Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെജിബി പഠിപ്പിച്ച പ്രണയ പാഠങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2014, 08:09 pm IST
in Vicharam

ഒരു ജനാധിപത്യ പരമാധികാര രാജ്യത്തെ സംബന്ധിച്ച്‌ ഏറ്റവും പ്രധാനമായ ഭരണ വ്യവസ്ഥ എന്നത്‌ അന്നാട്ടിലെ ഭരണഘടനയാണ്‌. വ്യത്യസ്ത ആശയ ഗതികളും പ്രവര്‍ത്തന പദ്ധതികളും ഉള്ള രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും ഉണ്ടെങ്കിലും രാഷ്‌ട്രീയ പ്രക്രിയയുടെ കേന്ദ്രം ഭരണഘടന തന്നെയാണ്‌. ഇന്ത്യന്‍ ഭരണഘടനയുടെ ഏററവും വലിയ സവിശേഷതകളിലൊന്ന്‌ അത്‌ ജനാധിപത്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നുവെന്നതാണ്‌. ഒരു റിപ്പബ്ലിക്ക്‌ എന്ന നിലയില്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ബാധ്യത തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിലും സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ ഭരണഘടനയിലുമാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. ഭരണഘടനക്ക്‌ അംഗീകാരം ലഭിക്കുന്നതാകട്ടെ ജനങ്ങളില്‍ നിന്നും. ഇന്ത്യയിലെ ഭൂരിപക്ഷം തീരുമാനിച്ചാല്‍ സര്‍ക്കാരിനെയും വേണ്ടിവന്നാല്‍ ഭരണഘടനയേയും തിരുത്താനോ മാറ്റാനോ കഴിയുമെന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ പരമാധികാരി ജനങ്ങളാണ്‌.

ഈ പരമാധികാരത്തിനു വിലയായി പൗരന്‍ ഇന്ത്യയിലെ നിലവിലുള്ള നിയമവ്യവസ്ഥയേയും സംവിധാനങ്ങളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്‌. ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട്‌ 4എ പൗരന്റെ മൗലിക കടമകളെക്കുറിച്ച്‌ വിവരിക്കുന്നു. പത്ത്‌ മൗലിക കടമകളില്‍ പരമ പ്രധാനമായത്‌ ഇന്ത്യയുടെ നിയമവ്യവസ്ഥയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണെന്ന്‌ ഭരണഘടന പറയുന്നു. പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ എന്ന സങ്കല്‍പ്പവുമായി കടമകള്‍ ബന്ധപ്പെട്ടിരിക്കുന്നു. അവകാശങ്ങളില്‍ പരമപ്രധാനമായത്‌ തുല്യതയാണ്‌. അതായത്‌ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണെന്ന സങ്കല്‍പ്പം.ഇത്‌ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കടമകള്‍ നിര്‍വ്വഹിക്കുന്നവര്‍ക്ക്‌ മാത്രമേ അവകാശങ്ങളെപ്പറ്റി സംസാരിക്കാന്‍ അര്‍ഹതയുള്ളൂ. ഭരണഘടനയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത്‌ പൗരന്റെ കടമായാണ്‌. രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ മാതൃകയാവണം. ഇന്ത്യയേക്കാള്‍ ലിബറല്‍ സ്വഭാവമുള്ള ജനാധിപത്യ ക്രമം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും ഭരണഘടനാ വ്യവസ്ഥകള്‍ക്കും നിയമവ്യവസ്ഥക്കും നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്‌.

ഇത്രയും പറഞ്ഞത്‌ രാജ്യത്തെ ജനങ്ങള്‍ പരമപ്രധാനമായി കരുതുന്ന ഈ ജനാധിപത്യ വാഴ്ചയെ കോണ്‍ഗ്രസ്‌ നേതൃത്വം എങ്ങിനെയാണ്‌ അപഹാസ്യമാക്കുന്നത്‌ എന്ന്‌ സൂചിപ്പിക്കാനാണ്‌.

