Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 06:44 am IST
inKerala
ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

കാലടി: ശ്രീശങ്കര ജന്മഭൂമിയുടെ പവിത്രതയും കരുത്തും തിരിച്ചറിഞ്ഞ കേരള സമാജമാണ് ഉണ്ടാകേണ്ടതെന്ന് ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. കാലടി ശൃംഗേരി മഠത്തില്‍ നടന്ന സംന്യാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.

ശ്രീശങ്കരനെ മനസിലാക്കിയിരിക്കുന്നത് കേരളത്തിന് പുറത്തുള്ളവരാണ്. ശാങ്കര സ്മൃതികള്‍ ഉണര്‍ത്തുന്ന ധാരാളം കേന്ദ്രങ്ങള്‍ കേരളത്തിന് പുറത്തുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലില്ല. ശ്രീശങ്കരന്റെ പേരുകള്‍ പേറുന്ന കേന്ദ്രങ്ങള്‍ പോലും ശങ്കരവിരുദ്ധ പ്രവര്‍ത്തനകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങള്‍ സുവിദിതമാണ്.

ധാര്‍മിക കേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം. ശ്രമിച്ചാല്‍ നടക്കാവുന്നതെയുള്ളൂ. നിയമപരവും ധാര്‍മിക പോരാട്ടങ്ങളിലൂടെയും ഇത് സാധിക്കും. തിരുവില്വാമലയിലെ ഐവര്‍മഠം ശ്മശാനം പഞ്ചായത്ത് കൈയടക്കാനുള്ള ശ്രമം തടയാനായി. ഏഴ് വര്‍ഷത്തെ നിയമയുദ്ധത്തിലൂടെ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടാനായി. തിരുവിതാംകൂര്‍ കൊച്ചി പാലിയം രാജ്യങ്ങളുടെ കാശിയിലെ ധര്‍മശാലകള്‍ ദേവസ്വം ബോര്‍ഡ് സ്വത്തുക്കളാക്കി മാറ്റാനായി. വഖഫ് സ്വത്ത് ആക്കിമാറ്റാനുള്ള ശ്രമം തടയാനായി. തിരുനാവായ മാഘ കുംഭമേള നടത്തിയത് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലായിരുന്നു എന്നതും മാറ്റത്തിന്റെ ലക്ഷണമായി മഹാമണ്ഡലേശ്വര്‍ പറഞ്ഞു.

സംന്യാസി സംഗമത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി അധ്യക്ഷത വഹിച്ചു. സംന്യാസി സംഗമത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദര്‍ ആശ്രമം അധ്യക്ഷന്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, പാലക്കാട് ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി എന്നിവര്‍ ശ്രീശങ്കര സന്ദേശം നല്‍കി. സ്വാമി ശ്രീനാരായണ തീര്‍ത്ഥ (ശിവഗിരി മഠം), വേദാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം), ദര്‍ശനാനന്ദ സരസ്വതി (വേദര്‍ഷി ആശ്രമം പൂഞ്ഞാര്‍), സത്യപ്രിയാനന്ദ സരസ്വതി (ശിവാനന്ദാശ്രമം പാലക്കാട്), സ്വാമി അയ്യപ്പദാസ് (തത്വമസി ആശ്രമം തൊടുപുഴ), കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ (പന്മന ആശ്രമം), സ്വാമി നന്ദാത്മജാനന്ദ (ശ്രീ രാമകൃഷ്ണ മഠം തൃശ്ശൂര്‍), മാര്‍ഗ്ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ, സ്വാമി സത്യാനന്ദപുരി (അദ്വൈതാശ്രമം കോഴിക്കോട്) എന്നിവര്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ സ്വാമി ദര്‍ശനാനന്ദ സരസ്വതി രചിച്ച ‘അദ്വൈത ദര്‍ശനം ഒരു സംക്ഷിപ്ത ചരിത്രം എന്ന പുസ്തകം മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി സ്വാമിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ശങ്കര ജയന്തിയുടെ ഭാഗമായി നടന്ന അഖിലകേരള ശങ്കര സ്‌തോത്രം ആലാപന മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനദാനം നല്‍കി. കേരളത്തിന്റെ വിവിധ മഠങ്ങളില്‍നിന്ന് നൂറുകണക്കിന് സംന്യാസി ശ്രേഷ്ഠന്മാര്‍ സംഗമത്തിന്റെ ഭാഗമായി.

Tags: Kaladi Shankara MathMahamandaleshwar Anandavanam Bharati MaharajSree Sankaracharya jayanti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.
Kerala

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം
Kerala

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം
Kerala

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.