409. ഋഭൂഃ സാമര്‍ത്ഥ്യമുള്ളവന്‍ വിവേകമുള്ളവന്‍. “സത്യം കൊണ്ടു ശോഭിക്കുന്നവന്‍, സ്വര്‍ഗത്തില്‍ ഭവിക്കുന്നവര്‍, ദേവന്‍, നീതിയില്‍ നിന്നുണ്ടായവന്‍, യജ്ഞം കൊണ്ടു പ്രകാശിക്കുന്നവന്‍, സ്വയം പ്രകാശിക്കുന്നവന്‍” എന്നിങ്ങനെ നിരുക്തകാരന്മാര്‍ ഈ പദത്തെ നിര്‍വചിക്കുന്നു. ഗുരുവായൂരപ്പന്റെ ഗൗണനാമമായി സ്വീകരിക്കുമ്പോള്‍ ഈ നിര്‍വചനങ്ങളെല്ലാം വ്യാഖ്യാനമായി സ്വീകരിക്കാം. പ്രപഞ്ചസൃഷ്ടിയിലും അതിന്റെ അഭംഗുരമായ പ്രവര്‍ത്തനത്തിലും പ്രദര്‍ശിതമായ സാമര്‍ത്ഥ്യവും അതിന്റെ പ്രകാശഗരിമയും നീതിനിഷ്ഠയും സാമര്‍ത്ഥ്യവും അതിന്റെ പ്രകാശഗരിമയും നീതിനിഷ്ഠയും ഭഗവാന്റെ ഋഭുത്വം മറ്റൊരാള്‍ക്കും മറ്റൊരു ശക്തിക്കും ഇല്ലെന്നു സ്ഥാപിക്കുന്നു. സര്‍വാതിശാലിയായ ചൈതന്യം രൂപമായവന്‍ എന്നു സംഗ്രഹിക്കാം.
410. ഋദ്ധി: അഭിവൃദ്ധിയും ഐശ്വര്യവും മഹത്വവും രൂപമായവന്‍. ലോകത്തുണ്ടായിട്ടുള്ള എല്ലാ അഭിവൃദ്ധിയും ഐശ്വര്യവും മഹത്വവും ഭഗവാന്റെ കാരുണ്യത്തില്‍ നിന്നുദ്ഭവിച്ചതാണ്. ഭഗവാന്റെ കാരുണ്യസ്നിഗ്ധമായ കണ്ണു പതിയുന്നിടത്തെല്ലാം മഹാലക്ഷ്മി നൃത്തം വയ്‌ക്കും. തന്റെ ഭക്തര്‍ക്ക് എല്ലാ ഋദ്ധിയും ഗുരുവായൂരപ്പന്‍ കൊടുക്കുമെന്നു വ്യംഗ്യസൂചന.
411. സനകാദിമുനിസ്തുത: സനകാദി മുനിമാരാല്‍ സ്തുക്കിപ്പെട്ടവന്‍, സനകന്‍, സനന്ദന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നീ നാലു മഹര്‍ഷിമാര്‍ ബ്രഹ്മാവിന്റെ മാനസപുത്രരാണ്. സര്‍വജ്ഞരും തീവ്രമായ വൈരാഗ്യമുള്ളവരും ആദരണീയരുമായ ഈ മുനിമാര്‍ ഒരുമിച്ചു പോകാനാഗ്രഹത്തിനായി സഞ്ചരിക്കുന്നുവെന്നു പുരാണങ്ങള്‍. അവരാല്‍ സ്തുതിക്കപ്പെടാനുള്ള ഭാഗ്യം ദേവന്മാരില്‍ അധികം പേര്‍ക്കില്ല. അവര്‍ ഭഗവാനെ സ്തുതിക്കുന്നത് ഭഗവാന്റെ സര്‍വാതിശായിയായ മാഹാത്മ്യത്തിന്റെ ലക്ഷണമായി കീര്‍ത്തിക്കപ്പെടുന്നു.
ഡോ. ബി.സി.ബാലകൃഷ്ണന്‍
(തുടരും)
















