Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഓറഞ്ച് പടക്ക് കുരുക്കിടാന്‍ മെക്‌സിക്കോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 11:39 pm IST
inFootball

ഫോര്‍ട്ടാലെസ: ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. ഗ്രൂപ്പ് ജേതാക്കളും നിലവിലെ റണ്ണേഴ്‌സപ്പുമായ ഹോളണ്ടും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും കരുത്തരായ മെക്‌സിക്കോയും തമ്മിലാണ് ഇന്നത്തെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം.

ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഹോളണ്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് തുടങ്ങിയ ഹോളണ്ട് രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കും തകര്‍ത്താണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ ഹോളണ്ട് എതിര്‍ വലയില്‍ നിക്ഷേപിച്ചപ്പോള്‍ മൂന്നെണ്ണം മാത്രമാണ് വഴങ്ങിയത്. ഗ്രൂപ്പ് എയില്‍ നിന്ന് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് മെക്‌സിക്കോ അവസാന 16-ല്‍ ഇടംപിടിച്ചത്. ആദ്യമത്സരത്തില്‍ കാമറൂണിനെ 1-0ന് പരാജയപ്പെടുത്ത മെക്‌സിക്കോ രണ്ടാമത്തെ ബ്രസീലിനെ ഗോള്‍രഹിത സമനിയില്‍ തളച്ചു. അവസാന മത്സരത്തില്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയത്. മെക്‌സിക്കോ നാല് തവണ എതിര്‍ വല കുലുക്കിയപ്പോള്‍ ഒരെണ്ണം വഴങ്ങുകയും ചെയ്തു.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പുറത്തിരുന്ന സൂപ്പര്‍താരവും ക്യാപ്റ്റനുമായ റോബിന്‍ വാന്‍ പെഴ്‌സി ഇന്ന് മെക്‌സിക്കോക്കെതിരെ കളിക്കാനിറങ്ങും. ഗ്രൂപ്പ് മത്സരങ്ങൡ മൂന്നു ഗോളുകള്‍ വീതം നേടി തകര്‍പ്പന്‍ ഫോമിലാണ് ഓറഞ്ച് പടയുടെ ഈ മുന്നേറ്റക്കാര്‍. വാന്‍പെഴ്‌സിക്കൊപ്പം റോബനും മുന്നേറ്റനിരയില്‍ കളിക്കാനിറങ്ങുന്നതോടെ ഈ സഖ്യത്തെ തടഞ്ഞുനിര്‍ത്തുക എന്നതാണ് മെക്‌സിക്കന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. അസാധ്യമായ ആംഗിളില്‍ നിന്നുപോലും ഗോളടിക്കാന്‍ കഴിവുള്ളവരാണ് ഇരുവരും. അതുപോലെ തന്നെയാണ് വേഗവും. പന്ത് കാലില്‍ കിട്ടിയാല്‍ ചാട്ടൂളി കണക്കെയാണ് ഇരുവരും എതിര്‍ ബോക്‌സിലേക്ക് കുതിക്കുക. ഗോള്‍വലയം കാക്കാന്‍ യാസ്പര്‍ ചീല്‍സ്മാനും പ്രതിരോധത്തില്‍ വാലറും ഡി വ്രിജും മാര്‍ട്ടിന്‍സ് ഇന്‍ഡിയും ഡാരില്‍ യാന്‍മാറ്റും മധ്യനിരയില്‍ കളിമെനയാന്‍ വെസ്ലി സ്‌നൈഡറും ബ്ലിന്‍ഡും ഗുസ്മാനും ഡി ജോംഗും മെംഫിസ് ഡീപെ ഇറങ്ങുന്നതോടെ മെക്‌സിക്കോക്ക് കനത്ത പ്രതിരോധം തീര്‍ക്കേണ്ടിവരും. പ്രതിരോധം പൊളിഞ്ഞാലും ഒരു മഹാരഥനെ കീഴടക്കുക എന്ന സാഹസികമായ ദൗത്യവും ഹോളണ്ട് പോരാളികളുടെ മുന്നിലുണ്ട്. മെക്‌സിക്കന്‍ ഗോളി ഗ്വില്ലര്‍മോ ഒക്കാവോയെ. ബ്രസീലിനെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് ഒക്കാവോ സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നത്. ഗോളെന്നുറച്ച നാല് അവസരങ്ങളാണ് ഒക്കാവോ അത്യത്ഭുതകരമായി രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ക്രൊയേഷ്യക്കെതിരെയും തകര്‍പ്പന്‍ പ്രകടനമാണ് ഒക്കാവോ നടത്തിയത്. അതുകൊണ്ടുതന്നെ ഹോളണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി ഗോളിയെ കീഴടക്കുക എന്നതാണ്. എന്നാല്‍ അതത്ര എളുപ്പമല്ലെന്ന് ഓറഞ്ച് പടക്ക് തന്നെ നല്ലവണ്ണം അറിയുകയും ചെയ്യാം.

