Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സീസണല്ല, നല്ല സിനിമയാണ് താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 07:24 pm IST
in Varadyam

ഓരോന്നിനും ഓരോ കാലമുണ്ട്. സിനിമയ്‌ക്കും. പതിവു പ്രദര്‍ശനത്തിനുമേലെ  ഓരോ സീസനുണ്ട്. ഓണം, വിഷു, ക്രിസ്മസ്, ഈസ്റ്റര്‍, ബക്രീദ്, റംസാന്‍ എന്നിങ്ങനെ ആഘോഷ നാളുകളാണ് ഈസീസണ്‍.പിന്നെ മധ്യവേനല്‍ അവധിക്കാലം. ഇത്തരം നാളുകള്‍ മുന്‍കൂട്ടിക്കണ്ട് സൂപ്പര്‍ താരങ്ങളെവെച്ച് ധാടിയിലും മോടിയിലും സിനിമ റിലീസ് ചെയ്യുക പഴയ പോലെ ഇപ്പഴുമുണ്ട്. എന്നാല്‍ കാറ്റുംകോളുമുള്ളപ്പോള്‍ ഇങ്ങനെ റിലീസിങ്ങിന് ആരും തയ്യാറാവില്ല. പക്ഷേ ചിലര്‍ക്ക് പ്രത്യേക കാലമൊന്നുമില്ല, എപ്പോഴും നല്ല കാലമാണ്. സിനിമ നന്നാകണം എന്ന ഉറപ്പിന്‍ പുറത്താണ് അവരുടെ ആത്മവിശ്വാസം. സീസനെക്കാള്‍ സാദാകാലത്ത് തകര്‍ത്തോടിയ സിനിമകളാണ് ഏറെയും.

സത്യത്തില്‍ പ്രത്യേക സിനിമാക്കാലമൊന്നുമില്ല. ജനത്തിന് സിനിമ അത്യാവശ്യങ്ങളില്‍ ആദ്യത്തേതല്ല. ഇരുപതോ ഇരുപത്തഞ്ചാമത്തേയോ സ്ഥാനമാണെന്ന് ഈയിടെ ഒരു സംവിധായകന്‍ സ്വകാര്യ സംസാരത്തില്‍ പറയുകയുണ്ടായി. ടിവിയും മറ്റു മാധ്യമങ്ങളുള്ളതും എവിടെവെച്ചും സിനിമ കാണാമെന്നതും ഇത്തരം കാലത്തിന്റെ കുത്തക എടുത്തു കളഞ്ഞു. ഇന്നു സിനിമ കാണാന്‍ തിയറ്റര്‍ എന്നല്ല ഒരിടവും വേണ്ടെന്നായിട്ടുണ്ട്. ഇത്തരം ഇടങ്ങളില്‍ നിന്നുമാത്രമല്ല, ചുരുങ്ങിയ പക്ഷം വീട്ടില്‍ നിന്നെങ്കിലും ആള്‍ക്കാരെ തിയറ്ററില്‍ കൊണ്ടുവരുകയെന്നതാണ് ഇന്നത്തെ സിനിമാക്കാരുടെ പ്രധാന വെല്ലുവിളി.സിനിമ വന്നുകണ്ടുപോകാന്‍ മണിക്കൂറുകള്‍ വേണം. കൊച്ചിപോലുള്ള തിരക്കിട്ട നഗരങ്ങളിലാണെങ്കില്‍ പറയുകയും വേണ്ട,ഇ മണിക്കൂറ് കൂടുതല്‍ വേണ്ടി വരും.അത്തരക്കാരെ വേണം വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടു വരാന്‍. ടിവിയില്‍ എത്രകണ്ടാലും ചിലര്‍ ആഘോഷമായൊന്നു സിനിമ കാണാന്‍ തിയറ്ററില്‍ തന്നെ പോകും. ഇതു പക്ഷേ ചെറിയൊരു ശതമാനമാണ്.

