Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 07:01 am IST
inKerala, Thiruvananthapuram
തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: കുമാരാരാമം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര മതപാഠശാലയില്‍ കയറി പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കടുത്ത വെയിലിനെയും ചൂടിനെയും അവഗണിച്ച് സ്ത്രീകളും വയോധികരുമടക്കം നിരവധി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

പ്രവര്‍ത്തകര്‍കരെ പ്രകോപിപ്പിക്കാന്‍ പോലീസ് പലതവണ ശ്രമം നടത്തിയെങ്കിലും സമാധാനപരമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. വെള്ളയമ്പലം യക്ഷിയമ്മന്‍ ആല്‍ത്തറ ക്ഷേത്രത്തിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചിനെ തടയാന്‍ നിരവധി ബാരിക്കേഡുകളാണ് റോഡിന് കുറുകെയും ഇരുവശങ്ങളിലുമായി പോലീസ് സ്ഥാപിച്ചിരുന്നത്. പലയിടങ്ങളിലും പോലീസിന്റെ വലിയ സന്നാഹങ്ങളും ഉണ്ടായിരുന്നു. നാമജപങ്ങളും പിണറായി സര്‍ക്കാരിന്റെ പോലീസിനെതിരെയുള്ള മുദ്രവാക്യങ്ങളും മുഴക്കി പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. കടുത്ത വെയിലിലും പ്രവര്‍ത്തകരുടെ ആവേശം പോലിസിനുള്ള താക്കീതായി മാറി. മ്യൂസിയം പോലീസ് സ്റ്റേഷന് അര കിലോമീറ്റര്‍ ദൂരത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നീതിക്ക് വേണ്ടി നിലകൊള്ളേണ്ട പോലീസ് മാര്‍ക്‌സിസ്റ്റുകാരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ടി. പി. സെന്‍കുമാര്‍ പറഞ്ഞു.

മറ്റേതെങ്കിലും മതത്തിന്റെ മത പാഠശാലയിലോ അതുപോലുള്ള യോഗങ്ങളിലോ ഈ രീതിയില്‍ പോകാനും ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്താനും പോലീസ് തയാറാകുമോ എന്നുകൂടി നാം ആലോചിക്കണം. ഹൈന്ദവരെ നിരന്തരം വേട്ടയാടുകയാണ് പിണറായി സര്‍ക്കാര്‍. ഇതിന് ഒത്താശ ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരാണ്. പോലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്നും സെന്‍കുമാര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ കടന്നു കയറി അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെകതിരെ മാതൃകാപരമായ അടിയന്തിര ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. ഈ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോടും സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെടുകയാണെന്ന് സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കും മാത്രം ജീവിക്കാന്‍ പറ്റുന്ന നാടായി കേരളം മാറിയെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ഉപാധ്യക്ഷന്‍ ജി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. പരിവാര്‍ സംഘടനകളുടെയും ബിജെപിക്കാരെയും തെരഞ്ഞുപിടിച്ച് പോലീസ് ആക്രമിക്കുന്നത് പതിവാണ്. പോലീസ് നിഷ്പക്ഷമായി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് നമ്പാനൂര്‍, ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, മാതൃസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പത്മാവതി, ജഗതി വാര്‍ഡ് കൗണ്‍സിലര്‍ മധു, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി പാപ്പനംകോട് അനില്‍, ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കല്ലിയൂര്‍ കൃഷ്ണകുമാര്‍, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് സുനില്‍ കൈമനം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: Police brutalityBalasubrahmanya Swamy temple in EdapazhanjiHindu organizations' march
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

India

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

Kerala

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

Article

പോലീസ് അതിക്രമവും ഭരണ- പ്രതിപക്ഷ പരാജയവും

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.