Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 10:27 pm IST
inFootball
ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ബോസ്റ്റണ്‍: യന്ത്രങ്ങളുടെ നാടായ ജര്‍മനി, കൃത്യതയും കണക്കുകൂട്ടലുകളും ഫുട്‌ബോള്‍ ലോകത്തിന് പഠിപ്പിച്ച രാജ്യമാണ്. പക്ഷേ, ലോകകപ്പില്‍ എല്ലാ കണക്കുകൂട്ടലുകളെയും തോല്‍പ്പിക്കുന്ന ഒരു ഗണിതമുണ്ട്‌പെനാല്‍റ്റി ഷൂട്ടൗട്ട്. ആ കണക്കിലാണ് ഇത്തവണ ജര്‍മനിയുടെ സമവാക്യം തെറ്റിയത്. നാലു ലോകകിരീടങ്ങളുടെ ഓര്‍മകളുമായി അവര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കിയത് പരാഗ്വെ.

റൗണ്ട് ഓഫ് 32ല്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് ജര്‍മനിയുടെ മടക്കം. നിശ്ചിത സമയത്തും അധികസമയത്തും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സഡന്‍ ഡത്തിലേക്ക് നീണ്ട പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ പരാജയം. വിജത്തോടെ പരാഗ്വെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഫ്രാന്‍സ്-സ്വീഡന്‍ മത്സര വിജയികളാണ് പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയുടെ എതിരാളികള്‍. കളിയില്‍ ആദ്യം ഗോളടിച്ചത് പരാഗ്വെയാണ്. 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സീസോയാണ് ലക്ഷ്യം കണ്ടത്. 54-ാം മിനിറ്റില്‍ ഹാവെര്‍ട്സിലൂടെ ജര്‍മനി ഗോള്‍ മടക്കി. ഇതോടെ കളി നിശ്ചിത സമയത്ത് സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട കളിയിലും ഇരുടീമുകള്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. അധികസമയത്ത് ജൊനാഥന്‍ ടാഹ് ജര്‍മനിക്കായി വല കുലുക്കിയെങ്കിലും പരാഗ്വെ ഗോള്‍ കീപ്പറെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഗോള്‍ അനുവദിക്കപ്പെട്ടില്ല.

അതോടെ ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമായി. ഷൂട്ടൗട്ടില്‍ മൗറീഷ്യോ, ഗുസ്താവോ ഗോമസ്, മതിയാസ് ഗലര്‍സ, ജോസ് കനാലെ എന്നിവര്‍ പരാഗ്വെയ്‌ക്കു വേണ്ടി വല കുലുക്കി. പരാഗ്വെയുടെ അന്റോണിയോ സനബ്രിയയുടെ കിക്ക് ജര്‍മന്‍ ഗോളി മാനുവല്‍ നോയര്‍ തടുത്തിട്ടപ്പേള്‍ ഫാബിയന്‍ ബല്‍ബുവനയുടെ കിക്ക് പുറത്തേക്ക് പറന്നു. ഇതോടെ ഗോള്‍നില 3-3. തുടര്‍ന്ന് കളി സഡന്‍ ഡത്തിലേക്ക്. സഡന്‍ ഡത്തില്‍ ജോനാഥന്‍ ടാഹിന്റെ കിക്ക് പരാഗ്വെ ഗോളി ഒര്‍ലാന്‍ഡോ ഗില്‍ തടുത്തിട്ടപ്പോള്‍ ഡെഡാമിനിഗസിന്റെ കിക്ക് വലയില്‍ കയറി. ജര്‍മനിക്കു വേണ്ടി ആദ്യ കിക്കെടുത്ത കായ് ഹാവെര്‍സിന്റെ കിക്കും നാലാം കിക്കെടുത്ത നിക് വോള്‍ട്ട്മെഡിന്റെ കിക്കും പരാഗ്വെ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ജോഷ്വ കിമ്മിച്ച്, ജമാല്‍ മുസിയാല, നദിം അമിരി എന്നിവര്‍ ഷൂട്ടൗട്ടില്‍ ജര്‍മനിക്കായി ലക്ഷ്യം കണ്ടു.

