പാലാ: എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തിലുള്ള പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിന്റെ ഉദ്ഘാടനം നാളെ 2 മണിക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പൂഞ്ഞാര്‍ മങ്കുഴി ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രാങ്കണത്തില് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന് ഭദ്രദീപം തെളിയിക്കും.
പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രാങ്കണത്തിലെ ഓഡിറ്റോറിയത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ എസ്എന്‍ഡിപി കോളേജിനായി വിശാലമായ മന്ദിരം പണിതുയര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു. ‘വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്’ എന്ന ശ്രീനാരായണഗുരുദേവന്റെ വാക്കുകളാണ് എസ്എന്‍ഡിപി കോളേജിന്റെ മുദ്രാവാക്യം.
സമ്മേളനത്തില്‍ ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്, യോഗം ദേവസ്വം പ്രസിഡന്റ് അരയക്കണ്ടി സന്തോഷ്, എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ജോയി ഏബ്രഹാം എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് എം.ആര് പ്രദീപ്കുമാര്‍, പാലാ രൂപതാ കോ ഓപ്പറേറ്റീവ് മാനേജര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സ്വാമി ധര്‍മ്മചൈതന്യ, സൂര്യകാലടിമന സൂര്യന് സുബ്രഹ്മണ്യ ഭട്ടതിരിപ്പാട്, ഡോ. എ.റ്റി ദേവസ്യ, ഡോ. കെ. സോമന്, കെ.ഇ പരീത്, സാബു പൂണ്ടിക്കുളം, തോമസ് ചൂണ്ടിയാനിപ്പുറം, ലിസി സെബാസ്റ്റിയന്, അഡ്വ. ജോമോന് ഐക്കര, അനില്‍കുമാര്‍, എസ്എന്‍ഡിപി യോഗത്തിലെ വിവിധ യൂണിയന് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ യൂണിയന് നേതാക്കളായ അഡ്വ. കെ.എം സന്തോഷ്കുമാര്‍, എ.കെ ഗോപി ശാസ്താപുരം, കെ.കെ സുകുമാരന്‍, പി.എസ് ശാര്‍ങ്ധരന്‍, എം.എന്‍ ഷാജി മുകളേല്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: