Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

തര്‍പ്പണം നടത്തി പിതൃപ്രീതി നേടി പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2014, 10:14 pm IST
inKottayam

സ്വന്തം ലേഖകന്മാര്‍

കോട്ടയം: പതിനായിരങ്ങള്‍ തര്‍പ്പണം നടത്തി പിതൃപ്രീതിനേടി. കര്‍ക്കിടക വാവു ദിവസമായ ഇന്നലെ പുണ്യതീര്‍ത്ഥങ്ങളിലും ബലിതര്‍പ്പണ വേദികളിലും പിതൃക്കള്‍ക്ക് തിലോദകമേകി പതിനായിരങ്ങളാണ് പിതൃപുണ്യം നേടിയത്. പിഞ്ചുകുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ തങ്ങളുടെ പൂര്‍വ്വസൂരികള്‍ക്ക് ബലിയിടാനായി തര്‍പ്പണവേദികളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ എത്തിയിരുന്നു. പ്രമുഖ ക്ഷേത്രക്കടവുകളിലും സ്‌നാനഘട്ടങ്ങളിലും പ്രത്യേകം വേദികള്‍ തയ്യാറാക്കിയാണ് ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. ക്ഷേത്രോപദേശക സമിതികളും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹൈന്ദവ സംഘടനകളും പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ മുന്നിട്ടുണ്ടായിരുന്നു. പിതൃതര്‍പ്പണത്തിനെത്തുന്നവരുടെ സുരക്ഷയക്ക് പ്രഥമ ശുശ്രൂഷ അടക്കമുള്ള സൗകര്യങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.

തിരുനക്കര പുതിയതൃക്കോവില്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗ്ഗാഭഗവതീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, വെന്നിമല ശ്രീരാമ-ലക്ഷ്മണസ്വാമിക്ഷേത്രം, ഏറ്റുമാനൂര്‍ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രം, വേദവ്യാസഗിരി, ളാലം മഹാദേവക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം, കറുകച്ചാല്‍ പത്തനാട് ഭദ്രവിളക്ക് കര്‍മ്മസ്ഥാനം, മാമ്മൂട് ബ്രഹ്മധര്‍മ്മാലയം, ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രം, കൈനടി കരുമാത്ര ക്ഷേത്രം, കെഴുവംകുളം ആലുതറപ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കുമ്മണ്ണൂര്‍ തൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിറയാര്‍ മഹാദേവക്ഷേത്രം, കിടങ്ങൂര്‍ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവഞ്ചൂര്‍ നരിമറ്റം ദേവീക്ഷേത്രം, അമയന്നുര്‍ മഹാദേവക്ഷേത്രം, ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവില്‍, ചെന്നാപ്പാറ ശ്രീമഹാദേവക്ഷേത്രം, വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിനു സമീപമുള്ള ശാന്തിഘട്ട്, കൊടുങ്ങൂര്‍ ദേവീക്ഷേത്രച്ചിറ, ചെറുവള്ളി ശ്രീദേവീക്ഷേത്രം, ചിറക്കടവ് മണ്ണംപ്ലാവ് അരുവിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലൊരുക്കിയ തര്‍പ്പണവേദികളില്‍ പതിനായിരങ്ങളാണ് ബലിതര്‍പ്പണം നടത്തിയത്.

വിശ്വഹിന്ദു പരിഷത്ത് കോടിമത ധര്‍മ്മശാസ്താ ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ കൊടൂരാറ്റിലെ ബലിക്കടവില്‍ ആയിരങ്ങള്‍ പങ്കെടുത്ത ബലിതര്‍പ്പണം നടന്നു.

എരുമേലി: കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഭാഗമായി എരുമേലിയില്‍ വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ ബലിതര്‍പ്പണചടങ്ങുകള്‍ നടന്നു.

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ടി.കെ. കൃഷ്ണന്‍കുട്ടി, വിഎച്ച്പി പ്രതിനിധികളായ കെ.കെ. സോമശേഖരന്‍, പി.കെ. ഭാസ്‌കരന്‍, ഗോപകുമാര്‍, രാംദാസ് റാന്നി, പി.കെ. ഗോപിനാഥന്‍, രമണികുട്ടപ്പന്‍, രേവമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

കൊരട്ടി മഹാദേവക്ഷേത്രത്തിലും ചേനപ്പാടി ഇടയാറ്റ്കാവ് ക്ഷേത്രത്തിലും, മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും മൂലക്കയം വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ക്ഷേത്രം ഭരണസമിതികളുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തി.

പാലാ: കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിലെ കടവില്‍ പുലര്‍ച്ചെ 4 മുതല്‍ ക്ഷേത്ര സ്‌നാനഘട്ടത്തില്‍ കീച്ചേരില്‍ നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പിതൃതര്‍പ്പണം നടന്നത്. പുലര്‍ച്ചെ 4ന് നിര്‍മ്മാല്യ ദര്‍ശനം, തുടര്‍ന്ന് വിശേഷാല്‍പൂജകള്‍, അഭിഷേകങ്ങള്‍, ഗണപതിഹോമം, എന്നിവ നടന്നു. ഉച്ചപൂജയോടുകൂടി മേല്‍ശാന്തി ബ്രഹ്മശ്രീ വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ വിഷ്ണുപൂജയും, കാല്‍കഴുകിച്ചൂട്ടും നടന്നു.

പാലാ: വിശ്വഹിന്ദു പരിഷത്ത് ളാലം സമിതിയുടെ ആഭിമുഖ്യത്തില്‍ പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രക്കടവില്‍ നടന്ന പിതൃതര്‍പ്പണത്തിന് കരിങ്കുന്നം രാമചന്ദന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പൂഞ്ഞാര്‍: മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന കര്‍ക്കിടക വാവുബലിയിലും പിതൃതര്‍പ്പണത്തിലും ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു. ബാബു നാരായണന്‍ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങിന് ശാഖാ ഭരണസമിതിയും വനിതാസംഘം യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകരും നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എം.ജി. മേനോൻ അന്തരിച്ചു

Kerala

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

Samskriti

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

India

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.