Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കേരള ട്രാവല്‍ മാര്‍ട്ട് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 08:13 pm IST
in Business

കൊച്ചി: ടൂറിസം വ്യവസായത്തിന്റെ സുസ്ഥിര വളര്‍ച്ചക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള നയം രൂപീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആഹ്വാനം ചെയ്ത് കൊച്ചിയില്‍ മൂന്ന് ദിവസമായി നടന്നുവന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ എട്ടാമത് എഡിഷന്‍ സമാപിച്ചു.കേരളത്തില്‍ പരീക്ഷിച്ച് വിജയം കണ്ട ഉത്തരവാദിത്വ ടൂറിസം പദ്ധതികള്‍ സംസ്ഥാനത്തെ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 30,000 ബിസിനസ് കൂടിക്കാഴ്ചകളാണ് മേളയില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും സംഘാടകരെ പോലും അമ്പരപ്പിച്ച് 40,000 ബിസിനസ് കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം നീണ്ടുനിന്ന മേളയില്‍ നടന്നത്. വിദേശ പ്രതിനിധികളുമായുള്ള 9000 ബിസിനസ് കൂടിക്കാഴ്ചകളും തദ്ദേശ പ്രതിനിധികളുടെ 31,000 കൂടിക്കാഴ്ചകളുമാണ് നടന്നത്.

പ്രതീക്ഷക്കപ്പുറമുള്ള പ്രതികരണമാണ് ഇത്തവണ ട്രാവല്‍ മാര്‍ട്ടിന് ലഭിച്ചതെന്ന് കേരളാ ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോണി എബ്രഹാം ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 255 സെല്ലര്‍ സ്റ്റാളുകളും 241 അന്താരാഷ്‌ട്ര ബയര്‍മാരും 861 തദ്ദേശ ബയര്‍മാരും ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. യു കെ, ജര്‍മ്മനി, ഫ്രാന്‍സ്, മലേഷ്യ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ എത്തിയപ്പോള്‍ സിങ്കപ്പൂര്‍, പോളണ്ട്, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഇതാദ്യമായി കേരളാ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തു.45രാജ്യങ്ങളില്‍നിന്നുള്ള ബയര്‍മാര്‍ ഇത്തവണ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തതായി കെടിഎം പ്രസിഡന്റ് ജോണി എബ്രഹാം ജോര്‍ജ് പറഞ്ഞു. ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടിലെ പങ്കാളിത്തം കണക്കിലെടുക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിന് മികച്ച നേട്ടം പ്രതീക്ഷിക്കാമെന്നു സെക്രട്ടറി അനീഷ് കുമാര്‍ പറഞ്ഞു.

കേരള ടൂറിസത്തിന്റെ സാധ്യതകളും പ്രത്യേകതകളും വിശദമാക്കുന്ന ബിസിനസ് സെഷനുകളും സെമിനാറുകളും ചര്‍ച്ചകളും മൂന്ന് ദിവസങ്ങളിലായി നടന്നു. ക്ലീന്‍ കേരള ആശയം വിപുലപ്പെടുത്തണമെന്നും ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കണമെന്നും പരമ്പരാഗത കലാകാരന്മാര്‍, കര്‍ഷകര്‍, സ്വയം സഹായ സംഘങ്ങള്‍, കരകൗശല വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യം ഇതിന് ഉറപ്പാക്കണമെന്നും ട്രാവല്‍ മാര്‍ട്ടില്‍ ആവശ്യമുയര്‍ന്നു.

പുത്തന്‍ വിപണികളും പുതിയ വിപണന ലക്ഷ്യങ്ങളും ലക്ഷ്യമിട്ട് കേരളം അവതരിപ്പിച്ച ആശയങ്ങള്‍ക്ക് ആശാവഹമായ പ്രതികരണമാണ് ലഭിച്ചത്. ആഗോള പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്താന്‍ ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടിന് കഴിഞ്ഞതായി ജോണി എബ്രഹാം ജോര്‍ജ് പറഞ്ഞു.