2004 ല്‍ എന്‍ഡിഎക്ക്‌ ഭൂരിപക്ഷം നഷ്ടമാവുകയും കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്ത സാഹചര്യത്തില്‍ സ്വാഭാവികമായും സോണിയ ആയിരിക്കും പ്രധാനമന്ത്രി എന്നാണ്‌ എല്ലാവരും കരുതിയത്‌. പ്രധാനമന്ത്രി പദത്തിന്‌ അവകാശവാദം ഉന്നയിച്ച്‌ സോണിയ രാഷ്‌ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമിനെ സന്ദര്‍ശിക്കുകയും ചെയ്തു. കലാമിനെ സന്ദര്‍ശിച്ച്‌ പുറത്തിറങ്ങിയ സോണിയ നാടകീയമായി താന്‍ പ്രധാനമന്ത്രിയാകാനില്ല എന്ന്‌ വ്യക്തമാക്കുകയായിരുന്നു. കോണ്‍ഗ്രസ്‌ നേതാക്കളും അണികളും ഇതിനെ ലോകോത്തരമായ ത്യാഗങ്ങളിലൊന്നായി വിശേഷിപ്പിച്ചു. വാസ്തവം എന്തായിരുന്നു. വേണമെന്നു ആഗ്രഹിച്ചാല്‍ പോലും സോണിയക്ക്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നതാണ്‌ സത്യം. ഇന്നാട്ടിലെ നിയമവ്യവസ്ഥയനുസരിച്ച്‌ സോണിയ ഇന്ത്യന്‍ പൗരയല്ല. അവര്‍ക്ക്‌ ജന്‍മനാ ഉള്ളത്‌ ഇറ്റാലിയന്‍ പൗരത്വമാണ്‌. ഇന്ത്യന്‍ പൗരത്വമെടുത്തതായി അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്‌ നിയമ സാധുതയില്ല. ഇറ്റാലിയന്‍ പൗരത്വം സോണിയ ഉപേക്ഷിക്കാത്തതിനാലാണിത്‌. ഭരണഘടനയനുസരിച്ച്‌ ഇന്ത്യയില്‍ ഇരട്ട പൗരത്വം അനുവദനീയമല്ല. ഇറ്റാലിയന്‍ പൗരത്വം നിലനിര്‍ത്തുന്ന കാലത്തോലം സോണിയക്ക്‌ ഇന്ത്യന്‍ പൗരത്വത്തിന്‌ ഭരണഘടനാപ്രകരം അവകാശമില്ല. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്‌ എല്ലാ നിയമ വ്യവസ്ഥകളും ലംഘിച്ച്‌ സര്‍ക്കാര്‍ സോണിയക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കിയത്‌. എന്നാല്‍ ഇത്‌ നിയമപരമായി സാധുതയില്ലാത്ത നടപടിയാണ്‌. കേന്ദ്ര ആഭ്യന്തര വകുപ്പിനുമുന്നിലും ഇന്ത്യയിലെ വിവിധ കോടതികളിലും ഇത്‌ സംബന്ധിച്ച്‌ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ നേതൃത്വം രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ഈ പരാതികള്‍ അട്ടിമറിക്കുകയോ മരവിപ്പിക്കുകയോ ചെയ്യുകയായിരുന്നു. ഇരട്ടപൗരത്വത്തിന്റെ പ്രശ്നം ഇതുകൊണ്ടും അവസാനിക്കുന്നില്ല.

സോണിയ ഗാന്ധി എന്ന പേരില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന അവരുടെ പാസ്പോര്‍ട്ടിലുള്ള പേര്‌ എഡ്വിജ്‌ അന്റോണിയ ആല്‍ബിന മൈനോ എന്നാണ്‌. ഔദ്യോഗികമായി ഈ പേര്‌ മാറ്റുകയോ ഭേദഗതി ചെയ്യുകയോ ചെയ്തിട്ടില്ല. ഇറ്റാലിയന്‍ പൗരത്വവും ഇറ്റാലിയന്‍ പേരും ഇപ്പോഴും ഔദ്യോഗികമായി ഉപയോഗിക്കുന്ന അവര്‍ സോണിയ ഗാന്ധി എന്ന പേര്‌ രാഷ്‌ട്രീയ തട്ടിപ്പിനു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. പ്രസിഡന്റ്‌ കലാം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ്‌ സോണിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ ത്യാഗത്തിന്‌ തയ്യാറായത്‌.

