Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദി വിമര്‍ശകര്‍ക്ക്‌ സലീംഖാന്റെ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 07:43 pm IST
inVicharam

നരേന്ദ്രമോദിയെ മുസ്ലിംവിരോധിയായി മുദ്രകുത്താന്‍ കപടമതേതരവാദികള്‍ പരസ്പ്പരം മത്സരിച്ചപ്പോള്‍ മുസ്ലിമായിരുന്നിട്ടും ഇതിനെതിരെ ഒരു ശബ്ദം ഉയര്‍ന്നുകേട്ടിരുന്നു. ബോളിവുഡിലെ സുപ്പര്‍താരം സല്‍മാന്‍ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലീം ഖാനായിരുന്നു അത്‌. 2002 ലെ വര്‍ഗീയ കലാപത്തിന്റെ പേരില്‍ ഗുജറാത്തിനെയും നരേന്ദ്രമോദിയേയും പ്രതിക്കൂട്ടിലാക്കുന്നവര്‍ മറ്റ്‌ സംസ്ഥാനങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളെക്കുറിച്ചും കലാപകാലത്തെ മുഖ്യമന്ത്രിമാരെക്കുറിച്ചും നിശബ്ദത പാലിക്കുന്നത്‌ എന്തുകൊണ്ടാണെന്ന സലീംഖാന്റെ ചോദ്യം മോദിവിരുദ്ധര്‍ക്കുള്ള ചുട്ട മറുപടിയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ്‌ വേളയില്‍ മോദിയെ പിന്തുണച്ചുകൊണ്ട്‌ സലീംഖാന്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ ഇടംപിടിക്കുകയണ്‌. പ്രശസ്ത മാധ്യമ പ്രവര്‍ത്തക മധു കിശ്വര്‍ എഴുതിയ “മോദിയും മുസ്ലിങ്ങളും പിന്നെ മാധ്യമങ്ങളും” എന്ന പുസ്തകത്തിന്റെ ആമുഖം സലീംഖാന്റേതാണ്‌. മോദിയെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ കുറിക്കുന്നകൊള്ളുന്ന വാക്കുകളിലൂടെ സലീം ഖാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.

മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഒരു പതിറ്റാണ്ടുകാലം ചരിത്രത്തിലാദ്യമായി ഗുജറാത്ത്‌ വര്‍ഗീയകലാപ വിമുക്തമായതിനെക്കുറിച്ചും 2002 ലെ കലാപ സമയത്ത്‌ മോദി എടുത്ത ശക്തമായ നടപടികളെക്കുറിച്ചുമാണ്‌ മധു കിശ്വര്‍ പുസ്തകത്തില്‍ പ്രധാനമായും വിവരിക്കുന്നത്‌. “ഭരണത്തിന്റെ തുടക്കം മുതല്‍ സമഗ്രമായ വികസനമായിരുന്നു മോദിയുടെ അജണ്ട. ഭൂകമ്പത്തില്‍ തകര്‍ന്ന കച്ചിന്റെ പുനര്‍നിര്‍മാണം ഇതിന്‌ തെളിവായിരുന്നു. ഇതിന്റെ വ്യക്തമായ തെളിവുകള്‍ മധുകിശ്വര്‍ ഹാജരാക്കുമ്പോള്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ പരീക്ഷണശാലയാക്കി ഗുജറാത്തിനെ മോദി മാറ്റിയെന്ന്‌ വിശ്വസിപ്പിക്കാന്‍ നടത്തുന്ന പ്രചാരണം ആരിലും അത്ഭുതമുളവാക്കുന്നുണ്ട്‌” എന്നാണ്‌ ആമുഖത്തില്‍ സലീം ഖാന്‍ എഴുതുന്നത്‌.

മോദിയെ തനിക്ക്‌ വ്യക്തിപരമായി അറിയാമെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ആമുഖത്തിലെ കാഴ്ചപ്പാടുകളെന്നും സലീം ഖാന്‍ വ്യക്തമാക്കുന്നു. സമാധാനവും പശ്ചാത്താപവും സംഭാഷണവുമാണ്‌ അകല്‍ച്ച ഇല്ലാതാക്കാനുള്ള ഒരേയൊരു മാര്‍ഗമെന്ന്‌ മുഹമ്മദ്‌ നബി പറഞ്ഞിട്ടുള്ളതിലാണ്‌ താന്‍ വിശ്വാസമര്‍പ്പിക്കുന്നതെന്നും ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു. “സമാധാനവും സേവനവുമാണ്‌ ഏറ്റവും നല്ല ആരാധനാ മാര്‍ഗങ്ങള്‍. പശ്ചാത്താപമാണ്‌ ധര്‍മമാര്‍ഗം. ഇസ്ലാമിലും ഹദീസിലും ഉറച്ചുവിശ്വസിക്കുന്നവനാണ്‌ ഞാന്‍. സൗഹൃദത്തിലേക്കും സ്നേഹത്തിലേക്കും നയിക്കുന്ന സംഭാഷണമാണ്‌ ജീവിതത്തിന്‌ വേണ്ടത്‌. അതുകൊണ്ട്‌ ഞാന്‍ ഇതില്‍ വിശ്വസിക്കുന്നു” സലീംഖാന്‍ വിവരിക്കുന്നു.

