Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എല്‍എന്‍ജി വിതരണ ദൗത്യത്തിന്‌ നേതൃത്വവുമായി കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2014, 10:34 pm IST
in Ernakulam

കൊച്ചി: പുതുവൈപ്പ്‌ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതിവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജനുവരി 18ന്‌ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ 12.30 വരെ നടക്കുന്ന ശില്‍പ്പശാലയില്‍ പെട്രോനെറ്റ്‌ എല്‍.എന്‍.ജി, ഗെയ്‌ല്‌, ഫാക്്ട്‌, ടി.സി.സി, ബി.എസ്‌.ഇ.എസ്‌, കെ.എസ്‌.ആര്‍.ടി.സി, കെ.എസ്‌.ഇ.ബി, എന്‍.ടി.പി.സി, സി.ഐ.ഐ, തൊഴിലാളി യൂണിയനുകള്‍, റസിഡന്റ്സ്‌ അസോസിയേഷന്‍ അപ്പക്സ്‌ കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായെങ്കിലും വിവിധ കാരണങ്ങളാല്‍ ടെര്‍മിനലിന്റെ ശേഷി പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യത്തിലാണ്‌ കേരള ചേംബര്‍ മുന്‍കയ്യെടുത്ത്‌ പെട്രോനെറ്റ്‌, ഗെയ്‌ല്‌, ടെര്‍മിനിലിന്റെ ഉപഭോക്താക്കളായ വിവിധ സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്‌.

4600 കോടി രൂപ ചെലവില്‍ സ്ഥാപിച്ച എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ കഴിഞ്ഞയാഴ്ച രാഷ്്ട്രത്തിന്‌ സമര്‍പ്പിച്ചെങ്കിലും കേവലം എട്ടു ശതമാനം ശേഷി വിനിയോഗം മാത്രമാണ്‌ നടക്കുന്നത്‌. 23.74 ഡോളര്‍ എന്ന കൂടിയ യൂണിറ്റ്‌ നിരക്കാണ്‌ എല്‍.എന്‍.ജിയിലേക്ക്‌ മാറാന്‍ വളം, ഊര്‍ജം തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്‌. ഈ സാഹചര്യം അതിജീവിക്കാനായില്ലെങ്കില്‍ ഹരിത ഊര്‍ജമെന്ന നിലയിലും സംസ്ഥാനത്തിന്റെ രണ്ടാംഘട്ട വികസനത്തിന്‌ ചാലകശക്തിയായും വിലയിരുത്തപ്പെടുകയും ചെയ്യുന്ന എല്‍.എന്‍.ജി കൊണ്ട്‌ ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല. കുറഞ്ഞ നിരക്കിലുള്ള ഹരിതോര്‍ജമെന്ന വ്യവസായ, ഗാര്‍ഹിക മേഖലയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള വഴികള്‍ ചേംബര്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാല ചര്‍ച്ച ചെയ്യും.

വിലനിര്‍ണയം, വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റങ്ങളാണ്‌ വ്യവസായ ലോകം ആവശ്യപ്പെടുന്നതെന്ന്‌ ചേംബര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ക്ക്‌ സമാനമായി ഏകീകൃത വിലനിര്‍ണയ രീതി എല്‍.എന്‍.ജിക്കില്ല. അവശ്യ ഇന്ധനമെന്ന നിലയില്‍ രാജ്യമൊട്ടാകെ എല്‍.എന്‍.ജിക്ക്‌ ഏകീകൃത നിരക്ക്‌ ഏര്‍പ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമീകൃതമായ വിതരണ സംവിധാനവും രൂപപ്പെടണം.

ഇറക്കുമതി ചെയ്ത എല്‍.എന്‍.ജി രാജ്യത്തെ സംബന്ധിച്ചിടത്തോളം പുതിയതാണെന്നിരിക്കെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയിളവുകളെ കുറിച്ച്‌ ഗൗരവമായി ചിന്തിക്കണം. എല്‍.എന്‍.ജി ഇന്ധനമാക്കുന്നതിന്‌ നിലവിലുള്ള സംവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കണം. കെ.എസ്‌.ഇ.ബി, കെ.എസ്‌.ആര്‍.ടി.സി, ബി.എസ്‌.ഇ.എസ്‌, ഫാക്്ട്‌ എന്നിവയ്‌ക്ക്‌ സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്‌. എല്‍.എന്‍.ജിയിലേക്ക്‌ മാറുന്നതിന്‌ സമയബന്ധിതവും ഏകോപിതവുമായ പ്രവര്‍ത്തനപദ്ധതി തയാറാക്കണമെന്നും ചേംബര്‍ ചൂണ്ടിക്കാട്ടി.

താങ്ങാവുന്ന നിരക്കില്‍ ഹരിതോര്‍ജം ലഭ്യമാക്കിയാല്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. വ്യവസായങ്ങളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ലാഭക്ഷമതയും മത്സരക്ഷമതയും വര്‍ധിപ്പിക്കാന്‍ എല്‍.എന്‍.ജി വഴിയൊരുക്കും. ഊര്‍ജക്കമ്മി നേരിടുന്ന സംസ്ഥാനത്തിന്റെ സമഗ്രമായ സാമൂഹ്യ സാമ്പത്തിക വികസനത്തിനാണ്‌ എല്‍.എന്‍.ജി മാര്‍ഗം തുറക്കുന്നത്‌. പരിസ്ഥിതി സൗഹൃദപരവും സുരക്ഷിതവുമായ എല്‍.എന്‍.ജിക്ക്‌ മറ്റേത്‌ ഇന്ധനത്തേക്കാളും വ്യവസായ, വാണിജ്യലോകം പ്രാധാന്യം നല്‍കണമെങ്കില്‍ ബോധവല്‍ക്കരണവും ആവശ്യമാണ്‌. പൊതുവായ ബോധവല്‍ക്കരണത്തിന്റെ അഭാവമാണ്‌ വാതകപൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി എതിര്‍പ്പുകള്‍ മൂലം നീണ്ടുപോകാന്‍ കാരണം. പൈപ്പ്ലൈന്‍ ശൃംഖലയുടെ പൂര്‍ത്തീകരണത്തിലുണ്ടായിരിക്കുന്ന കാലതാമസവും എല്‍.എന്‍.ജി ടെര്‍മിനലിന്റെ ശേഷി വിനിയോഗത്തെ ബാധിച്ചിട്ടുണ്ട്‌. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്‌ സമഗ്രമായ പ്രവര്‍ത്തനപദ്ധതിക്ക്‌ രൂപം നല്‍കാനാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്‌ ചേംബര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.