എരുമേലി: കഞ്ചാവ് ലഹരിയിലായിരുന്ന ഭര്‍ത്താവ് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ശ്രീനിപുരം മുത്തുറുമ്പില്‍ വീട്ടില്‍ നീതു (20) എരുമേലി പോലീസില്‍ പരാതി നല്കി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശങ്കരത്ത് വിനീതി(25)നെതിരെ പോലീസ് കേസ് എടുത്തു. എരുമേലി ശ്രീനിപുരം മൂന്ന് സെന്റ് കോളനിയില്‍ ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
കഴിഞ്ഞ രാത്രിയില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചു. ഇതിന്റെ തുടര്‍ച്ചയായി രാവിലെ വീട്ടില്‍ സൂക്ഷിച്ചരുന്ന പെട്രോള്‍ തലയിലൊഴിക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ചതോടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ നീതു 100 മീറ്റര്‍ അകലെയുളള തന്റെ വീട്ടില്‍ എത്തുകയായിരുന്നു. ഇവിടെ നിന്ന് യുവതിയുടെ ബന്ധുക്കള്‍ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീതുമായി ഏഴ് മാസം മുമ്പായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം മകളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നതായി നീതുവിന്റെ അഛന്‍ പറഞ്ഞു.
