“വര്‍ഗീയകലാപങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ഭൂത-വര്‍ത്തമാനകാലത്തിന്റെ ഭാഗമാണ്‌. മോദി അധികാരത്തില്‍ വരുന്നതിന്‌ മുമ്പും വര്‍ഗീയകലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അദ്ദേഹം അധികാരത്തില്‍ വന്നതിനുശേഷവും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മുസാഫര്‍ നഗറില്‍ അടുത്തിടെയുണ്ടായ കലാപത്തിന്‌ ആരാണ്‌ ഉത്തരവാദി?” സലീംഖാന്‍ ചോദിക്കുന്നു.

അഴിമതിയെക്കാള്‍ വലിയ പ്രശ്നം വര്‍ഗീയതയാണെന്ന വിശ്വാസമാണ്‌ ജാവേദ്‌ അഖ്തറിനൊപ്പം ഷോലേ, ദീവാര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ തിരക്കഥ എഴുതിയിട്ടുള്ള സലിംഖാനുളളത്‌. “ഞ്ഞാന്‍ അഴിമതിയെ ന്യായീകരിക്കുകയല്ല. എന്നാല്‍ ഗുരുതരമായ പ്രശ്നം വര്‍ഗീയതയാണ്‌. ഇതിനെ നാം മറികടക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും വിലയ നേട്ടം”. മോദിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന്‌ “ഞ്ഞാന്‍ ഒരു രാഷ്‌ട്രീയക്കാരനല്ല. ഞാന്‍ ആര്‍ക്കുവേണ്ടിയും പ്രചാരണത്തിനില്ല. മാനവികതയുടെ അടിസ്ഥാനത്തിലാണ്‌ ഞാന്‍ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌. എനിക്ക്‌ രാഷ്‌ട്രീയ അജണ്ടയോ പക്ഷപാതമോ ഇല്ല” എന്നാണ്‌ സലിംഖാന്റെ മറുപടി.

അതേസമയം, മോദി വിരുദ്ധ പ്രചാരണം നടത്തുന്ന ജാവേദ്‌ അക്തറിനേയും ഭാര്യയും പ്രമുഖ നടിയുമായ ഷബാന ആസ്മിയെയുംമധു കിശ്വര്‍ പുസ്തകത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്‌. സലിംഖാന്റെ സുഹൃത്താണ്‌ ജാവേദ്‌ അക്തര്‍. എന്നാല്‍ മോദിക്കെതിരായ അസത്യപ്രചാരണത്തെ തുറന്നുകാട്ടുന്നതിന്‌ അക്തറുമായുള്ള സൗഹൃദം സലീംഖാന്‌ തടസ്സമാകുന്നില്ല.

മോദിയുടെ ആരാധകനായ സല്‍മാന്‍ഖാന്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാവണമെന്ന്‌ ആഗ്രഹിക്കുന്നയാളാണ്‌. ഇക്കഴിഞ്ഞ മകരസംക്രാന്തി ദിവസം അഹമ്മദാബാദിലെത്തിയ സല്‍മാന്‍ഖാന്‍ മോദിക്കൊപ്പം നിരവധി മണിക്കൂറുകള്‍ ചെലവിട്ടു. ലോകമെമ്പാടും ഗുജറാത്തിന്റെ സാംസ്ക്കാരികത്തനിമയുടെ പ്രതീകമായി മാറിക്കൊണ്ടിരിക്കുന്ന പട്ടംപറത്തല്‍ മഹോത്സവത്തില്‍ മോദിക്കൊപ്പം പങ്കെടുത്തതിനുശേഷമാണ്‌ സല്‍മാന്‍ മുംബൈയ്‌ക്ക്‌ മടങ്ങിയത്‌. രണ്ട്‌ മാസത്തിനുശേഷമാണ്‌ മോദിയെ മോശക്കാരനായി ചിത്രീകരിക്കുന്നവര്‍ക്കുള്ള മറുപടിയുമായി പിതാവായ സലീം ഖാന്‍ രംഗത്തുവന്നിട്ടുള്ളത്‌.

സിദ്ധാര്‍ത്ഥന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.