പരാഗ്വെയെ പരാജയപ്പെടുത്തുന്നതിനൊപ്പം ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്വഡോറിനോട് തോല്‍ക്കേണ്ടി വന്ന ക്ഷീണം കൂടി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജര്‍മനി ഇന്നലെ മൈതാനത്തിറങ്ങിയത്. സൂപ്പര്‍ താരം ജമാല്‍ മുസിയാലയ്‌ക്ക് പകരം സൂപ്പര്‍ സബ്ബ് ഉന്‍ഡാവിനെ ജര്‍മന്‍ പരിശീലകന്‍ ജൂലിയന്‍ നഗല്‍സ്മാന്‍ ആദ്യപതിനൊന്നിലിറക്കി. ഇരുടീമുകളും 4-4-2 ശൈലിയിലാണ് ടീമിനെ മൈതാനത്ത് വിന്യസിച്ചത്. തുടക്കം മുതല്‍ തന്നെ ആധിപത്യത്തോടെയാണ് ജര്‍മനി പന്തുതട്ടിയത്. 75 ശതമാനവും പന്ത് കൈവശം വച്ച അവര്‍ ആറ് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 21 ഷോട്ടുകള്‍ പായിച്ചു. അതേസമയം പരാഗ്വെ മൂന്ന് ഓണ്‍ ടാര്‍ഗറ്റ് അടക്കം 7 ഷോട്ടുകള്‍ മാത്രമാണ് പായിച്ചത്. പരാഗ്വെ ഗോളിയുടെ മികച്ച പ്രകടനമാണ് ജര്‍മന്‍ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായത്.

കളി തുടങ്ങിയത് പരാഗ്വെ മുന്നേറ്റത്തോടെയായിരുന്നു. ജര്‍മനി പന്തിനു മേല്‍ നിയന്ത്രണം സ്ഥാപിച്ചതോടെ പരാഗ്വെ പ്രതിരോധത്തിലേക്കു വലിഞ്ഞു. മത്സരത്തിന്റെ ആദ്യപകുതി സമനിലയില്‍ അവസാനിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ജര്‍മനിയെ ഞെട്ടിച്ച് പരാഗ്വെ ലീഡെടുത്തു. 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സീസോയാണ് ഗോളടിച്ചത്. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ മികച്ച നീക്കമാണ് ഗോളില്‍ കലാശിച്ചത്. വലതുവിങ്ങില്‍ നിന്ന് മാത്യാസ് ഗലര്‍സ നല്‍കിയ ക്രോസ് നല്ലൊരു ഹെഡറിലൂടെ എന്‍സീസോ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ജര്‍മന്‍ ഗോളി മാനുവല്‍ നോയറിന് ഒന്നും ചെയ്യാനായില്ല. ഇതോടെ ആദ്യ പകുതിയില്‍ പരാഗ്വെ 1-0ന് മുന്നില്‍.

ഒരു ഗോളിന് പിന്നിലായ ജര്‍മനി രണ്ടാം പകുതിയില്‍ മികച്ച ഫുട്ബോള്‍ പുറത്തെടുത്തു. സമനില ഗോള്‍ നേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഫെലിക്‌സ് മേച്ചയെ പിന്‍വലിച്ച് ലിയോണ്‍ ഗോരട്‌സ്‌കെയെ നഗല്‍മസ്മാന്‍ കളത്തിലിറക്കി. 54-ാം മിനിറ്റില്‍ ജര്‍മനിയുടെ മറുപടിയെത്തി. കായ് ഹവേര്‍ട്‌സാണ് ഗോളടിച്ചത്. ഇടതുവിങ്ങില്‍ നിന്ന് ഫ്‌ളോറിയന്‍ വിര്‍ട്‌സ് നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ ഹാവര്‍ട്സ് വലയിലെത്തിച്ചു. പിന്നീട് ഗോളൊന്നും വീണില്ല. അധികസമയ മത്സരവും ഗോളില്ലാതെ വന്നതോടെ ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്ക് മത്സരം നീണ്ടു.

Tags: FIFA World Cup 2026FIFA Worldcup 2026Paraguay Vs GermanyWorld Cup knockouts
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.