യഥാര്‍ത്ഥത്തില്‍ അന്റോണിയ മൈനോ എന്ന സോണിയയുടെ ചരിത്രം ഏറെ ദുരൂഹമാണ്‌. ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഇത്‌ സംബന്ധിച്ച്‌ ഉയരുന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കേണ്ടതിനു പകരം ഓടിയൊളിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ഇന്ത്യന്‍ ജനതയില്‍ നിന്ന്‌ എന്താണ്‌ അവര്‍ മറച്ചു വക്കാന്‍ ശ്രമിക്കുന്നത്‌. ആശങ്കയുളവാക്കുന്നതാണ്‌ ആ മൗനവും ചരിത്രവും.

ഹിറ്റ്ലറുടെ നാസി സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്ന സ്റ്റെഫാനോ യൂജിന്‍ മൈനോ എന്ന ജര്‍മ്മന്‍കാരനാണ്‌ സോണിയയുടെ പിതാവ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഇദ്ദേഹം റഷ്യയിലെ സെന്റ്‌ പീറ്റേഴ്സ്‌ ബര്‍ഗ്ഗില്‍ തടവിലാക്കപ്പെടുകയായിരുന്നു. 20 വര്‍ഷത്തെ തടവാണ്‌ സ്റ്റാലിന്‍ ഭരണകൂടം മൈനോക്ക്‌ വിധിച്ചത്‌. എന്നാല്‍ തന്ത്രപൂര്‍വ്വം മൈനോ നാസി പക്ഷത്തുനിന്നും സോവിയറ്റ്്‌ പക്ഷത്തേക്ക്‌ ചുവടുമാറി. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി കെജിബിക്ക്‌ വേണ്ടി ചാരപ്പണി നടത്തിക്കൊള്ളാമെന്ന ഉറപ്പില്‍ തടവ്‌ 4 വര്‍ഷമായി ചുരുക്കി. തടവില്‍ നിന്ന്‌ പുറത്തുവന്ന തന്റെ പെണ്‍കുട്ടികള്‍ക്ക്‌ റഷ്യന്‍ പേരുകള്‍ നല്‍കി. സോണിയ എന്നത്‌ യഥാര്‍ത്ഥത്തില്‍ റഷ്യന്‍ പേരാണ്‌. അക്കാലം മുതല്‍ കെജിബിക്കു വേണ്ടി ചാരപ്പണി നടത്തുകയായിരുന്നു ഈ കുടുംബം. ആദ്യം ഇറ്റലിയിലും പിന്നീട്‌ ബ്രിട്ടനിലും. ഇംഗ്ലണ്ടില്‍ പഠനത്തിനെത്തിയ രാജീവിനെ പ്രണയിക്കാന്‍ സോണിയയെ നിയോഗിച്ചത്‌ കെജിബിയാണെന്ന്‌ കരുതുന്ന ചരിത്രകാരന്‍മാരുണ്ട്‌. സോവിയറ്റ്‌ യൂണിയന്‍ തകരുന്നതുവരെ സോണിയക്കും കുടുംബത്തിനും കെജിബിയില്‍ നിന്നും വന്‍തുകകള്‍ ലഭിച്ചിരുന്നു.
ചേരിചേരാ നയം അംഗീകരിക്കുമ്പോള്‍ തന്നെ സോവിയറ്റ്‌ ചേരിക്ക്‌ അനുകൂലമായ നിലപാടായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്‌. ഇന്ദിരാഗാന്ധി സോവിയറ്റ്‌ യൂണിയനുമായി അകന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണ്‌ കെജിബി പുതിയ ദൗത്യം സോണിയയെ ഏല്‍പ്പിച്ചത്‌. ഇത്‌ കേവലം പൗരത്വത്തിന്റെ പ്രശ്നം മാത്രമല്ല. ഒരു രാജ്യത്തെ നിയമ വ്യവസ്ഥയെയും ഭരണഘടനയെയും കബളിപ്പിക്കുന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ്‌. കെജിബിയുടെ ഏജന്റായാണ്‌ സോണിയ ഇന്ത്യയിലെത്തിയത്‌ എന്നതിന്‌ വേറെയും സാഹചര്യത്തെളിവുകളുണ്ട്‌. അതുകൊണ്ട്‌ കൂടിയാണ്‌ സോണിയക്ക്‌ പകരം മന്‍മോഹന്‍സിംഗ്‌ പ്രധാനമന്ത്രിയാകണമെന്ന്‌ അമേരിക്ക താല്‍പ്പര്യം പ്രകടിപ്പിച്ചത്‌.

ടി.എസ്‌. നീലാംബരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.