്നതു ബയോമെട്രിക് സംവിധാനത്തില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും വലത്തുകയ്യിലെ അഞ്ചു വിരലുകളും സദാ പ്രവൃത്തിയില്‍ ആയിരിക്കും, എന്നുവച്ചാല്‍ ഓഫീസ് ഫോണ്‍ അല്ലാതെ സ്വന്തം മൊബൈല്‍പോലും കൈകൊണ്ടു തൊടാന്‍ സമയം കിട്ടില്ല. അതുകൊണ്ടു അദ്ദേഹത്തെ ഇപ്പോള്‍ വിളിച്ചിട്ടു കാര്യമില്ല.

പിന്നെ വിളിക്കാനുള്ളത് തനിക്ക് മനഃപ്പാഠമായ ഒരു നമ്പര്‍ മാത്രമാണു..

രാമന്‍ നായര്‍ തന്റെ മനോഹരമായ ഫോണ്‍ കയ്യിലെടുത്തു കുത്തി, 9897

മറുപടി വരാന്‍ അധികം സമയമെടുത്തില്ല.

‘ ദി നമ്പര്‍ യു ഹാവൂ ഡയല്‍ഡ് ഈസ് ബിസി. പ്ലീസ് ട്രൈ എഗൈന്‍ ലേറ്റര്‍. താങ്കള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ ബിസി ആണ്, ദയവായി പിന്നീട് വിളിക്കുക’

ഓ, പിന്നെ, എത്ര കൃത്യമായ മറുപടി! നമ്പര്‍ മാറിയിട്ടില്ലല്ലോ, അതേ തന്റെ നമ്പര്‍തന്നെ 9897 ഈ മൊബൈല്‍ ദാതാക്കളുടെ ഒരു തമാശ. ഈ മനുഷ്യന്‍മാര്‍ക്ക് മറ്റു പണിയൊന്നുമില്ലെങ്കില്‍ പിന്നെ എന്താ ചെയ്യുക?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.