Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വ്യാജ ഒപ്പിട്ട് ഭൂമി തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 09:53 pm IST
inKottayam

കോട്ടയം: ഭൂമി വാങ്ങിയ ആളുടെ വ്യാജ ഒപ്പിട്ടു ആധാരം തയാറാക്കി വസ്തു തട്ടിയെടുത്ത സംഭവത്തില്‍ നാലു വര്‍ഷത്തിനു ശേഷം ഒരാള്‍ പിടിയില്‍. ചങ്ങനാശേരി മുളക്കുഴ കൃഷ്ണവിലാസം അജികുമാര്‍ (44) ആണ് പിടിയിലായത്. വ്യാജ രേഖ ചമച്ചു ഭൂമി തട്ടിയെടുത്ത കേസില്‍ വസ്തു വിറ്റ ചലചിത്ര നിര്‍മാതാവ് കൂടിയായ നാട്ടകം ശശികുമാര്‍ മുമ്പു അറസ്റ്റിലായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് അജികുമാറിനെ അറസ്റ്റ് ചെയ്തത്.

നാട്ടകം ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ വസ്തു നാല് വര്‍ഷം മുന്‍പു തിരുവാര്‍പ്പ് സ്വദേശി ഗോപകുമാര്‍ എന്ന ആളിനു കൈമാറിയിരുന്നു. തുടര്‍ന്നു മാസങ്ങള്‍ക്ക് ശേഷം ശശി അജികുമാറിനെ കൂട്ടു പിടിച്ചു ഗോപകുമാറിന്റെ ഒപ്പ് വ്യാജമായി ഇട്ടു കരാറും ആധാരവും തയാറാക്കി തിരികെ എഴുതി വാങ്ങി എന്നാണ് കേസ്. ഒപ്പ് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ ഗോപകുമാറിന്റേതല്ല എന്നു തെളിഞ്ഞിരുന്നു. ശശിയുടെ സഹായിയായ അജികുമാറിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയായിരുന്നു. പിന്നീടു ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് എസ്പി ടി. സലിം, ഡിവൈഎസ്പി ജേക്കബ്, സിഐ ടി. അനില്‍കുമാര്‍, എസ്‌ഐ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അജികുമാറിനെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ടു നാട്ടകം ശശി ഉള്‍പ്പെടെ അഞ്ച് പേരെ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. പിടിയിലായ അജികുമാറിനെ കോടതിയില്‍ ഹാജരാക്കി.

വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍

പാലാ: വ്യാജരേഖ ചമച്ച് പരീക്ഷയെഴുതിയ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പോലീസ്പിടിയില്‍. ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പുലിയന്നൂര്‍ തെക്കുംമുറി തോട്ടച്ചാലില്‍ ജോബിനാണ് (24) പിടിയിലായത്. ജോബിന് വേണ്ടത്ര ഹാജരില്ലാത്തതിനെ തുടര്‍ന്ന് മുമ്പ് രണ്ടു തവണ കോളേജ് അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ മൂന്നാംതവണയും വേണ്ടത്ര ഹാജര്‍ ഇല്ലാതിരുന്നതിനാല്‍ പ്രിന്‍സിപ്പലിന്റ വ്യാജ ലെറ്റര്‍പാഡും സീലും ഒപ്പും നിര്‍മ്മിച്ച് ജോബിന്‍ സര്‍വ്വകലാശാലയ്‌ക്ക് പരീക്ഷ എഴുതാന്‍ അപേക്ഷ അയയ്‌ക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 നാണ് അയച്ചത്. പരീക്ഷയെഴുതാന്‍ 75% ഹാജര്‍ വേണ്ടിടത്ത് ജോബിന് 34% മാത്രമാണുണ്ടായിരുന്നത്. പരീക്ഷയെഴുതാന്‍ സര്‍വ്വകലാശാല അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജോബിന് ഹാള്‍ടിക്കറ്റ് കിട്ടിയതില്‍ സംശയം തോന്നിയ കോളേജ് അധികൃതര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് ഇയാള്‍ ബാംഗ്ലൂരിലേക്ക് കടന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പഠനം പൂര്‍ത്തിയാക്കി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നുവെന്നാണ് ജോബിന്‍ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. സ്വന്തം കാറിന് പിന്നില്‍ ജീപ്പിടിച്ചതുമായി ബന്ധപ്പെട്ട് ജി.ഡി എന്‍ട്രി വാങ്ങുന്നതിനായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ജോബിന്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ജോബിനെ റിമാന്റ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.