അതേസമയം ഒരൊറ്റ സൂപ്പര്‍താരങ്ങളുമില്ലാതെയാണ് മെക്‌സിക്കോ കുതിപ്പ് നടത്തുന്നത്. ഒത്തൊരുമയുള്ള പ്രതിരോധ-മധ്യ-മുന്നേറ്റനിരയാണ് മെക്‌സിക്കോയുടെ കരുത്ത്. എതിര്‍ മുന്നേറ്റങ്ങളെ മധ്യനിരയില്‍ വച്ചുതന്നെ തടയാനുള്ള കഴിവ് മെക്‌സിക്കോക്ക് ഗുണം ചെയ്യും. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസ് ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടി മികച്ച ഫോമില്‍ തിരിച്ചെത്തി എന്നതാണ് അവരുടെ ആശ്വാസം. ഒപ്പം സൂപ്പര്‍താരമായ ജിയോവാനി ഡോസ് സാന്റോസും കാമറൂണിനെതിരായ മത്സരത്തില്‍ വിജയഗോള്‍ നേടിയ ഒറിബേ പെറാല്‍ട്ടയും മികച്ച പ്രകടനം നടത്തുന്നുണ്ട്. പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ്, ഫ്രാന്‍സിസ്‌കോ റോഡ്രിഗസ്, ഹെക്ടര്‍ മോറേനോ, മിഗ്വേല്‍ ലയൂണും മധ്യനിരയില്‍ ഹെക്ടര്‍ ഹെരേര, ഹോസെ യുവാന്‍ വാസ്‌ക്വേസ, ആന്ദ്രേ ഗ്വാര്‍ഡാഡോ, മാര്‍ക്കോ ഫാബിയാന്‍ തുടങ്ങിയവരും അണിനിരക്കുന്നതോടെ പൊതുവേ അത്ര കരുത്തരല്ലാത്ത ഡച്ച് പ്രതിരോധത്തിന് പിടിപ്പിതു പണിയാകുമെന്ന് ഉറപ്പ്.

മുന്‍പ് ആറ് തവണയാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്നെണ്ണം ഹോളണ്ടും രണ്ടെണ്ണം മെക്‌സിക്കോയും വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍ കലാശിച്ചു. എന്നാല്‍ അവസാനം കളിച്ച നാല് മത്സരത്തില്‍ മൂന്നെണ്ണത്തിലും വിജയം ഹോളണ്ടിനൊപ്പം നിന്നു. ഒരെണ്ണം സമനിലയിലാവുകയും ചെയ്തു. 1988ലെ ലോകകപ്പിലാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. അന്ന് 2-0ന് പിന്നിട്ടുനിന്ന മെക്‌സിക്കോ അവസാന 15 മിനിറ്റില്‍ രണ്ട് ഗോളുകള്‍ നേടി സമനില സ്വന്തമാക്കി. എന്തായാലും ഇന്ന് വിജയിച്ചാല്‍ മാത്രമേ ഇരുടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നതിനാല്‍ ആവേശപ്പോരാട്ടത്തിനായിരിക്കും സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.