Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സാമൂഹ്യ രാഷ്‌ട്രീയ ജാഗ്രതയായി ജലജയുടെ ആദ്യ പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2014, 09:34 pm IST
inErnakulam

കൊച്ചി: യുവചിത്രകാരി പി.എസ്‌ ജലജയുടെ ആദ്യത്തെ സോളോ പ്രദര്‍ശനത്തിന്‌ കൊച്ചി അരങ്ങൊരുക്കുന്നു. പൊലീസ്‌ പീഡനങ്ങളും ഭരണകൂടത്തിന്റെ കൈകടത്തലുകളുമാണ്‌ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളിലെ പ്രധാന വിഷയം. ഫോര്‍ട്ട്‌ കൊച്ചി കാശി ആര്‍ട്ട്‌ ഗ്യാലറിയിലാണ്‌ ശനിയാഴ്ച മുതല്‍ ഒന്‍പത്‌ ആഴ്ച നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം നടക്കുന്നത്‌. വിദേശത്തും സ്വദേശത്തും അനവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ള 30കാരിയായ ജലജയുടെ ആദ്യത്തെ ഏകാംഗപ്രദര്‍ശനമാണിത്‌. സമീപകാലത്ത്‌ വരച്ച 16 ചിത്രങ്ങളാണ്‌ കാശി ആര്‍ട്ട്‌ ഗ്യാലറിയിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പേപ്പറില്‍ ജലച്ചായത്തിലുള്ള ചിത്രങ്ങളാണ്‌ എല്ലാം.

2011 മുതല്‍ സമീപകാലം വരെ വരച്ച ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിലുള്‍പ്പെടുത്തുന്നതെന്ന്‌ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന്‌ ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയിട്ടുള്ള പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിയായ ജലജ പറഞ്ഞു. പേരിട്ടിട്ടില്ലാത്ത പ്രദര്‍ശനത്തിലെ ചിത്രങ്ങളില്‍ രണ്ടെണ്ണം കേരളത്തെ കേന്ദ്രീകരിച്ചുള്ളതാണ്‌. ഒന്‍പതെണ്ണം ‘നവരസം’ എന്നു പേരിട്ടിട്ടുള്ള പരമ്പരയാണ്‌. സാമൂഹ്യ സാംസ്കാരിക രംഗത്തെ നവോത്ഥാനനേതാക്കളെപ്പറ്റിയുള്ളതാണ്‌ അഞ്ച്‌ ചിത്രങ്ങള്‍. 50 ചതുരശ്ര അടി ക്യാന്‍വാസില്‍ വരച്ച രണ്ടു ചിത്രങ്ങള്‍ പ്രാഗ്‌ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചവയാണ്‌. മുംബൈ ഗ്യാലറിയിലെ പ്രദര്‍ശനത്തിനുശേഷം അവ കഴിഞ്ഞദിവസം തിരിച്ചുവന്നതേയുള്ളുവെന്ന്‌ ജലജ സൂചിപ്പിച്ചു.

സാമൂഹ്യ, രാഷ്‌ട്രീയ ആശങ്കകള്‍ ആഴത്തില്‍ പങ്കുവയ്‌ക്കുന്നവയാണ്‌ ജലജയുടെ സൃഷ്ടികളെന്ന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ കൂടിയായ ബോസ്‌ കൃഷ്ണമാചാരി പറഞ്ഞു. പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെ സാമ്പത്തിക, രാഷ്‌ട്രീയ, വംശീയ, സാമുദായിക കാഴ്ചപ്പാടോടെ വിശകലനം ചെയ്യുന്നവയാണ്‌ ജലജയുടെ ചിത്രങ്ങളെന്ന്‌ കാശി ആര്‍ട്‌ ഗ്യാലറിയിലെ എഡ്ഗാര്‍ പിന്റോ ചൂണ്ടിക്കാട്ടി. കൃത്യമായ പ്രതിബദ്ധതയോടെ തന്റെ ക്രിയാത്മക ഇടങ്ങളിലേക്ക്‌ ജലജ അവയെ കൊണ്ടുവരുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഗ്വാങ്ങ്ചു ബിനാലെ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 35 എമര്‍ജിംഗ്‌ ഏഷ്യന്‍ ആര്‍ട്ടിസ്റ്റ്സ്‌ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ജലജ വഡോദര, കൊടൈക്കനാല്‍, ഗോകര്‍ണം, കൊല്ലം, തൃശൂര്‍, വാഗമണ്‍ എന്നിവടങ്ങളില്‍ നടന്ന മുന്‍നിര കലാ ക്യാംപുകളിലും പങ്കെടുത്തിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.