ഗ്രാമീണ ടൂറിസം ആയിരുന്നു കേരളം ഇത്തവണ ആഗോള പ്രതിനിധികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച പുതിയ ആശയങ്ങളില്‍ പ്രധാനമായുള്ളത്. വേദിയില്‍ ഗ്രാമീണ ജീവിതം ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത് വിദേശ പ്രതിനിധികളെ ആകര്‍ഷിക്കാന്‍ സഹായകരമായി.

ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കുന്നതിനായി പ്രാദേശിക സാമൂഹ്യ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താന്‍ ഉതകുന്ന തരത്തിലുള്ള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.

വിവാഹ, മധുവിധു ഡസ്റ്റിനേഷനായി കേരളം മാറുന്ന കാഴ്ചയും ഇത്തവണ ട്രാവല്‍ മാര്‍ട്ടില്‍ കണ്ടു. അവിസ്മരണീയമായ വിവാഹ അനുഭവം സമ്മാനിക്കാന്‍ കേരളാ ടൂറിസം അവതരിപ്പിച്ച ഡസ്റ്റിനേഷനുകളും വേദികളും വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ നേടിയെടുത്തു. കേരള ടൂറിസം വകുപ്പ് ഇത്തവണ അവതരിപ്പിച്ച 31 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സ്‌പൈസ് റൂട്ട് ( പ്രാചീന സുഗന്ധ വഴി ) പദ്ധതിക്കും മികച്ച പ്രതികരണമുണ്ടായി. മുസിരിസ് പദ്ധതിയുടെ പ്രാധാന്യം പ്രതിനിധികളെ ബോധ്യപ്പെടുത്തുന്നതിലും ട്രാവല്‍ മാര്‍ട്ട് വിജയിച്ചു. ഏറെ ആകാംക്ഷയോടെയാണ് പ്രതിനിധികള്‍ മുസിരിസ് പദ്ധതിയെക്കുറിച്ച് ചോദിച്ചറിഞ്ഞത്. ക്രൂസ് ടൂറിസമാണ് ഭാവിയില്‍ കേരളത്തിന് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന മികച്ച ടൂറിസം പദ്ധതിയെന്ന ആശയവും ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു. യഥാര്‍ത്ഥ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ കേരളം തിരിച്ചറിഞ്ഞ് പ്രചരിപ്പിക്കണമെന്ന നിര്‍ദേശവും ട്രാവല്‍ മാര്‍ട്ടില്‍ ഉയര്‍ന്നുവന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിനിധികള്‍ ഒന്നടങ്കം ആശങ്ക പ്രകടിപ്പിച്ചു. കേരളത്തില്‍ ടൂറിസം സൗഹൃദ മദ്യ നയം സ്വീകരിക്കണമെന്ന് എട്ടാമത് ട്രാവല്‍ മാര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം രംഗത്ത് കേരളവുമായി മത്സരിക്കുന്ന രാജ്യങ്ങളും സംസ്ഥാനങ്ങളും ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ കേരളത്തെക്കുറിച്ചുണ്ടാകുന്ന ചെറിയ ആശങ്കകള്‍ പോലും സംസ്ഥാനത്തിന്റെ ടൂറിസം ഭാവിക്ക് തിരിച്ചടിയാകുമെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പുതുതായി പ്രഖ്യാപിച്ച മദ്യനയത്തില്‍ ടൂറിസം സൗഹൃദ മാറ്റങ്ങള്‍ വേണമെന്ന് ട്രാവല്‍ മാര്‍ട്ട് ആവശ്യപ്പെട്ടു. മദ്യനയം സംബന്ധിച്ച് ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ടൂറിസം മേഖലക്ക് പ്രതീക്ഷയുണ്ടെന്നും ട്രാവല്‍ മാര്‍ട്ട് വിലയിരുത്തി.

ട്രാവല്‍ മാര്‍ട്ടിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച കേന്ദ്ര ടൂറിസം അഡീഷനല്‍ സെക്രട്ടറി ഗിരി ശങ്കര്‍ മേളയുടെ സംഘാടനത്തിലും കേരള ടൂറിസം പരിചയപ്പെടുത്തുന്ന രീതിയിലും സന്തുഷ്ടി രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.