സിനിമാസീസണെക്കാളും വലുത് കാഴ്ചക്കാരെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുവരുകയെന്നതാണ്. അതിന് നല്ല സിനിമകള്‍ വേണം. ഒന്നുകൂടി പറഞ്ഞാല്‍ കാണാന്‍ കൊള്ളാവുന്ന സിനിമ. ഇതാണ് വെല്ലുവിളി. ഇതിനെ എങ്ങനെ മറികടക്കാന്‍ കഴിയും എന്നതാണ് പ്രശ്‌നം. ഇക്കാര്യത്തില്‍ അതിശയമാണ് ദൃശ്യം. മലയാള സിനിമയുടെ ചരിത്രത്തില്‍ സര്‍വകാല റെക്കോഡാണ് കളക്ഷനില്‍ ദൃശ്യം വാരിക്കൂട്ടിയത്. നൂറു ദിവസം പിന്നിട്ട ചില തിയറ്ററുകളില്‍ ഈ സിനിമ ഇപ്പോഴും നിറഞ്ഞ സദസില്‍ ഓടുകയാണ്. ഇത് വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണെന്നു പറയുമ്പോഴും ഇതിനേഴയല്‍പ്പക്കത്തെത്താനെങ്കിലും കഴിയണ്ടേ. എങ്കിലല്ലേ നിര്‍മാതാവിന്റെ പോക്കറ്റില്‍ പണം വീണ് അടുത്ത സിനിമയ്‌ക്കുള്ള പാങ്ങുണ്ടാവൂ. ചരിത്രമല്ലെങ്കിലും മുക്കാലും പൊട്ടിപ്പാളീസാകുന്ന മലയാള സിനിമയ്‌ക്കിടയില്‍ ഓം ശാന്തി ഓശാന പോലുള്ള ചിത്രങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് കുഞ്ഞു സംഭവമല്ല. തന്നെയാണ്. വലുതായിട്ടൊന്നുമില്ല കണ്ടിരിക്കാം എന്ന് ജനത്തെക്കൊണ്ട് പറയിപ്പിച്ചാല്‍ സംഗതി ശുഭമായി.

പണ്ട് സീസണില്‍ സിനിമ കാണാന്‍ തലക്കിടിയായിരുന്നു. അന്ന് മറ്റൊന്നുമില്ല പകരത്തിന്. ഇന്ന് എന്തെല്ലാമുണ്ട്. അവധിക്കാലത്ത് കുട്ടികളെ വീട്ടുകാര്‍ സിനിമ കാണാന്‍ കൊണ്ടു പോകുന്നത് ശീലമായിരുന്നു. ഇന്നു കുട്ടികള്‍ക്കു അവധി ആഘോഷിക്കാന്‍ എന്തെല്ലാമാണ് വഴികള്‍. പക്ഷേ അപ്പോഴും നല്ല സിനിമകള്‍ മക്കളെ കാണിക്കാന്‍ വീട്ടുകാര്‍ കൊണ്ടുപോകും. നല്ല സിനിമകളാണ് സീസനുണ്ടാക്കുന്നത്. വര്‍ഷങ്ങളായി നമ്മുടെ ആഘോഷ വേളകള്‍ തിരക്കില്ലാത്ത അവധിക്കാലം പോലെയാണ് തിയറ്ററുകള്‍ക്ക്. വീടുകളാകട്ടെ ടിവി പരിപാടികളുടെ തിരക്കിലും. എന്നാല്‍ ഇത്തവണ പതിവിലും വിപരീതമായി നാലഞ്ചു ചിത്രങ്ങളാണ് പ്രതീക്ഷയോടെ വിഷു-ഈസ്റ്ററിനിറങ്ങിയിരിക്കുന്നത്. പ്രതീക്ഷയിലാണ് കാണികളും.

അങ്കിത

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

New Release

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

പുതിയ വാര്‍ത്തകള്‍

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.