Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പമ്പാനദിയില്‍ അനധികൃത മണല്‍വാരല്‍ വ്യാപകമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2014, 09:48 pm IST
inKottayam

എരുമേലി: നിയമപരമായി വില്‍ക്കാവുന്ന പാസുള്ള മണല്‍ യഥേഷ്ടം ലഭിക്കാനുണ്ടായിട്ടും പമ്പാനദിയില്‍ മണല്‍മാഫിയയുടെ അനധികൃത മണല്‍വാരല്‍ വ്യാപകമാകുന്നു. എരുമേലി, പെരുനാട്, റാന്നി പഞ്ചായത്തതിര്‍ത്തികളില്‍പ്പെട്ട എയ്ഞ്ചല്‍വാലി, മൂലക്കയം, കിസുമം അടക്കംവരുന്ന ചെറുതും വലുതുമായ കടവുകളില്‍ നിന്നാണ് മണല്‍വാരല്‍ നടക്കുന്നത്. പാസുള്ള മണല്‍ പഞ്ചായത്തില്‍ ലഭിക്കാനുണ്ടായിട്ടും പമ്പാനദിയില്‍ നിന്നുള്ള അനധികൃത മണല്‍ വന്‍തുക മുടക്കിയാണ് കടത്തുന്നത്.

പോലീസ്, വനംവകുപ്പ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ മൂക്കിനു താഴെ നടക്കുന്ന മണല്‍ കൊള്ളയ്‌ക്ക് വകുപ്പുകളിലെ ചിലരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. എരുമേലി, റാന്നി, മുണ്ടക്കയം മേഖലകളിലേയ്‌ക്കാണ് രാത്രികാലങ്ങളില്‍ കൂടുതലായി മണല്‍ കടത്തുന്നതെന്ന് നാട്ടുകാരും പറയുന്നു. പമ്പാനദിയുടെ തീരത്തായി താമസിക്കുന്ന നാട്ടുകാരില്‍ ചിലര്‍ മണല്‍വാരുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതാണ് മേഖലയില്‍ മണല്‍കൊള്ളയ്‌ക്ക് വഴിയൊരുക്കുന്നതെന്നും പറയുന്നു. അനധികൃത മണല്‍ പതിനായിരത്തിലധികം രൂപയ്‌ക്കാണ് പ്രാദേശികമായി വില്‍ക്കുന്നത്. പമ്പാനദിയിലെ മണലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിനു പുറത്ത് ഇതിന്റെ ഇരട്ടിയും അതിലധികവും വിലയ്‌ക്കാണ് വില്‍ക്കുന്നത്.

പമ്പാനദിയിലെ അനധികൃത മണല്‍ കടത്താന്‍ മണല്‍മാഫിയ പ്രവര്‍ത്തിക്കുന്നതുപോലെ ഇവരെ സഹായിക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഒപ്പം സഹായിക്കുന്നുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും പോലീസ് വാഹനത്തിനു തൊട്ടുപിന്നാലെ സിനിമാ സ്റ്റൈലില്‍ മണല്‍ കടത്തുന്ന സാഹസിക രംഗവും മലയോര മേഖലയിലെ ജനങ്ങള്‍ക്ക് പതിവായിക്കഴിഞ്ഞു. പ്രധാന റോഡിലൂടെ പോലീസ് വാഹനം നെട്ടോട്ടമോടുമ്പോള്‍ പഞ്ചായത്തിലെ ഇടുങ്ങിയ സമാന്തര പാതകള്‍ മണല്‍വാഹനങ്ങള്‍ക്കായി മാത്രം തുറന്നിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

പമ്പാനദിയിലെ അനധികൃത മണല്‍ വാരല്‍ പമ്പാനദിയുടെ നാശത്തിനും വഴിയൊരുക്കുന്നതാണ്. മുന്‍കാലങ്ങളില്‍ പമ്പാനദിയില്‍ ചിലയിടങ്ങളിലെങ്കിലും ഇറങ്ങി കുളിക്കാനുള്ള സൗകര്യമുണ്ടായിരുന്നിടങ്ങളിലെല്ലാം ഇപ്പോള്‍ ആഴമേറിയ കയങ്ങളായിത്തീര്‍ന്നിരിക്കുകയാണ്. മണല്‍മാഫിയയ്‌ക്കെതിരെ പ്രതികരിക്കാനുള്ള നാട്ടുകാരുടെ നീക്കത്തെ മണല്‍കടത്തുകാര്‍ ഗുണ്ടായിസം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും തടയുന്ന രീതിയും ഉണ്ടായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രകൃതിയുടെ വരദാനമായ പമ്പാനദിയും സമ്പുഷ്ടമായ മണലും സംരക്ഷിച്ച് പമ്പാനദിയുടെ നാശത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

News

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.