Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാനംമുട്ടെ അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2014, 11:05 pm IST
in Vicharam

ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വാ ഭ്രമണപഥത്തില്‍ ഭാരതം ചുവടുറപ്പിച്ച മുഹൂര്‍ത്തം. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ മിഷന്‍ കോംപ്ലക്‌സ് രണ്ടില്‍ അത് നേരിട്ട് കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്ലാദത്തിനതിരുണ്ടായിരുന്നില്ല.  മുഴുവന്‍ ഭാരതീയരെയും രോമാഞ്ചകഞ്ചുകമണിയിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്. ചരിത്രം രചിച്ച് ഭാരതം സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാക്കി. ഒറ്റക്കുതിപ്പുകൊണ്ട് 65കോടി കിലോമീറ്റര്‍ താണ്ടി ലക്ഷ്യസ്ഥാനത്തെത്തുന്നതിനിടയില്‍ ഒരുനിമിഷംപോലും വീണ്ടുവിചാരമുണ്ടായില്ല. എല്ലാം നിശ്ചയിച്ചുറപ്പിച്ചതുപോലെ കിറുകൃത്യം. ഭാരതത്തിന്റെ ശാസ്ത്രജ്ഞന്മാരുടെ മികവും മിടുക്കുമാണ് ഇവിടെ ഒരിക്കല്‍കൂടി തെളിയിച്ചിട്ടുള്ളത്. ലോകത്തിനാകെ അത്ഭുതവും ആവേശവും  സൃഷ്ടിച്ചുകൊണ്ടാണ് മംഗള്‍യാന്‍ ദൗത്യനിര്‍വഹണത്തില്‍ പ്രധാന ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയതെന്നവകാശപ്പെടുന്ന അമേരിക്കയുടെ ശാസ്ത്രസംവിധാനമായ നാസയ്‌ക്ക്‌പോലും ചെയ്യാന്‍ കഴിയാത്തതാണ് ഭാരതം നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ നാസയ്‌ക്ക് മംഗളയാനത്തെ അഭിനന്ദിക്കാതിരിക്കാനായില്ല. ചന്ദ്രനിലേക്കുള്ള ദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞ ചൈനക്ക് ചൊവ്വാ ദൗത്യം പരാജയമാണ് സമ്മാനിച്ചത്. ചൈനക്കും ഭാരതത്തിന്റെ പുതിയ നേട്ടത്തെ കണ്ടില്ലെന്ന് നടിക്കാനായില്ല. ”ഏഷ്യയുടെ അഭിമാനമായി മംഗളയാന്‍’ എന്ന് ചൈന വിശേഷിപ്പിച്ചിരിക്കുകയാണ്.

ഇതുവരെ നടത്തിയ ചൊവ്വ ദൗത്യം 51 ആണ്. അതില്‍ 21 എണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, റഷ്യ എന്നിവരുടെ ദൗത്യമേ ഇതിനുമുന്‍പ് വിജയം കണ്ടുള്ളൂ. അക്കൂട്ടത്തിലാണ് ഭാരതവും ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചൊവ്വയെ ഭ്രമണം ചെയ്ത് വിവരശേഖരണത്തിന് പുറപ്പെട്ട 22 പേടകങ്ങളില്‍ ഒന്‍പത്തെണ്ണത്തിന് മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കാനുള്ള 10 ലാന്‍സര്‍ ദൗത്യങ്ങളില്‍ മൂന്നും ഏഴ് റോവര്‍ ദൗത്യങ്ങളില്‍ നാലുമേ വിജയിച്ചുള്ളൂ. ഭൂമിയില്‍നിന്നും ഏറ്റവും ദൂരം എത്തുന്ന ഭാരതത്തിന്റെ ആദ്യപേടകം ഒരു പിഴവുമില്ലാതെ വിജയിക്കുമ്പോള്‍ അത് ഭാരതീയരെ ആകമാനം  അഭിമാനം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നത് സ്വാഭാവികം. ചൈനയുടെ പേടകം കുതിച്ചുയരും മുന്‍പ് ഭൂമിയില്‍ പതിച്ചതും ജപ്പാന്റെ ദൗത്യം ഇന്ധനമില്ലാതെ തകര്‍ന്നടിഞ്ഞതും ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും കഴിഞ്ഞ നവംബര്‍ അഞ്ചിന് മംഗളയാന്‍ ശ്രീഹരിക്കോട്ടയില്‍നിന്നും ഉയര്‍ന്നുപൊങ്ങിയപ്പോള്‍തന്നെ ശാസ്ത്രലോകം ആശ്വാസംകൊണ്ടതായിരുന്നു. ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസവും ഇച്ഛാശക്തിയും ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയും കൂടിചേര്‍ന്നപ്പോള്‍ വികസിതരാജ്യങ്ങളുടെ തോളോടൊപ്പം നില്‍ക്കാന്‍ ഭാരത്തിനും സാധിച്ചിരിക്കുന്നു. മുഴുവന്‍ സാമഗ്രികളും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതുകൂടിയാകുമ്പോള്‍ ഇരട്ടി മധുരമാണ് ഉണ്ടാക്കുന്നത്.  ഭാരതത്തിന്റെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ്  മംഗള്‍യാന്‍. കൊല്‍ക്കത്തയില്‍  നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്. മംഗള്‍യാന്‍ ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.

പിഎസ്എല്‍വി-എക്‌സ്എല്‍ ആണ് മംഗള്‍യാന് ഉപയോഗിച്ച വിക്ഷേപണ വാഹനം. വെറും 450 കോടിരൂപയാണ് ചൊവ്വാദൗത്യത്തിന് ചെലവിടേണ്ടിവന്നത്. ഒരു ബിഗ് ബജറ്റ് ചലച്ചിത്രത്തിനുപോലും ഇതിലധികം ചെലവിടുന്നുണ്ട്. യുഎസ്സിന്റെ ഏറ്റവും പുതിയ ദൗത്യമായ മാവെന് 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഭാരതത്തിന് ഒന്നരക്കൊല്ലത്തോളം മാത്രം. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുള്ളത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താല്‍ വിവരം ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മംഗള്‍യാന്‍ ദൗത്യത്തിലൂടെ ഭാരതം നേടിയത് അസാധ്യമായ വിജയമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. 6500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കല്‍പ്പശേഷിയുടെ അതിരുകള്‍ കടക്കാന്‍ ഭാരതത്തിനായി. ഒരു ചരിത്രനിമിഷമാണ് ഇത്, ഈ നേട്ടം കൈവരിക്കാനായ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്ന് ബംഗളൂരുവിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നരേന്ദ്രമോദി പറഞ്ഞപ്പോള്‍ നിലയ്‌ക്കാത്ത കരഘോഷമാണുയര്‍ന്നത്. ”മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍’ എന്ന മംഗള്‍യാന്‍ ദൗത്യത്തിന്റെ സുപ്രധാനഘട്ടമായ ചൊവ്വാപഥപ്രവേശനത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച വൈകിട്ട് തന്നെ ബംഗളൂരുവിലെത്തിയിരുന്നു. നമുക്കസാദ്ധ്യമായതൊന്നുമില്ലെന്ന് തെളിയിക്കുകകൂടി ചെയ്ത ശാസ്ത്രജ്ഞന്മാരെ എത്ര  അഭിനന്ദിച്ചാലും അധികമാവില്ലതന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.